TopTop
Begin typing your search above and press return to search.

കഴുതപ്പുറത്ത് യാത്ര ചെയ്യുന്ന സ്ത്രീയും, 60 വര്‍ഷം മുമ്പുള്ള അബൂദാബിയിലെ അന്നത്തെ ചില ഓര്‍മ്മകളും

കഴുതപ്പുറത്ത് യാത്ര ചെയ്യുന്ന സ്ത്രീയും, 60 വര്‍ഷം മുമ്പുള്ള അബൂദാബിയിലെ അന്നത്തെ ചില ഓര്‍മ്മകളും

1960കളുടെ മധ്യകാലത്തെ അബൂദാബിയിലെ അല്‍ഒത്തൈബ പള്ളിയാണിത്. 1970കളില്‍ ഞാന്‍ ഈ പള്ളി കണ്ടിട്ടുണ്ട്. എന്റെ ഓര്‍മ ശരിയാണെങ്കില്‍ ഹംദാന്‍ സ്ട്രീറ്റിന്റെയും ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡ് സംഗമിക്കുന്നതിന്റെയും അടുത്താണ് ഈ പള്ളി. അതായത് ടോക്കിയോ മാര്‍ക്കറ്റ് എന്ന് പറഞ്ഞിരുന്ന മെയിന്‍ മാര്‍ക്കറ്റിന്റെ എതിര്‍ വശത്ത്. അതിന്നടുത്ത് ഒമൈര്‍ ട്രാവല്‍ ഏജന്‍സി അന്നുണ്ടായിരുന്നു.

ഈ പള്ളി പിന്നീട് പൊളിച്ചു മാറ്റി പുതുക്കി മനോഹരമായ പള്ളിയാക്കി എന്ന് ഞാന്‍ ഓര്‍ത്തെടുക്കുന്നു. ഇവിടെ വര്‍ഷമോ പള്ളിയുടെ സ്ഥാനമോ അല്ല ഈ ഓര്‍മപ്പെടുത്തല്‍ ലേഖനം കൊണ്ട് ഉദ്ദേശിക്കുന്നത്. പ്രത്യുത ആ പള്ളിയുടെ മുന്നിലൂടെ ഒരു സ്ത്രീ കഴുതപ്പുറത്ത് യാത്ര ചെയ്യുന്ന അന്നത്തെ കാലത്തെയാണ്.

അത് പോലെ ആ പള്ളിയുടെ നിര്‍മാണസാമാഗ്രികളെപ്പറ്റിയും ഇമാമിന്റെ മുറിയെപ്പറ്റിയും ചുറ്റുമുള്ള റോഡുകളും ഞാന്‍ നിരീക്ഷിക്കുന്നു. ആ നടന്നു പോകുന്നത് മിക്കാവാറും ഒരു മലയാളി ആയിരിക്കും. ഈ പള്ളിയുടെ നിര്‍മാണം എന്നായിരുന്നു എന്നെനിക്കറിയില്ല. പക്ഷെ ഒരു കാര്യം ഞാന്‍ ഊഹിക്കുന്നത് 1950ന് മുമ്പേ ഈ പള്ളിയുണ്ടായിരിക്കാം.

അങ്ങനെ കരുതാന്‍ ഒരു പ്രധാന കാര്യമുണ്ട്. മൈക്ക് വാങ്ക് വിളിക്ക് ഉപയോഗിക്കുന്നതിനു മുമ്പ് ഇത്തരം പള്ളികളുടെ മുകളില്‍ കയറിയോ അതല്ലെങ്കില്‍ ഇത്തരം മിനാരത്തിന്റെ ഉള്ളിലൂടെയോ പുറത്തുകൂടിയോ ഉള്ള മരക്കോണിയിലൂടെ കയറി ചുറ്റും കാണുന്ന വളയം പോലുള്ളതില്‍ നിന്ന് വാങ്ക് കൊടുക്കുന്ന സാഹചര്യം പണ്ടുണ്ടായിരുന്നു. അത് കറന്റ് ലഭിച്ചു തുടങ്ങിയിട്ടും പവര്‍കട്ട് ഉള്ളപ്പോള്‍ ഉപയോഗിച്ചിരുന്നു. ഞങ്ങള്‍ ചെല്ലുമ്പോള്‍ ചൂടുകാലത്ത് എന്നും പവര്‍കട്ട് ഉണ്ടായിരുന്നു.


Next Story

Related Stories