ന്യൂസ് അപ്ഡേറ്റ്സ്

‘എന്‍റെ മകനെ കൊന്നവരെ അറസ്റ്റ് ചെയ്തിട്ട് മുഖ്യമന്ത്രി വീട്ടില്‍ വന്നാല്‍ മതി’; ജിഷ്ണുവിന്റെ അമ്മ

ഒരു നടിക്ക് നേരെ ആക്രമണമുണ്ടായപ്പോള്‍ വളരെ പെട്ടെന്നു തന്നെ പ്രതികളെ പിടിച്ചു. എന്നാല്‍ എന്‍റെ മോനെ കൊന്നവരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല

എന്‍റെ മകനെ കൊന്നവരെയെല്ലാം അറസ്റ്റ് ചെയ്തിട്ട് മുഖ്യമന്ത്രി വീട്ടില്‍ വന്നാല്‍ മതിയെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ. വളയത്തെ വീട്ടില്‍ വെച്ചു മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകായായിരുന്നു അവര്‍. ഒരു നടിക്ക് നേരെ ആക്രമണമുണ്ടായപ്പോള്‍ വളരെ പെട്ടെന്നു തന്നെ പ്രതികളെ പിടിച്ചു. എന്നാല്‍ എന്‍റെ മോനെ കൊന്നവരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികളെ പിടിക്കാന്‍ മുഖ്യമന്ത്രി ഉണര്‍ന്നു പ്രവര്‍ത്തിക്കണം. കൃഷ്ണദാസിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും മഹിജ ആവശ്യപ്പെട്ടു.

പ്രതികള്‍ രാഷ്ട്രീയമായും സാമ്പത്തികമായും ശക്തരായതുകൊണ്ടാണ് നീതി കിട്ടാന്‍ വൈകുന്നതെന്ന് ജിഷ്ണുവിന്റെ അച്ഛന്‍ അശോകന്‍ പറഞ്ഞു.

പാമ്പാടി നെഹ്രു കോളേജിലെ ബിടെക് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ ദുരൂഹമരണം നടന്നിട്ട്‌ അമ്പത് ദിവസം കഴിഞ്ഞിട്ടും പ്രതി ചേര്‍ക്കപ്പെട്ടവരെ അറസ്റ്റു ചെയ്യാന്‍ പോലീസിന് സാധിക്കാത്ത സാഹചര്യത്തിലാണ് മാതാപിതാക്കള്‍ മാധ്യമങ്ങളെ കണ്ടത്.

ജനുവരി ആറിന് നടന്നതെന്ത്? ആ ദിനത്തിന്റെ ഓര്‍മ്മയില്‍ ജിഷ്ണുവിന്റെ അമ്മ

പ്രതികളില്‍ പി കൃഷ്ണദാസിന്  ഹൈക്കോടതിയില്‍ നിന്നും ഇടക്കാല ജാമ്യം ലഭിച്ചിട്ടുണ്ട്. അതേ സമയം രണ്ടാം പ്രതി കോളേജ് പി ആര്‍ ഒ സഞ്ജിത് വിശ്വനാഥന്‍, വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, അധ്യാപകന്‍ പ്രവീണ്‍, പരീക്ഷാ സെല്‍ അംഗം ദിപിന്‍ എന്നിവര്‍ ഇപ്പൊഴും ഒളിവിലാണ്.

പത്ത് ലക്ഷമാണ് ഗവണ്‍മെന്‍റ് എന്റെ മോന് ഇട്ട വില; അതവര്‍ തിരിച്ചെടുത്തോട്ടെ; ഞങ്ങള്‍ക്ക് വേണ്ടത് നീതി-ജിഷ്ണുവിന്റെ അച്ഛന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍