ന്യൂസ് അപ്ഡേറ്റ്സ്

കൃഷ്ണദാസ് കേസ്: ജഡ്ജിക്കെതിരെ ജിഷ്ണുവിന്റെ അമ്മ ചീഫ് ജസ്റ്റീസിന് പരാതി നല്‍കി

നെഹ്രു ഗ്രൂപ്പുമായി ജസ്റ്റിസ് എബ്രഹാം മാത്യുവിന് ബന്ധമുണ്ടെന്ന ആരോപണം പരിശോധിക്കണമെന്ന് ജിഷ്ണുവിന്റെ അമ്മ

നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ അറസ്റ്റ് ചെയ്ത പോലീസിനെ ശകാരിച്ച ഹൈക്കോടതി ജഡ്ജിക്കെതിരെ ജിഷ്ണു പ്രണോയിയുടെ അമ്മ ചീഫ് ജസ്റ്റിസിന് പരാതി നല്‍കി. നെഹ്രു ഗ്രൂപ്പുമായി ജസ്റ്റിസ് എബ്രഹാം മാത്യുവിന് ബന്ധമുണ്ടെന്ന ആരോപണം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജിഷ്ണുവിന്റെ അമ്മ മഹിജയുടെ പാരിതി.

ഇതിനായി അടുത്തിടെ പ്രചരിച്ച ചിത്രങ്ങളും മഹിജ ചീഫ് ജസ്റ്റിസ് നവനീതി പ്രസാദ് മുമ്പാകെ അവര്‍ സമര്‍പ്പിച്ചു. ലക്കിടി ലോ കോളേജ് വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ പോലീസ് പി കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തതിനെ ജസ്റ്റിസ് എബ്രഹാം മാത്യു രൂക്ഷ ഭാഷയിലാണ് വിമര്‍ശിച്ചത്. ഈ ശകാരം വിവാദമാകുന്നതിനിടെയാണ് ജഡ്ജിയ്ക്ക് നെഹ്രു ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. കൃഷ്ണദാസിന്റെ ആതിഥ്യം ജസ്റ്റിസ് എബ്രഹാം മാത്യു സ്വീകരിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നു.

ഈ ചിത്രങ്ങളാണ് ജിഷ്ണുവിന്റെ അമ്മ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരിശോധിക്കാനായി നല്‍കിയിരിക്കുന്നത്. പി കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അദ്ദേഹത്തോട് അടുപ്പമുള്ള ന്യായാധിപനാണെന്ന ആരോപണവുമായി വിദ്യാര്‍ത്ഥികളും രംഗത്തെത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍