UPDATES

എഡിറ്റര്‍

‘ഞാന്‍ ഗര്‍ഭിണിയാണോ എന്ന്‌ ആകുലപ്പെടുന്നവരോട്’; ജെന്നിഫര്‍ ആനിസ്റ്റന്റെ കത്ത്

Avatar

ജെന്നിഫര്‍ ആനിസ്റ്റന്‍ ഗര്‍ഭിണിയാണോ എന്ന് ആകുലപ്പെടുന്നവര്‍ക്കായി ഇതാ ഒരു തുറന്ന കത്ത്. ഒരു വ്യക്തിയുടെ ജീവിതത്തിലേക്ക് ക്യാമറ കണ്ണുകള്‍ കൊണ്ട് നോക്കുന്ന പാപ്പരാസികള്‍ക്കുള്ള ചുട്ട മറുപടിയുമാണ് ഹോളിവുഡ് ചലച്ചിത്രതാരവും സംവിധായികയുമായ ജെന്നിഫര്‍ ഇത്തരമൊരു കത്തെഴുതിയിരിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണിത്. 

‘നുണക്കഥകള്‍ക്ക് പിന്നാലെ പോകുക എന്നത് ഞാന്‍ ഒരിക്കലും ചെയ്യാത്ത കാര്യമാണ്. നുണക്കഥകള്‍ ഉണ്ടാക്കി പാഴാക്കാന്‍ എനിക്ക് സമയവും ആരോഗ്യവും ഇല്ല. എന്നാല്‍ സമൂഹമായി സംവാദിക്കുക എന്നത് ഞാന്‍ ചെയ്തിരുന്നതും ആഗ്രഹിക്കുന്നതുമാണ്. സമൂഹ മാധ്യമങ്ങളില്‍ ഞാന്‍ സജീവമല്ലാത്തത് കൊണ്ട് എന്റെ ചിന്തകള്‍ ഇവിടെ പങ്കുവെക്കട്ടെ’ എന്നാണ് ജെന്നിഫര്‍ ആനിസ്റ്റന്‍ തന്റെ കത്ത് തുടങ്ങുന്നത്.

താന്‍ ഗര്‍ഭിണി അല്ല എന്ന് തുറന്നുപറയുന്ന കത്തില്‍ ‘മാധ്യമപ്രവര്‍ത്തനത്തിന്റെ’ മറവില്‍ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കുന്നവരേയും, ശരീരത്തിന്റെ മാറ്റങ്ങള്‍ക്ക് അനുസൃതമായി കഥകള്‍ മെനയുന്നവരെയും അവര്‍ കടന്ന് ആക്രമിക്കുന്നുണ്ട്.

താനും ഭര്‍ത്താവും നടക്കാന്‍ ഇറങ്ങിയാല്‍ ഏത് വിധേനയും രസിപ്പിക്കുന്ന ഫോട്ടോകള്‍ക്കായി എന്തും ചെയ്യുന്ന ഫോട്ടോഗ്രഫര്‍മാര്‍ ചിലപ്പോള്‍ തന്നെയോ ഭര്‍ത്താവിനെയോ അല്ലെങ്കില്‍ വഴിയാത്രക്കരെയോ അപകടപ്പെടുത്തുക പോലും ചെയ്യുന്നു.

സമൂഹം അമ്മയെയും മകളെയും സ്ത്രീയെയും ഭാര്യയെയും എങ്ങനെ കാണുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഞാന്‍. ശരീരമാണ് ഇപ്പോഴും സ്ത്രീയുടെ അളവുകോലെന്നും മെലിഞ്ഞ ശരീരമുള്ളവരെ മാത്രമാണ് സ്ത്രീ സൗന്ദര്യത്തിന്റെ ഉത്തമ പ്രതീകങ്ങളായി കണക്കാക്കുന്നതെന്നും കത്ത് കുറ്റപ്പെടുത്തുന്നു. ഇത് സ്ത്രീയെ കുറിച്ചുള്ള സമൂഹത്തിന്റെ പൊതുവിലയിരുത്തലാണ്; കത്തില്‍ ജെനിഫര്‍ പറയുന്നു. പത്രങ്ങള്‍ കോമിക് പുസ്തകങ്ങള്‍ ആണെന്നും ഒന്നും തന്നെ അതില്‍ ഭീകരമായി കാണണ്ട എന്നും അവര്‍ പറയുന്നു.

വിശദമായി വായിക്കുക; http://goo.gl/NCMSLn

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍