TopTop
Begin typing your search above and press return to search.

'കാടിഷ്ടമാണ്, വയനാട്ടില്‍ വരാറുണ്ട്, ബന്ധുവിനവിടെ എസ്റ്റേറ്റുണ്ട്'-യാത്രാ പ്രേമത്തെക്കുറിച്ച് തമിഴ് നടന്‍ കാര്‍ത്തി

കാടിഷ്ടമാണ്, വയനാട്ടില്‍ വരാറുണ്ട്, ബന്ധുവിനവിടെ എസ്റ്റേറ്റുണ്ട്-യാത്രാ പ്രേമത്തെക്കുറിച്ച് തമിഴ് നടന്‍ കാര്‍ത്തി

തമിഴ്‌നാട്ടില്‍ മാത്രമല്ല കാര്‍ത്തിയുടെ ചിത്രങ്ങള്‍ക്ക് കേരളത്തിലും ആരാധകര്‍ ഒരുപാടുണ്ട്. സിനിമകള്‍ക്കൊപ്പം യാത്രകളേയും സ്‌നേഹിക്കുന്ന വ്യക്തിയാണ് കാര്‍ത്തി. തന്റെ കേരളത്തിലേക്കുള്ള യാത്രകളേക്കുറിച്ചും, യാത്രയോടുള്ള ഇഷ്ടത്തെ കുറിച്ചും തുറന്ന് സംസാരിക്കുകയാണ് കാര്‍ത്തി മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍.

എന്‍ഡിനീയറിങ് കോളേജിലെ സഹപാഠികള്‍ എല്ലാവര്‍ഷവും ഇപ്പോഴും ഒത്തുകൂടാറുണ്ടെന്നും കസിന്‍സ് എല്ലാവരും ചേര്‍ന്ന് ഇടക്കിടക്ക് ട്രെക്കിങ് നടത്താറുണ്ടെന്നും കാര്‍ത്തി പറയുന്നു. കാടുകളോടാണ് ഇഷ്ടമെന്നും. കേരളത്തിലെ കാടുകളില്‍ പലതവണ വന്നുവെന്നും, വയനാട്ടില്‍ ഒരു കസിന് എസ്റ്റേറ്റ് ഉണ്ട് അവിടേയും പതിവായി എത്താറുണ്ടെന്നും കാര്‍ത്തി പറയുന്നു.

പണ്ട് അവധിക്കാലത്ത് അപ്പായുടെ കോയമ്പത്തൂരിലെ വീട്ടില്‍ കസിന്‍സ് എല്ലാവരും ചേര്‍ന്ന് കുളത്തിലെ കുളിയും കളികളുമൊക്കെയായി സജീവമാകുന്ന അതേ വികാരത്തോടെയാണ് ഇപ്പോഴും ഞങ്ങള്‍ വനയാത്രക്കിറങ്ങുന്നത് കര്‍ത്തി പറയുന്നു. നടന്‍ ശിവകുമാറിന്റെ മകനും സൂര്യയുടെ സഹോദരനുമാണ് കാര്‍ത്തി. സൂര്യയും കാര്‍ത്തിയും ജ്യോതികയും ചേര്‍ന്നഭിനയിച്ച തമ്പി റിലീസ് ചെയ്തിരിക്കുകയാണ്. ജിത്തു ജോസഫാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.


Next Story

Related Stories