ജിഷയുടെ കൊലപാതകം പെട്ടെന്നുള്ള പ്രകോപനം മൂലമെന്ന് സൂചന

Avatar

അഴിമുഖം പ്രതിനിധി

ജിഷ വധക്കേസില്‍ ഡിഎന്‍എ പരിശോധനാഫലം കസ്റ്റഡിയിലുള്ള അമിയൂര്‍ ഇസ്ലാമിന്റേതു തന്നെയെന്ന് സ്ഥിരീകരണം. ഇയാള്‍ ലൈംഗിക വൈകൃതമുള്ള ആളായിരുന്നു. കൊലപാതക സമയത്ത് ഇയാള്‍ മദ്യപിച്ചിരുന്നതായും പെട്ടെന്നുള്ള പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്നുമാണ് പൊലീസ് നല്‍കുന്ന സൂചനയെന്നു റിപ്പോര്‍ട്ടുകള്‍. പ്രതി കൊലപാതകത്തിന് മുമ്പും ജിഷയെ ഉപദ്രവിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും പറയുന്നു. പ്രതിയായ അമിയൂറിന് 23 വയസ് മാത്രം പ്രായമേ ഉള്ളൂവെന്നും അറിയുന്നു. പാലക്കാട്ട് നിന്നുമാണ് ഇയാളെ പിടികൂടിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍