TopTop

ലൈംഗിക ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാരുണ്ട്; അത് വില്‍ക്കുന്നതില്‍ ഞാനെന്തിന് മടിക്കണം!

ലൈംഗിക ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാരുണ്ട്; അത് വില്‍ക്കുന്നതില്‍ ഞാനെന്തിന് മടിക്കണം!
ഇന്ത്യന്‍ ലൈംഗിക ഉത്തേജക വിപണിയുടെ ഓണ്‍ലൈന്‍ സാധ്യതകളെ കുറിച്ച് ഈയിടെ പ്രസിദ്ധീകരിച്ച 'ഓണ്‍ലൈനില്‍ നാണമില്ലാത്ത ഇന്ത്യക്കാര്‍' എന്ന ലേഖനത്തിന് ഒരു അനുബന്ധം. മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ദിനം പ്രതി പതിനായിരത്തോളം ആളുകള്‍ സന്ദര്‍ശിക്കുന്ന ദാറ്റ്‌സ് പേഴ്‌സണല്‍ എന്ന ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ്‌സൈറ്റിന്റെ എച്ച് ആര്‍ ഹെഡ് ജയശ്രീ ബഞ്ചമിനുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന്.


ദാറ്റ്‌സ് പേഴ്‌സണലില്‍ ജോലി ചെയ്യാന്‍ നിങ്ങള്‍ക്ക് പ്രചോദനമായത് എന്താണ്?
കഴിഞ്ഞ പതിനാലു വര്‍ഷങ്ങള്‍ ഞാന്‍ ഷിപ്പിംഗ് മേഖലയിലും ഐ ടി മേഖലയിലും ആണ് ജോലി ചെയ്തിരുന്നത്. രണ്ടു വര്‍ഷം മുമ്പ് ദാറ്റ്‌സ് പേഴ്സണലിന്റെ സ്ഥാപകനായ സമീറിനെ ഒരു ബിസിനസ് അസോസിയേറ്റ് വഴി പരിചയപ്പെടുന്നത്. എനിക്ക് അദ്ദേഹത്തിന്റെ ആശയങ്ങള്‍ ഇഷ്ടമായി. അഡള്‍റ്റ് ഉത്പന്ങ്ങള്‍ ഓണ്‍ലൈന്‍ വഴി വില്‍പ്പന നടത്തുന്നതിലെ സാധ്യതയും അതിന്റെ വളര്‍ച്ചയും മനസിലായതോടെ ഈ മേഖലയില്‍ ഒരു കൈ നോക്കാന്‍ ഞാനും തീരുമാനിച്ചു.

ഈ പ്രസ്ഥാനവുമായി ചേര്‍ന്ന് ജോലി ചെയ്യാന്‍ തീരുമാനിച്ചതില്‍ കുടുംബത്തില്‍ നിന്ന് ഏതെങ്കിലും വിധത്തില്‍ ഉള്ള എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിരുന്നോ?
എന്റെ ജോലി സംബന്ധമായ വിഷയങ്ങളില്‍ ഞാന്‍ ആണ് തീരുമാനങ്ങള്‍ എടുക്കുന്നത്. ഈ കാര്യം ഞാന്‍ എന്റെ ജീവിത പങ്കാളിയുമായി പങ്കുവച്ചിരുന്നു. അദ്ദേഹത്തിനും ഈ ആശയം നൂതനമായ ഒന്നാണെന്നും ഇതില്‍ വളര്‍ച്ചക്ക് ഒരുപാട് സാദ്ധ്യതകള്‍ ഉണ്ടെന്നും ഉള്ള അഭിപ്രായം തന്നെ ആയിരുന്നു. മറ്റു കുടുംബാംഗങ്ങളോടും ബന്ധുക്കളോടും ഞാന്‍ സ്വകാര്യ വസ്തുക്കള്‍ വില്‍ക്കുന്ന ഒരു ഓണ്‍ലൈന്‍ സൈറ്റുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു എന്നേ പറയാറുള്ളൂ.

നിങ്ങളുടെ ജോലിയെ മറ്റുള്ളവര്‍ എങ്ങനെ വിലയിരുത്തും എന്നതില്‍ ആശങ്കയുണ്ടോ?
ഞാനോ എന്റെ കമ്പനിയോ നിയമവിരുദ്ധമായോ ധാര്‍മ്മികതയ്ക്ക് വിരുദ്ധമായോ ഒന്നും ചെയ്യുന്നില്ല. അതുകൊണ്ട് തന്നെ മറ്റുള്ളവര്‍ എന്ത് കരുതും എന്നതില്‍ ഞാന്‍ ആശങ്കപ്പെടാറില്ല. കാമോദ്ധീപങ്ങളായ വസ്തുകള്‍ക്ക് ആവശ്യക്കാര്‍ ധാരളമുണ്ട്. അതേപോലെ അവരുടെ സ്വകാര്യത നിലനിര്‍ത്തുന്നതിനും.രാജ്യത്തുടനീളം ഇത്തരത്തില്‍ ലൈംഗിക ഉത്പന്നങ്ങള്‍ക്ക് വര്‍ദ്ധിച്ചുവരുന്ന ആവിശ്യകത നിലനില്‍ക്കുമ്പോള്‍ തന്നെ ലൈംഗിക കാര്യങ്ങളില്‍ കുറച്ചുകൂടി തുറന്ന സമീപനം നമുക്ക് ആവശ്യമുണ്ട് എന്ന് തോന്നിയിട്ടുണ്ടോ?
തീര്‍ച്ചയായും. ഏതു സ്ഥലത്തെയും ആളുകള്‍ ഒരേപോലെയാണ്. എന്നാല്‍ യൂറോപ്പിലെയും അമേരിക്കയിലെയും സംസ്‌കാരം വളെരെ തുറന്ന മന:സ്ഥിതി പുലര്‍ത്തുന്ന ഒന്നാണ്. ഇന്ത്യ അതിലേക്ക് വളരെ വേഗം എത്തിക്കൊണ്ടിരിക്കുന്നു.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകലൈംഗിക ഉത്പന്നങ്ങള്‍ വില്‍ക്കുന്ന ഒരു കമ്പനിയുടെ ഹ്യുമന്‍ റിസോഴ്‌സ് ഹെഡ് എന്ന നിലയില്‍ കഴിവുള്ള പുതിയ ആളുകളെ ഇതിലേക്ക് ആകര്‍ഷിക്കാന്‍ എത്രമാത്രം നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്?
ഞങ്ങളുടെ കരിയര്‍ പേജില്‍ കൊടുക്കുന്ന ഒഴിവുകളിലേക്ക് ചുരുങ്ങിയത് 20 ബയോഡാറ്റയെങ്കിലും ലഭിക്കാറുണ്ട്. ഇന്ത്യയിലെ എല്ലാ ഭാഗങ്ങളില്‍ നിന്നും ഞങ്ങള്‍ക്ക് ഉദ്യോഗാര്‍ത്ഥികളെ ലഭിക്കാറുണ്ട്. വ്യക്തികളുടെ മതപരവും സാമൂഹികവും സാമ്പത്തികവും ആയ വ്യതാസങ്ങള്‍ നിലനില്‍ക്കുമ്പോഴും ഇത്തരം മേഖലയിലേക്ക് കടന്നുവരാന്‍ അവര്‍ തയ്യാറാകുന്നു എന്നതില്‍ എനിക്ക് അത്ഭുതം തോന്നാറുണ്ട്. ജോലിയില്‍ ദീര്‍ഘകാലത്തേക്കുള്ള വളര്‍ച്ച ഉറപ്പു നല്‍കുന്നതിനാലാണ് കൂടുതല്‍ ആളുകള്‍ ഇവിടെ ജോലിക്കായി വരുന്നത് എന്നത് ഒരു യാഥാര്‍ഥ്യമാണ്. മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ ജോലിപരിചയമുള്ള എം ബി എ ബിരുദ്ധധാരികളെ ആണ് സാധാരണയായി ഞങ്ങള്‍ പരിഗണിക്കാറുള്ളത്. ഓഫീസിലെ സ്ത്രീ, പുരുഷാനുപാതം 40:60 എന്നതാണ്. ശരാശരി വയസ്സ് 29 ഉം ആണ്.

ഇനി ഭാവിയില്‍ നിങ്ങള്‍ പുതിയ ഒരു മേഖലയില്‍ ജോലി അന്വേഷിക്കുമ്പോള്‍ ഇത്തരത്തില്‍ ഒരു ലൈംഗിക ഉത്പന്നങ്ങള്‍ വില്‍ക്കുന്ന ഒരു സ്ഥലത്തെ ജോലിപരിചയം നിങ്ങളുടെ ബയോഡാറ്റയില്‍ ചേര്‍ക്കുമോ?
തീര്‍ച്ചയായും. ഞാന്‍ ചെയ്യുന്ന ഓരോ ജോലിയിലും അവയുടെ അനുഭവങ്ങളിലും അഭിമാനം കൊള്ളുന്ന ഒരാളാണു ഞാന്‍. ഒന്നും മറച്ചുവയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇത് മറ്റേതൊരു കമ്പനിയിലും ജോലി ചെയ്യുന്ന പോലെയെ ഉള്ളൂ. ഇത് സത്യമാണ്.(ഈ ലേഖനം മെയില്‍ ടുഡേയില്‍ ഏപ്രില്‍ 26ന് പ്രസിദ്ധീകരിച്ചതാണ്).

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories