TopTop

എഐബിയും പ്രധാനമന്ത്രിയും തമ്മിലെന്ത്? ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടുകാര്‍ പറയും

എഐബിയും പ്രധാനമന്ത്രിയും തമ്മിലെന്ത്? ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടുകാര്‍ പറയും
തറക്കല്ലു പോലുമിട്ടിട്ടില്ലാത്ത റിലയന്‍സ് ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠ പദവി നല്‍കിയ കേന്ദ്ര സര്‍ക്കാരിന്റെ വിവാദ തീരുമാനം വന്നതുമുതല്‍ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ നിലവിലില്ലാത്ത ആ സ്ഥാപനത്തെക്കുറിച്ച് എന്തെങ്കിലും ലഭിക്കുമോ എന്ന് തിരയുകയായിരുന്നു. അതിനിടെയാണ് അവര്‍ ട്വിറ്ററില്‍ സജീവമായ @ജിയോ ഇന്‍സ്റ്റിറ്റ്യൂട്ട് കാണുന്നത്. അതൊരുപക്ഷേ കേവലമൊരു ഹാസ്യമായി തോന്നിയേക്കാം. പക്ഷെ, ഇന്ന് നമ്മുടെ രാജ്യം അതാവശ്യപ്പെടുന്നുണ്ട്. ഏവരെയും അമ്പരപ്പിക്കുന്ന തീരുമാനങ്ങളും പ്രവര്‍ത്തനങ്ങളും കാണുന്ന, വിചിത്രമായ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കുന്ന സാധാരണ പൗരന്മാരുടെ വികാരങ്ങള്‍ ശമിപ്പിക്കാന്‍ ഇതിനേക്കാള്‍ മികച്ച മാര്‍ഗ്ഗം വേറെയില്ല.

@jioinstitute എന്ന ആക്ഷേപഹാസ്യ അക്കൗണ്ടിന് പിന്നിലുള്ള ആളുകള്‍ ആരാണ്? ട്വിറ്ററിലൂടെ 'അഴിമുഖം' മാനേജിംഗ് എഡിറ്റര്‍ പ്രിയ സോളമന്‍ അവരുമായി ചാറ്റ് ചെയ്തതിന്റെ പൂര്‍ണ്ണരൂപം:

നിങ്ങള്‍ ആരാണ്?
ഞങ്ങള്‍ ട്വിറ്റര്‍ ആക്‌സസ് ഉള്ള സാധാരണക്കാരാണ്. നല്ല തമാശകള്‍
ആസ്വദിക്കുകയും സമൂഹത്തില്‍ അനീതികള്‍ ഉണ്ടാകുമ്പോള്‍ ദേഷ്യപ്പെടുകയും ചെയ്യുന്നവര്‍.

നിങ്ങള്‍ ഏതെങ്കിലും പ്രമുഖ വ്യക്തിയോ സംഘങ്ങളോ ആണോ?

ഞങ്ങള്‍ പ്രശസ്തരോ സെലിബ്രിറ്റികളോ അല്ല. ഒരു വലിയ ഗ്രൂപ്പുമല്ല. ട്വിറ്റര്‍ വഴി പരിചയപ്പെട്ട രണ്ട് സംസ്ഥാനങ്ങളില്‍ നിന്നുള്ള രണ്ട് പേരാണ് ഞങ്ങള്‍. സാധാരണ ലൈക്കുകളിലൂടെയും ഡിസ്-ലൈക്കുകളിലൂടെയും സൗഹൃദം കെട്ടിപ്പടുത്തവര്‍.നിങ്ങള്‍ ചെയ്ത കാര്യങ്ങളില്‍ ഒന്ന് ആദ്യമായാണോ ഇത്ര വൈറല്‍ ആകുന്നത്?

അല്ല. ഞങ്ങള്‍ നേരത്തെയും വൈറല്‍ ആയിട്ടുണ്ട്. ബിപ്ലബ് കുമാര്‍ ദേബിന്റെ ഒരു പാരഡി അക്കൗണ്ടും ഞങ്ങള്‍ തുടങ്ങിയിരുന്നു. നേരത്തെ പത്രങ്ങളും ഞങ്ങളെ ഉദ്ധരിച്ച് വാര്‍ത്തകള്‍ നല്‍കിയിട്ടുണ്ട്. (ഏതോ ഒരു മാധ്യമ പ്രവര്‍ത്തകന്‍ അത് യഥാര്‍ത്ഥ അക്കൌണ്ട് ആണെന്ന് കരുതി വാര്‍ത്ത നല്‍കിയിരുന്നു. മുഖ്യമന്ത്രി ഓഫീസു പോലും പ്രതികരിച്ചിരുന്നു).

എന്തുകൊണ്ടാണ് നിങ്ങള്‍ പ്രധാനമന്ത്രിയേയും എഐബിയേയും മാത്രം
പിന്തുടരുന്നത്?


എഐബി, നിങ്ങള്‍ക്കറിയാവുന്നതുപോലെ, അഖിലേന്ത്യാ വിഡ്ഢിത്തം
സംസാരിക്കുന്നവരുടെ സാങ്കേതമാണ്. ഞങ്ങള്‍ ഫോളോ ചെയ്യുന്ന മറ്റേ
അക്കൌണ്ടിന്റെയും അവസ്ഥ അതുതന്നെയാണ്.നിങ്ങള്‍ എവിടെയുള്ളവരാണ്?

വ്യത്യസ്ത സംസ്ഥാനങ്ങളിലുള്ള രണ്ടുപേര്‍.

അടുത്ത ഘട്ടം എന്താണ്?

വ്യക്തമായി അറിയില്ല. ഇതിത്ര വൈറല്‍ ആകുമെന്ന് ഞങ്ങള്‍
വിചാരിച്ചിരുന്നില്ല. ഞങ്ങളുടെ നിരാശകളായിരുന്നു രൂക്ഷപരിഹാസങ്ങളായി
പുറത്തുവന്നത്. അത് നന്നായി തിരിച്ചറിയാന്‍ ഇന്ത്യക്കാര്‍ക്ക് സാധിച്ചു.
ഞങ്ങള്‍ക്കതില്‍ അതിയായ സന്തോഷവും നന്ദിയുമുണ്ട്.ഇന്നിപ്പോള്‍ നിങ്ങള്‍ ഇത്രയും പ്രശസ്തരായിരിക്കുന്നു, ഇപ്പോഴും
അജ്ഞാതരായിരിക്കാന്‍ തന്നെയാണോ ആഗ്രഹിക്കുന്നത്?


അതെ. കുറഞ്ഞത് ഈ സമയത്തേക്കെങ്കിലും അജ്ഞാതമായി തുടരാനാണ് ഞങ്ങള്‍
ആഗ്രഹിക്കുന്നത്.

എന്തുകൊണ്ട് അജ്ഞാതരാകണം? നിങ്ങള്‍ എന്തെങ്കിലും ഭയപ്പെടുന്നുണ്ടോ?

ഞാന്‍ വിചാരിക്കുന്നത് ഈ അജ്ഞാതാവസ്ഥ നമുക്ക് ഒരുപാട് സ്വാതന്ത്ര്യം
നല്‍കുന്നുണ്ട് എന്നാണ്. അതെങ്ങിനെ ഉപയോഗിക്കണമെന്നത് ഞങ്ങള്‍ക്ക്
തീരുമാനിക്കുകയും ചെയ്യാം.

Follow Jio Institute here: Jio Institute

വായനയ്ക്ക്: https://goo.gl/i47tqj

Next Story

Related Stories