UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റ്; കോടതിയുടെ പേരില്‍ പൊലീസ് ചെയ്ത അന്യായം

Avatar


കോഴിക്കോട് കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവദിക്കാതെ പോലിസ് അറസ്റ്റ് ചെയ്ത വിഷയത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി നാരായണന്‍ പ്രതികരിക്കുന്നു.


മാധ്യമങ്ങള്‍ക്ക് നിലവില്‍ ഉള്ള നീതി ലഭിക്കണം. അതിനു വേണ്ടി ഞങ്ങള്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ്.  കോടതി മാധ്യമങ്ങളെ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും വിലക്കിയിട്ടില്ല. മാധ്യമങ്ങളുടെ വിലക്ക് ആരൊക്കെയോ ചേര്‍ന്ന് പ്രചരിപ്പിക്കുന്ന തെറ്റിദ്ധാരണാജനകമായ വാര്‍ത്തമാത്രമാണ്. യഥാര്‍ത്ഥത്തില്‍ അങ്ങനെയൊരു വിലക്കും മാധ്യമങ്ങള്‍ക്ക് ഇല്ല.

ഇന്ന് കോഴിക്കോട്  നടന്ന സംഭവത്തില്‍ പോലിസ് ആണ് കുറ്റക്കാര്‍. അവര്‍ സ്വയം തീരുമാനം എടുത്ത് മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജഡ്ജിയുടെ നിര്‍ദേശം ഉണ്ട് എന്നു പറഞ്ഞാണ് എസ് ഐ
മാധ്യമപ്രവര്‍ത്തകരെ തടഞ്ഞത്.എന്നാല്‍ ജഡ്ജി തന്നെ വ്യകതമാക്കി കഴിഞ്ഞു അങ്ങനെ ഒരു നിര്‍ദ്ദേശം നല്‍കിയിട്ടില്ല എന്ന്. അതോടെ പൊലീസിന്റെ ന്യായം പൊളിഞ്ഞിരിക്കുകയാണ്.വളരെ ഗൌരവകരമായിട്ടുള്ള ഒരു കാര്യത്തില്‍ കോടതിയുടെ പേര് പറഞ്ഞ് എസ്ഐ എല്ലാം സ്വയം ചെയ്തു കൂട്ടിയതാണ്.

അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ ഒരു വിഷയവും അവിടെ ഇല്ലായിരുന്നു. അഭിഭാഷകര്‍ മിണ്ടാതിരുന്ന സ്ഥലത്താണ് പോലിസ് കയറി പ്രശ്നം ഉണ്ടാക്കിയത്. ഞങ്ങള്‍ക്ക് അതില്‍ ശക്തിയ പ്രതിഷേധമുണ്ട്. തെറ്റിദ്ധാരണ പരത്തി പ്രശ്നങ്ങള്‍ സൃഷ്ടിച്ച എസ്ഐക്കെതിരെ നടപടി സ്വീകരിക്കണം.

കേരളം മുഴുവന്‍ ഞങ്ങള്‍ പ്രതിഷേധ പരിപാടികള്‍ നടത്തും. സുപ്രീം കോടതിയെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍