ന്യൂസ് അപ്ഡേറ്റ്സ്

കനയ്യയുടെ അറസ്റ്റിന് എടുത്തത് 24 മണിക്കൂര്‍; പീഡനകേസിലെ പ്രതിയായ അധ്യാപകനെ എന്ന് അറസ്റ്റ് ചെയ്യുമെന്ന് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍?

വൈസ് ചാന്‍സലര്‍ ജഗദീഷ് കുമാറുമായുള്ള ബന്ധം മൂലം ആരോപണവിധേയനായ അധ്യാപകന്‍ പ്രൊഫ.അതുല്‍ ജോഹ്രിയെ സര്‍വകലാശാല സംരക്ഷിക്കുകയാണ് എന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ഒമ്പത് വിദ്യാര്‍ത്ഥികളാണ് അധ്യാപകനെതിരെ പരാതിയുമായി ഇതുവരെ രംഗത്ത് വന്നിരിക്കുന്നത്.

കനയ്യ കുമാറിനെ കള്ളകേസില്‍ കുടുക്കി 24 മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്ത പൊലീസ് ലൈംഗിക പീഡന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട അധ്യാപകനെ എപ്പോള്‍ അറസ്റ്റ് ചെയ്യുമെന്ന് ജെഎന്‍യു വിദ്യാര്‍ഥികള്‍. ഐപിഎസി 354, 509 വകുപ്പുകള്‍ പ്രകാരം അധ്യാപകനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ട് രണ്ട് ദിവസമായിരിക്കുന്നു. ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ എത്ര ആഴ്ച വേണ്ടിവരും എന്നാണ് വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നത്.

വൈസ് ചാന്‍സലര്‍ ജഗദീഷ് കുമാറുമായുള്ള ബന്ധം മൂലം ആരോപണവിധേയനായ അധ്യാപകന്‍ പ്രൊഫ.അതുല്‍ ജോഹ്രിയെ സര്‍വകലാശാല സംരക്ഷിക്കുകയാണ് എന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ഒമ്പത് വിദ്യാര്‍ത്ഥികളാണ് അധ്യാപകനെതിരെ പരാതിയുമായി ഇതുവരെ രംഗത്ത് വന്നിരിക്കുന്നത്. അധ്യാപകനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളും അധ്യാപകരും രംഗത്തുണ്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. #SuspendJohri എന്ന പേരില്‍ വിദ്യാര്‍ത്ഥികള്‍ ഹാഷ് ടാഗ് കാംപെയിന്‍ സജീവമാക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരി ബേടി ബച്ചാവോ, ബേട്ടി പഠാവോ മുദ്രാവാക്യത്തെ പരിഹസിച്ച് – ജോഹ്രി ഹഠാവോ, ബേട്ടി ബച്ചാവോ എന്നൊരു മുദ്രാവാക്യവും വിദ്യാര്‍ഥികള്‍ ഇറക്കിയിട്ടുണ്ട്. അതേസമയം അധ്യാപകന് പിന്തുണയുമായി എബിവിപി രംഗത്തെത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍