TopTop

സഞ്ചാരികളെ, ഇന്ത്യയിലെ ആദ്യത്തെ ഇഗ്ലൂ ഹോട്ടല്‍ മണാലിയില്‍ ആരംഭിച്ചിട്ടുണ്ട് കേട്ടോ!

സഞ്ചാരികളെ, ഇന്ത്യയിലെ ആദ്യത്തെ ഇഗ്ലൂ ഹോട്ടല്‍ മണാലിയില്‍ ആരംഭിച്ചിട്ടുണ്ട് കേട്ടോ!

ഇഗ്ലൂവില്‍ താമസിക്കാന്‍ ഇനി അന്റാര്‍ട്ടിക്കയിലോ ഗ്രീന്‍ലാന്‍ഡിലോ പോകേണ്ട, മണാലിയിലേക്ക് പോയാല്‍ മതി. ഹിമാചല്‍ പ്രദേശ് സന്ദര്‍ശിക്കുന്ന വിനോദ സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്ന ഇപ്പോഴത്തെ ഏറ്റവും വലിയ ആകര്‍ഷണമാണ് ഇഗ്ലൂ ഹോട്ടല്‍. ഇഗ്ലൂസിനെ പലപ്പോഴും എസ്‌കിമോസുമായി ബന്ധപ്പെടുത്തിയാണ് പറയാറ്. കാനഡയിലെ സെന്‍ട്രല്‍ ആര്‍ട്ടിക്, നോര്‍വേ, ഗ്രീന്‍ലാന്‍ഡ് എന്നിവിടങ്ങളിലെ ആളുകളാണ് പരമ്പരാഗതമായി ഇവ ഉപയോഗിച്ചുവരുന്നത്.

കഠിനമായ തണുപ്പില്‍നിന്നും രക്ഷനെടാമെന്നതാണ് ഇത്തരം മഞ്ഞുകൂടാരങ്ങളുടെ പ്രത്യേകത. കട്ടിയുള്ള കമ്പിളി പുതപ്പ് ധരിച്ച് ഇഗ്ലൂവില്‍ കയറിയാല്‍ ഏത്ര തണുപ്പിനേയും പ്രതിരോധിക്കാം. എയര്‍ കണ്ടീഷണനുകളും ഹീറ്ററുകളുമൊക്കെ വരുന്നതിന് മുമ്പ് മനുഷ്യര്‍ തണുപ്പില്‍ നിന്ന് രക്ഷപ്പെട്ടിരുന്നത് ഇങ്ങനെയായിരുന്നു. ഹിമാചല്‍ പ്രദേശിലെ താപനില മൈനസ് ഡിഗ്രിയിലാകുമ്പോള്‍ രാജ്യമെമ്പാടുമുള്ള സഞ്ചാരികള്‍ ഇവിടെയെത്തും. ഒരിക്കലെങ്കില്ലും ഇഗ്ലുവില്‍ കയറുക എന്നത് പലരുടേയും ആഗ്രഹമാണ്.

'ഇഗ്ലൂവിനെക്കുറിച്ച് ഞാന്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതിനെക്കുറിച്ച് വായിച്ചിട്ടുണ്ട്, പക്ഷേ അവിടെ താമസിക്കാന്‍ ഒരിക്കലും അവസരം ലഭിച്ചില്ല. പക്ഷെ, അവിചാരിതമായി അങ്ങിനെയൊരു അവസരം ഒത്തുവന്നു. ഞാന്‍ കുറച്ച് ദിവസം ഇവിടെ താമസിച്ചു. വളരെ മികച്ച അനുഭവമായിരുന്നു അത്' എന്നാണ് ഷിംലയില്‍ നിന്നുള്ള ഒരു ടൂറിസ്റ്റ് പറഞ്ഞത്.

അതേസമയം, ഇഗ്ലുകളെ താപനിലക്കനുസരിച്ച് പരിപാലിക്കാന്‍ വളരെ ബുദ്ധിമുട്ടാണെന്ന് ഹോട്ടല്‍ ഉടമകള്‍ പറയുന്നു. 'നേരത്തെ, ഞങ്ങള്‍ ഇത് ഞങ്ങളുടെ സ്വന്തം ഉപയോഗത്തിനായി നിര്‍മ്മിച്ചതായിരുന്നു. പിന്നീട്, ഇവിടെ സന്ദര്‍ശിക്കുന്നവര്‍ക്ക് കൂടെ മികച്ചൊരു അനുഭവം സമ്മാനിക്കുന്ന ഒന്നാക്കി അതിനെ മാറ്റണമെന്ന ആശയമുദിച്ചു. ഇഗ്ലൂവിനെക്കുറിച്ചും അതിനുവേണ്ട കാലാവസ്ഥയെകുറിച്ചും ധാരാളം പഠിച്ചു. ഒരുപാട് പരിമിതികള്‍ക്കിടയിലും സഞ്ചാരികള്‍ക്ക് പരമാവധി മികച്ച സൗകര്യങ്ങള്‍ ഒരുക്കാന്‍ ശ്രമിക്കുന്നുണ്ട്'- എന്നും അവര്‍ പറയുന്നു.


Next Story

Related Stories