UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘എന്റെ അമ്മയെ വലിച്ചിഴച്ചുകൊണ്ടുപോയ അവര്‍ എന്തുകൊണ്ട് പ്രതികളെ അറസ്റ്റു ചെയ്യുന്നില്ല’: ജിഷ്ണുവിന്റെ സഹോദരി

നീതി കിട്ടുംവരെ ഞാനും നിരാഹാരമിരിക്കും ജിഷ്ണുവിന്റെ സഹോദരി ആര്യ

ജിഷ്ണു പ്രണോയ്-യുടെ മരണത്തിന് നീതി ലഭിക്കുന്നതിനു വേണ്ടി അമ്മയും ബന്ധുക്കളും പോലീസ് ആസ്ഥാനത്ത് നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് അവര്‍ക്കെതിരെ ബലം പ്രയോഗിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത നടപടിക്കെതിരെ സഹോദരി ആര്യ. സഹോദരന്റെ മരണത്തില്‍ നീതിയാവശ്യപ്പെട്ട് താനും നിരാഹാരമിരിക്കുമെന്നാണ് ജിഷ്ണുവിന്റെ സഹോദരി ആര്യ മാധ്യമങ്ങളോട് പറഞ്ഞത്.

‘എന്റെ അമ്മയെ വലിച്ചിഴച്ചുകൊണ്ടുപോയ അവര്‍ എന്തുകൊണ്ട് ഇതുവരെ പ്രതികളെ അറസ്റ്റു ചെയ്യുന്നില്ല. നീതി കിട്ടുംവരെ ഞാനും നിരാഹാരമിരിക്കും.’ എന്ന് പറഞ്ഞ് ആര്യ നാളെ മുതല്‍ സമരം ആരംഭിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. അറസ്റ്റ് ചെയ്ത മഹിജയ്ക്ക് പോലീസ് നടത്തിയ ബലപ്രയോഗത്തിലൂടെ പരിക്കേറ്റിരുന്നു. ഇതിനെ തുടര്‍ന്ന് പേരൂര്‍ക്കട ആശുപത്രിയിലേക്ക് മാറ്റിയ മഹിജയെ ഒന്നരയോടെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍