ഇനിയൊരു ജിഷ്ണുവിനെക്കൂടി നഷ്ടപ്പെടരുത്; നെഹ്രു കോളേജിലെ ഒരു പൂര്‍വ വിദ്യാര്‍ഥിക്ക് പറയാനുള്ളത്

2010-ല്‍ സമരത്തിന് മുന്നിട്ടിറങ്ങിയത് അന്നത്തെ സെമസ്റ്റര്‍ ആറിലെ വിദ്യാര്‍ഥികളായിരുന്നു. പ്രതിഷേധത്തിന് നേതൃത്വം കൊടുത്ത വിദ്യാര്‍ത്ഥികളെ തിരഞ്ഞുപിടിച്ച് സസ്‌പെന്‍ഡ്‌ ചെയ്ത് ആഴ്ചകളോളം ക്ലാസ് നഷ്ടപ്പെടുത്തുകയും എന്‍ക്വയറി എന്ന പേരില്‍ മാനസികമായി പീഡിപ്പിക്കുകയുമാണ് തുടര്‍ന്നുണ്ടായത്.