ഈ ക്രിസ്മസ് കാലം നിങ്ങളുടെ പ്രിയപ്പെട്ടവരോടൊത്ത് സന്തോഷത്തോടെയും സുരക്ഷിതമായും ആസ്വദിക്കാനുള്ള അവസരമൊരുക്കുകയാണ് ഒ ബൈ താമര. താമര ലെഷര്‍ എക്സ്പീരിയന്‍സിന്റെ ഓര്‍ഗാനിക് ക്രിസ്മസ് ഹാംപറുകള്‍ അവതരിപ്പിച്ചു. ഈ സമ്മാനക്കൂട പൂര്‍ണമായും ചണം കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. വളരെ വ്യത്യസ്തമായ ഉല്‍പ്പന്നങ്ങളായ കോഫി ജാം, മാമ്പഴം, ജിഞ്ചര്‍ ജാം, ജൈവ തേന്‍, കൂര്‍ഗില്‍ നിന്നുള്ള കാപ്പി,യൂള്‍ ലോഗ് എന്നിവയാണ് കൂടയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഡീലക്സ് ക്രിസ്മസ് ഹാംപറിന് 1,999 രൂപയും, എക്സ്ക്ലൂസീവ് പ്രീമിയം ഹാംപറിന് 2,999 രൂപയുമാണ് വില. പൂള്‍സൈഡ് ക്രിസ്മസ് ഈവ് ഡിന്നര്‍, ക്രിസ്മസ് ബ്രഞ്ച് എന്നിവയും ഒരുക്കിയിട്ടുണ്ട്. അതിഥികള്‍ക്ക് തങ്ങളുടെ ഭാഗ്യം പരീക്ഷിക്കുന്നതിനുള്ള നറുക്കെടുപ്പുകളും, അതിലൂടെ സ്റ്റേ വൗച്ചര്‍, ഒ കഫെയില്‍ ഭക്ഷണം, തുടങ്ങിയവ സമ്മാനമായി നേടുന്നതിനുള്ള അവസരവും ഉണ്ട്. ഒ ബൈ താമര പ്രത്യേകമായി തയ്യാറാക്കിയ മെനുവും സിറിയന്‍ ഭക്ഷ്യവിഭവങ്ങളും നിങ്ങളുടെ വീടുകളില്‍ ലഭ്യമാക്കുന്നതിനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് (+91) 47 1710 0111.