സയന്‍സ്/ടെക്നോളജി

റീചാര്‍ജ് ചെയ്യാത്ത സിമ്മുകളിലെ സേവനം ജിയോ റദ്ദാക്കുന്നു

റീചാര്‍ജ് ചെയ്യാത്ത സിമ്മുകളെല്ലാം ഒറ്റയടിക്ക് റദ്ദാക്കില്ല

സൗജന്യ ഓഫറുകള്‍ അവസാനിച്ച സാഹചര്യത്തില്‍ റീചാര്‍ജ് ചെയ്യാത്ത സിമ്മുകളിലെ സേവനം ജിയോ റദ്ദാക്കാനൊരുങ്ങുകയാണ്. ഈ 15-നായിരുന്നു ജിയോയുടെ സൗജന്യ ഓഫറുകള്‍ അവസാനിച്ചത്. ഇപ്പോള്‍ റീചാര്‍ജ് ചെയ്യാത്ത സിമ്മുകളും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവ റദ്ദാക്കാനുള്ള നടപടികളാണ് കമ്പിനി ആരംഭിക്കാന്‍ ഒരുങ്ങുന്നത്.

റീചാര്‍ജ് ചെയ്യാത്ത സിമ്മുകളെല്ലാം ഒറ്റയടിക്ക് റദ്ദാക്കില്ല. കണക്ഷന്‍ റദ്ദാക്കുന്നത് സംബന്ധിച്ച് ജിയോ ഉപയോക്താക്കള്‍ക്ക് സന്ദേശം അയക്കും. ഇതിനുശേഷവും റീചാര്‍ജ് ചെയ്യാത്തവരുടെ കണക്ഷന്‍ ഘട്ടംഘട്ടമായാട്ടു റദ്ദാക്കും. നിലവില്‍ ജിയോ സിം-ന്റെ പ്ലാന്‍ ധന്‍ ധനാ ധന്‍ ഓഫറാണ്. പ്രൈം അംഗത്വം എടുത്തവര്‍ക്കും എടുക്കാത്തവര്‍ക്കും ഈ ഓഫര്‍ ലഭ്യമാണ്.

നിലവില്‍ സിം ആക്ടിവേറ്റ് ആയിട്ടുള്ള ഇതുവരെ സിം റീചാര്‍ജ് ചെയ്യാത്തവര്‍ക്ക് 408 രൂപയ്ക്ക് 84 ദിവസത്തേക്ക് പ്രതിദിനം 1 ജിബി 4ജി പരിധിയില്‍ ജിയോ ഉപയോഗം തുടരാന്‍ സാധിക്കും. 408 രൂപയില്‍ 99 രൂപ പ്രൈം അംഗത്വത്തിനും 309 രൂപ ഓഫറിനുമാണ്. പ്രൈം അംഗത്വം ഉള്ളവര്‍ 309 രൂപ റീചാര്‍ജ് ചെയ്താല്‍ ഓഫര്‍ ലഭിക്കും. കൂടാതെ 608 രൂപയ്ക്ക് (99+509) പ്രതിദിനം 2 ജിബി പരിധിയില്‍ 84 ദിവസത്തേക്കുമുള്ള റീചാര്‍ജുമുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍