TopTop

കുമ്പളങ്ങി കാഴ്ചകള്‍ / വീഡിയോ

കൊച്ചി നഗരത്തില്‍ നിന്ന് ഏകദേശം പതിനഞ്ച് കിലോമീറ്റര്‍ അകലയുള്ള ഒരു ചെറിയ ദ്വീപാണ് കുമ്പളങ്ങി. പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയും പ്രകൃതിയുടെ അത്ഭുതപ്പെടുത്തുന്ന കാഴ്ചകളും ഈ കടലോരാ ഗ്രാമത്തില്‍ എത്തിയാല്‍ അനുഭവിച്ചറിയാം. വെള്ളത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന കുമ്പളങ്ങിയിലെ പ്രധാന ആകര്‍ഷണം മല്‍സ്യബന്ധനവും കായല്‍പരപ്പിലൂടെ ചെറുവള്ളങ്ങളിലുടെയുള്ള യാത്രകളുമാണ്. പാതയ്ക്കിരുവശങ്ങളിലുമുള്ള ചെമ്മീന്‍പാടങ്ങളും കര്‍ഷകരും ചീനവലകളും സഞ്ചാരികളുടെ മനം നിറയ്ക്കും. നിലാവുള്ളപ്പോള്‍ നീല നിറത്തിലാവുന്ന കുമ്പളങ്ങിയിലെ കായലിലെ ജലം കൈക്കുമ്പിളില്‍ വാരിയെടുക്കുമ്പോള്‍ കിട്ടുന്ന നിര്‍വൃതി പറഞ്ഞ് അറിയിക്കാന്‍ സാധിക്കില്ല. Read - കുമ്പളങ്ങി ഒക്കെ നേരത്തെ വിട്ടതാണ് ഈ സീന്‍, നമ്മള്‍ അറിഞ്ഞത് സിനിമ വന്നതിന് ശേഷമാണെന്ന് മാത്രം!



അഭിലാഷ് ഗോപകുമാര്‍

അഭിലാഷ് ഗോപകുമാര്‍

മെഡിക്കല്‍ രംഗത്ത് ജോലി ചെയ്യുന്നു, റൈഡേഴ്സ് ക്ലബ് അംഗം

Next Story

Related Stories