UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നെഹ്രു കോളേജില്‍ കണ്ടെത്തിയ രക്തം ജിഷ്ണുവിന്‍റേതെന്ന് സംശയം

രക്തം ജിഷ്ണുവിന്റേതാണോയെന്ന് സ്ഥിരീകരിക്കാന്‍ മാതാപിതാക്കളുടെ രക്തം ശേഖരിച്ച് ഡിഎന്‍എ പരിശോധന നടത്തും.

പാമ്പാടി നെഹ്രു കോളേജ് പിആര്‍ഒയുടെ മുറിയില്‍ കണ്ട രക്തം, മരിച്ച വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടേതെന്ന് സംശയം. ഒ-പോസിറ്റീവ് രക്തമാണ് കണ്ടെത്തിയത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ നടത്തിയ ഫോറന്‍സിക് പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.

ജിഷ്ണുവിന്റെ രക്തഗ്രൂപ്പും ഒ-പോസിറ്റീവായിരുന്നു. രക്തം ജിഷ്ണുവിന്റേതാണോയെന്ന് സ്ഥിരീകരിക്കാന്‍ മാതാപിതാക്കളുടെ രക്തം ശേഖരിച്ച് ഡിഎന്‍എ പരിശോധന നടത്തും. ജിഷ്ണുവിന്‍റേതാണ് രക്തം എന്ന് തെളിഞ്ഞാല്‍ കേസില്‍ അത് നിര്‍ണായക വഴിത്തിരിവാകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍