UPDATES

വിദേശം

ലോകം എങ്ങനെയാണെന്ന് നമ്മോടു പറയുന്ന സാമ്പത്തികശാസ്ത്രം

Avatar

മാറ്റ് ഓബ്രിയാന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ശരിയായ മത്സരം നടക്കുന്ന വിപണികളെക്കുറിച്ച് പറയാന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍മാര്‍ക്കാകും. പക്ഷേ, യഥാര്‍ത്ഥ ലോകത്തിന്റെ കാര്യമോ? വിരലിലെണ്ണാവുന്ന കമ്പനികള്‍ മാത്രം പരസ്പരം മത്സരിക്കുന്ന- അല്ലെങ്കില്‍ മത്സരിക്കാത്ത- മേഖലകളെക്കുറിച്ച് നമുക്കറിയാം. അത്തരം കച്ചവടങ്ങളില്‍ സര്‍ക്കാരെന്താണ് ചെയ്യേണ്ടത്?

ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഴാങ് തിറോള്‍ നമ്മോടു പറഞ്ഞ ഉത്തരം ഇത്തിരി സങ്കീര്‍ണ്ണമാണ്. എത്രത്തോളം, എങ്ങനെയൊക്കെ നാമത് ചെയ്യണം എന്നു വിശദമാക്കുന്ന,ലോകത്തെ നിയന്ത്രണ സമിതികള്‍ക്കെല്ലാം പാഠപുസ്തകമായ  അദ്ദേഹത്തിന്റെ പതിറ്റാണ്ടുകളുടെ പഠനങ്ങളും വിശകലനങ്ങളും, ഒടുവില്‍ തിറോളിന് സാമ്പത്തിക ശാസ്ത്രത്തിനുള്ള 2014-ലെ നോബല്‍  പുരസ്കാരം നേടിക്കൊടുത്തിരിക്കുന്നു. സാമ്പത്തിക വിദഗ്ധര്ക്ക് അസന്തുലിത വിവരം, ഗെയിം തിയറി, കോണ്‍ട്രാക്ട് തിയറി എന്നിവയുടെ ഒരു സമ്മേളനമാണത്. ഇവ എന്താണെന്ന് നമുക്ക് നോക്കാം:

അസന്തുലിത വിവരം ( Asymmetric Information)
നിരവധി വിപണികള്‍ സ്വാഭാവിക കുത്തകയുടേതാണ്. അതിനര്‍ത്ഥം, അതിലെ നിര്‍മ്മാണത്തിന് പല കമ്പനികളേക്കാളും ചെലവ് കുറവ് ഒറ്റ കമ്പനിക്കാണെന്ന്. കാരണം വിപണിയില്‍ കടക്കാന്‍ നിങ്ങള്‍ക്ക് വലിയ ചെലവുണ്ട്. ബ്രോഡ്ബ്രാന്‍ഡ് ഒരു അസ്സല്‍ ഉദാഹരണമാണ്: ആദ്യം വന്നയാള്‍ ആവശ്യമായ എല്ലാ അടിസ്ഥാന സൌകര്യങ്ങളും ഉണ്ടാക്കിയതിനുശേഷം, മറ്റുള്ളവര്‍ അതിനു ശ്രമിക്കുന്നതില്‍ കാര്യമില്ല.അവരങ്ങനെ ചെയ്താലോ, നിലവിലെ കമ്പനി, എതിരാളികള്‍ക്ക് തുടര്‍ന്നുപോകാന്‍ ലാഭകരമല്ലാത്ത നില വരെ വില താഴ്ത്തിക്കൊണ്ടിരിക്കും.

എന്നാല്‍,സ്വാഭാവികമായതോ അല്ലാത്തതോആവട്ടെ,സര്‍ക്കാരുകള്‍ക്ക് കുത്തകകളെ (monopolies) ഇഷ്ടമല്ല. അതുകൊണ്ടു പലപ്പോഴും അവര്‍ കുത്തകകളെ പൊളിച്ച് വലിയ തോതില്‍ നിയന്ത്രിക്കപ്പെടുന്ന മത്സരതീവ്രത കുറഞ്ഞ ചെറുകമ്പനികളുടെ കൂട്ടമാക്കി (oligopolies) മാറ്റുന്നു. അങ്ങനെ, ഒന്നിന് പകരം, പല കമ്പനികള്‍ വിപണിയില്‍ ആധിപത്യം പുലര്‍ത്തുന്നു. അപ്പോഴും ഒരു പ്രശ്നമുണ്ട്.  ഇവയെ സര്‍ക്കാര്‍ നിയന്ത്രിക്കേണ്ടതിന്റെ കൃത്യം പരിധി എന്താണ്? ഈ കമ്പനികളുടെ ലാഭേച്ഛ മുഴുവനായി കളയാതെ, അധികലാഭം ഇല്ലാതാക്കാനാണ് സര്‍ക്കാരുകള്‍ ആഗ്രഹിക്കുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ വലിയ കമ്പനികള്‍ ഉപഭോക്താക്കളെ പിഴിയരുത്. മറിച്ച് കൂടുതല്‍ മികച്ച ഉപഭോക്തൃ സേവനത്തില്‍ അവര്‍ നിക്ഷേപിക്കണം. അവര്‍ ഈടാക്കുന്ന തുകയ്ക്ക് പരിധി ഏര്‍പ്പെടുത്തലാണ് ലളിതമായ ഉത്തരം-അതവരെ ചെലവ് കുറച്ചു ലാഭം കൂട്ടാന്‍ പ്രേരിപ്പിക്കും- പക്ഷേ അതെല്ലായ്പ്പോഴും കുത്തകച്ഛായയുള്ള  ലാഭം ഉണ്ടാക്കുന്നതില്‍ നിന്നും അവരെ തടയണമെന്നുമില്ല.

അത് ശരിക്കുള്ള പ്രശ്നത്തിലേക്ക് എത്തിക്കുന്നു; ഈ കമ്പനികളുടെ യഥാര്‍ത്ഥ ചെലവ് സര്‍ക്കാരിനറിയില്ല. അല്ലെങ്കില്‍, സാമ്പത്തിക ശാസ്ത്രഭാഷയില്‍ പറഞ്ഞാല്‍  ഉത്പാദന ചെലവിനെക്കുറിച്ച് അസന്തുലിത വിവരമാണുള്ളത്. കമ്പനികള്‍ ചെയ്യുന്നത് സര്‍ക്കാരിന് കാണാമെങ്കില്‍ അവര്‍ക്ക് ഏത് പരിധിയും ‘ശരിയായ’ വിലയായി നിശ്ചയിക്കാമായിരുന്നു. പക്ഷേ അവ ചെയ്യുന്നില്ല, അവക്കാവുന്നുമില്ല. അതുകൊണ്ടാണ് തിറോള്‍ ഈ പ്രശ്നത്തില്‍ കേന്ദ്രീകരിച്ചത്- ഒരു പരിഹാരമല്ല, മറിച്ച് ഒരുത്തരം.

കളി സിദ്ധാന്തം (Game Theory)
ഇനി, സര്‍ക്കാര്‍ കൊണ്ടുവരുന്ന നിയന്ത്രണ സംവിധാനങ്ങളെല്ലാം കമ്പനികള്‍ അവയെ കൈകാര്യം ചെയ്യുന്ന രീതി മാത്രമല്ല മാറ്റുന്നത്. ആ സംവിധാനം കമ്പനികള്‍ പരസ്പരം കൈകാര്യം ചെയ്യുന്ന രീതിയും മാറ്റുന്നു. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, എല്ലാവരുടെയും തീരുമാനങ്ങളെ നിയന്ത്രിക്കുന്ന ഒരു അദൃശ്യകരമില്ല, പക്ഷേ, കളിയിലെ നിയമങ്ങളാണ്. ആ നിയമങ്ങളെ ആശ്രയിച്ച്, നിങ്ങളുടെ തീരുമാനം എന്തായിരിക്കുമെന്ന് ഞാന്‍ കരുതുന്നതിന്റെ അടിസ്ഥാനത്തില്‍ , എന്റെ തീരുമാനം മാറിയേക്കാം.

നിയന്ത്രണങ്ങളെ അതേപടി വേണ്ടാത്ത ഒരു ഉദാഹരണമെടുക്കാം. നിങ്ങളുടെ കുത്തകസദൃശമായ വിപണിയിലേക്ക് മറ്റ് കമ്പനികള്‍ വരുന്നതിനെ നിരുത്സാഹപ്പെടുത്തണമെന്ന് നിങ്ങള്‍  ആഗ്രഹിക്കുന്നു എന്നു കരുതുക. നിങ്ങള്‍ എന്താണ് ചെയ്യേണ്ടത്? തിറോള്‍ കാണിച്ചപ്പോലെ തന്ത്രപരമായ ആശങ്കകള്‍ സാമ്പത്തികാകുലതകളെ മറികടന്നേയ്ക്കാം. പുതിയ നിക്ഷേപങ്ങള്‍ ഇടച്ചെലവുകളെ കുറക്കാന്‍ സഹായകമാകുന്നുണ്ടെങ്കില്‍, മത്സരിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ പോലും ആരെയും തോന്നിപ്പിക്കാത്ത വിധത്തില്‍  നിങ്ങളുടെ ലാഭം ഉള്ളിത്തൊലി പോലെയാകും വിധത്തില്‍ നിങ്ങള്‍ അധിക-നിക്ഷേപം നടത്തണം. ഇതേ തരത്തിലുള്ള യുക്തി- സംഭരണവും ആവശ്യവും അടിസ്ഥാനമാക്കിയല്ലാതെ, മത്സരത്തിനെ ആധാരമാക്കി- സര്‍ക്കാര്‍ ചട്ടങ്ങള്‍ക്കും ബാധകമാണ്.

കരാര്‍ സിദ്ധാന്തം (Contract theory)
ഇവിടെയാണ് കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പിക്കുന്നത്. സര്‍ക്കാരുകള്‍ക്ക് കമ്പനികളുമായി ദീര്‍ഘകാല കരാറുകളില്‍ ഏര്‍പ്പെടാന്‍ കഴിയില്ല. അതുകൊണ്ടവയ്ക്ക്   പകരമായി ഹ്രസ്വകാലത്തേക്കുള്ള കരാറുകളുടെ പരമ്പര ഉണ്ടാക്കേണ്ടിവരുന്നു. പക്ഷേ, ഇന്നത്തെ വന്‍ലാഭത്തിനുമേല്‍, കര്‍ശന കരാറുകളുമായി സര്‍ക്കാര്‍ നാളെ പിടിമുറുക്കുമെന്ന് കമ്പനികള്‍ ഭയന്നാല്‍, അവര്‍ക്ക് സാധ്യമായ തോതില്‍ അവ പ്രവര്‍ത്തിച്ചെന്നുവരില്ല. അതുകൊണ്ടു രണ്ടാമത്തെ മികച്ച കരാര്‍-നമുക്ക് കഴിയുന്ന മികച്ചതും അതായിരിക്കാം- കമ്പനികളെ അവര്‍ ‘വേണ്ടതിനെക്കാള്‍’ ഉണ്ടാക്കാന്‍ അനുവദിക്കുന്നു. പക്ഷേ, ചിലപ്പോഴൊക്കെ കമ്പനികള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ പല തരം  കരാറുകളുടെ സാധ്യത നല്കിയാല്‍, സര്‍ക്കാരിന് കുറച്ചുകൂടി മെച്ചമായ രീതിയില്‍ നീങ്ങാനാവുമെന്ന് തിറോള്‍ കാണിക്കുന്നു. ഇത്, കുറഞ്ഞത് പരോക്ഷമായെങ്കിലും, തങ്ങള്‍ക്ക് കൂടിയതോ കുറഞ്ഞതോ ആയ ചെലവാണോ ഉള്ളതെന്ന്  വെളിപ്പെടുത്താന്‍ കമ്പനികളെ പ്രേരിപ്പിക്കും. കാരണം വിവിധ കരാറുകള്‍ അവര്‍ക്ക് ഗുണകരമാകുന്നത് അതിനെ ആശ്രയിച്ചിരിക്കും.

ബെസ്റ്റ് ഓഫ് അഴിമുഖം 

ഇന്ത്യ വളരുന്നെങ്കില്‍ രൂപയെന്തേ താഴോട്ട് ?
ഇന്ത്യക്ക് റഷ്യന്‍ ഭീഷണി
അമേരിക്കയില്‍ സാമ്പത്തിക അടിയന്തരാവസ്ഥ
അതിജീവനത്തിന്റെ ഇറ്റാലിയന്‍ മണിനാദം
ലണ്ടന് മേല്‍ ന്യൂയോര്‍ക്കിന്റെ പടയോട്ടം

ഈ സിദ്ധാന്തങ്ങള്‍ നിയന്ത്രണത്തിനായി സന്നിവേശിപ്പിക്കുന്നതിനെക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ തിറോള്‍ ചെയ്തിട്ടുണ്ട്. ഒരു വ്യവസായത്തില്‍ കുത്തകയുള്ള സ്ഥാപനങ്ങള്‍ക്ക് ഒരു ഉപഭോക്തൃ കമ്പനിയെ വാങ്ങുന്നതിലൂടെ ബന്ധപ്പെട്ട ഒരു വ്യവസായത്തിലും കുത്തക കിട്ടുന്നതെങ്ങിനെ എന്ന്‍ അദ്ദേഹം കാണിച്ചുതന്നു. അല്ലെങ്കില്‍,ഒരു ഇടനിലക്കാരന്‍ രണ്ടു കൂട്ടരേയും തമ്മില്‍ ബന്ധപ്പെടുത്താന്‍ ആ സേവനം വില്‍ക്കുന്ന ‘വിപണി തിട്ടകള്‍’(platform markets) പണം തീരെകുറച്ചീടാക്കി  (ഒട്ടുമീടാക്കാതെയോ) ഇങ്ങനെ മാറ്റാം. സ്ത്രീകളേയും  പുരുഷന്മാരെയും ഒന്നിച്ചാകര്‍ഷിക്കാന്‍ സൌജന്യ ‘പെണ്‍ രാത്രികള്‍’ വാഗ്ദാനം ചെയ്യുന്ന മദ്യശാലകളെ കുറിച്ചു ഓര്‍ക്കുക;കൂടുതല്‍ പേര്‍ പരസ്യം കാണുന്നതിനായി  നിങ്ങള്‍ക്ക് സൌജന്യമായി അവരുടെ സ്ഥലം ഉപയോഗിക്കാന്‍ അനുവാദം തരുന്ന സാമൂഹ്യ ശൃംഖലകള്‍; അല്ലെങ്കില്‍ ഇതേ ഉദ്ദേശത്തോടെ വിലകുറച്ചു നല്‍കുന്ന ദിനപത്രങ്ങള്‍.

ചുരുക്കത്തില്‍, നിലവിലില്ലാത്ത കുറ്റമറ്റ വിപണിയെക്കുറിച്ച് നമ്മോടു പറയുന്നതിനേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ സാമ്പത്തിക ശാസ്ത്രം ഉണ്ടാകാം എന്ന ആശയത്തിന്റെ വിജയമാണ് തിറോള്‍ എന്തുകൊണ്ടും അര്‍ഹിക്കുന്ന ഈ നോബല്‍ സമ്മാനം. ലോകം വാസ്തവത്തില്‍ എങ്ങനെയാണെന്ന് അത് നമ്മളോട് പറയുന്നു. ഉത്തരങ്ങള്‍ സമ്പൂര്‍ണമാകണമെന്നില്ല, പക്ഷേ അവ വളരെയേറെ പ്രധാനമാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍