ജിയോ സൗജന്യ ഇന്‌റര്‍നെറ്റ് മാര്‍ച്ച് 31 വരെ നീട്ടി

അഴിമുഖം പ്രതിനിധി

റിലയന്‍സ് ജിയോ സൗജന്യ ഇന്‌റര്‍നെറ്റ് സേവനം മാര്‍ച്ച് 31 വരെ നീട്ടി. റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ഇക്കാര്യം അറിയിച്ചത്. ജിയോയുടെ പുതിയ ഹാപ്പി ന്യൂയര്‍ ഓഫറിന്‌റെ ഭാഗമായാണിത്. അഞ്ച് കോടി ഇരുപത് ലക്ഷത്തോളം ഉപഭോക്താക്കളാണ് നിലവില്‍ ജിയോയ്ക്കുള്ളത്.

നിലവിലെ ഉപഭോക്താക്കള്‍ക്ക് 31വരെ നിലവിലുള്ള സേവനം ലഭിക്കും. തുടര്‍ന്ന് ഹാപ്പി ന്യൂ ഇയര്‍ ഓഫറിലേയ്ക്ക് മാറും. അതേസമയം ഹൈസ്പീഡ് ഡാറ്റ ഉപയോഗം ഒരു ജിബിയായി നിജപ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബറില്‍ തുടങ്ങിയ ജിയോ സര്‍വീസ് സമ്മിശ്ര പ്രതികരണമാണ് ഇതുവരെ നേടിയത്. സിമ്മിനായി നീണ്ട ക്യൂ ഏറെ ദിവസങ്ങളുണ്ടായി. പീഡ് കുറവാണെന്നും കോള്‍ മുറിയല്‍ സ്ഥിരമാണെന്നും അടക്കം നിരവധി പരാതികള്‍ ഉയര്‍ന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍