ന്യൂസ് അപ്ഡേറ്റ്സ്

കേരളത്തില്‍ ബിജെപിക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ അതിനര്‍ത്ഥം ഇന്ത്യന്‍ ഭരണഘടനയുടെ ചരമക്കുറിപ്പ് തയ്യാറായെന്ന്; ജിഗ്നേഷ് മേവാനി

കേരളത്തിലെ ഇടതു സര്‍ക്കാരും ദളിതരെ വഞ്ചിക്കുന്നു

കേരളത്തില്‍ ബിജെപിക്കു ഭൂരിപക്ഷം ലഭിച്ചാല്‍ അതിനര്‍ത്ഥം ഇന്ത്യന്‍ ഭരണഘടനയുടെ ചരമക്കുറിപ്പ് തയ്യാറായി എന്നായിരിക്കുമെന്ന് ജിഗ്നേഷ് മേവാനി. തിരുവനന്തപുരത്ത് ഇന്നലെ നടന്ന ചേര സാംബവ ഡെവലപ്‌മെന്റ് സൊസൈറ്റി(സിഎസ്ഡിഎസ്) കുടുംബസംഗമത്തില്‍ പങ്കെടുത്തു സംസാരിക്കവെയായിരുന്നു മേവാനിയുടെ ഈ മുന്നറിയിപ്പ്.

രാജ്യത്തെ ദളിത് സമൂഹത്തിനു നേരെ നടക്കുന്നത് കടുത്ത ഭരണഘടനലംഘനമാണ്. ദളിതര്‍ക്കൊപ്പം മുസ്ലിങ്ങളും പീഢനങ്ങള്‍ ഏറ്റുവാങ്ങുന്നു; മേവാനി തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

കേരളത്തിലെ ഇടതു സര്‍ക്കാരും ദളിതരെ വഞ്ചിക്കുകയാണെന്നും മേവാനി കുറ്റപ്പെടുത്തി. ഇവിടുത്തെ ജനങ്ങള്‍ വളരെ പ്രതീക്ഷയോടെയാണ് പുതിയ സര്‍ക്കാരിനെ തെരഞ്ഞെടുത്തത്. എന്നാല്‍ ആ സര്‍ക്കാരിന്റെ ഭാഗത്തു നിന്നു ദളിതരെ വഞ്ചിക്കുന്ന നടപടികളാണ് വരുന്നതെന്നും മേവാനി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍