TopTop

പോലീസ് പറയുന്ന കഥ വിശ്വസിക്കാനാകില്ല ; ജിഷയുടെ പിതാവ്

പോലീസ് പറയുന്ന കഥ വിശ്വസിക്കാനാകില്ല ; ജിഷയുടെ പിതാവ്

അഴിമുഖം പ്രതിനിധി

ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് പറയുന്ന കഥ വിശ്വസിക്കാനാകില്ല എന്ന് ജിഷയുടെ പിതാവ് കെവി പാപ്പു. കേസ് സിബിഐ ഏറ്റെടുക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. വ്യക്തിവൈരാഗ്യം മൂലമാണ് അസം സ്വദേശി തന്റെ മകളെ കൊലപ്പെടുത്തിയത് എന്ന് വിശ്വസിക്കുന്നില്ല. കൊലയ്ക്ക് ഉപയോഗിച്ച ആയുധം കമ്പിപ്പാര ആയിരുന്നത് ഇപ്പോള്‍ കത്തി ആയി മാറിയതെങ്ങനെ എന്നു വ്യക്തമാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊല നടത്തിയ ആളെ മാത്രം പിടിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത് എന്നാല്‍ അതിനു പിന്നിലുള്ളവരെ കണ്ടെത്തിയിട്ടില്ല എന്നും അദ്ദേഹം ആരോപിച്ചു.



Next Story

Related Stories