അഴിമുഖം പ്രതിനിധി
പെരുമ്പാവൂര്‍ ജിഷയുടെ കൊലയാളി പിടിയിലായതായി സൂചന. അസം സ്വദേശിയായ യുവാവാണ് പൊലീസ് പിടിയിലായത്. ജിഷയുടെ സുഹൃത്ത് കൂടിയായ ഇയാള്‍ കുറ്റസമ്മതം നടത്തിയതായാണ് പൊലീസ് അറിയിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുവാവിനെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്തുവരികയാണ്. ഇയാളുടെ നാലു കൂട്ടാളികളെയും കസ്റ്റഡിയില്‍ എടുത്തതായി പറയുന്നുണ്ട്. അതേസമയം ഇയാളുടെ കുറ്റം സ്ഥിരീകരിക്കാന്‍ പൊലീസ് ശാസ്ത്രീയ മാര്‍ഗങ്ങള്‍ തേടും. ഡിഎന്‍എയും രക്തവും പരിശോധിക്കും. ഈ ഫലങ്ങള്‍ അനുകൂലമായാല്‍ മാത്രം പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടാല്‍ മതിയെന്നാണ് പൊലീസിന് കിട്ടിയിരിക്കുന്ന നിര്‍ദേശം.
കൊലയാളി ധരിച്ചിരുന്നതായി സംശയിക്കുന്ന കറുത്ത റബ്ബര്‍ ചെരുപ്പു വാങ്ങിയ കടയുടമയുടെ മൊഴിയാണ് നിര്‍ണായകമായത്. പൊലീസിന് ലഭിച്ച ചെരുപ്പില്‍ ജിഷയുടെ രക്തം കണ്ടെത്തിയിരുന്നു. മാര്‍ച്ച് 15 നുശേഷം പെരുമ്പാവൂരിലെ ഒരു സ്റ്റുഡിയോയില്‍ ഫോട്ടോ എടുക്കാന്‍ ജിഷ എത്തിയിരുന്നു. അന്ന് ഒപ്പമുണ്ടായിരുന്ന യുവാവിനെ കുറിച്ച് ലഭിച്ച നിര്‍ണായക വിവരവും പൊലീസിന് പിടിവള്ളിയായതായി പറയുന്നു.
ജിഷയുടെ കൊലയാളി പിടിയില്‍; കുറ്റം സമ്മതിച്ചതായി പൊലീസ്

Next Story