Top

ജലഗതാഗത, വാട്ടർ സ്പോര്‍ട്‌സ് രംഗത്തെ സേവനങ്ങളും ഉൽപന്നങ്ങളും ഒരുമിച്ച്, കൊച്ചിന്‍ ഇന്റര്‍നാഷനല്‍ ബോട്ട് ഷോ ഡിസം. 6 മുതൽ

ജലഗതാഗത, വാട്ടർ സ്പോര്‍ട്‌സ് രംഗത്തെ സേവനങ്ങളും ഉൽപന്നങ്ങളും ഒരുമിച്ച്, കൊച്ചിന്‍ ഇന്റര്‍നാഷനല്‍ ബോട്ട് ഷോ ഡിസം. 6 മുതൽ

ജലഗതാഗത, വാട്ടർ സ്പോര്‍ട്‌സ് മേഖലകളിലെ മുഴുവന്‍ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഒരു മേല്‍ക്കൂരയ്ക്കു കീഴില്‍ അണിനിരക്കുന്ന കൊച്ചിന്‍ ഇന്റര്‍നാഷനല്‍ ബോട്ട് ഷോയുടെ രാണ്ടാം പതി പ്പ് ഡിസംബർ‌ 6 മുതൽ. ലീഷര്‍, റെസ് ക്യു, മാരിടൈം തുടങ്ങി ബോട്ടിംഗ് അനുബന്ധ മേഖലകളിലെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും അണിനിരക്കുന്ന ഇന്ത്യയിലെത്തന്നെ ഏക ബോട്ട് ഷോയാണ് കൊച്ചിന്‍ ഇന്റര്‍നാഷനല്‍ ബോട്ട് ഷോയെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വില്ലിംഗ്ഡണ്‍ ഐലന്റിലെ സാമുദ്രിക കണ്‍വെന്‍ഷന്‍ സെന്ററിലാണ് ഡിസംബര്‍ 6 മുതല്‍ 8 വരെ ബോട്ട് ഷോ അരങ്ങേറുക.

ദക്ഷിണ നാവിക കമാന്‍ഡ്, കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള എംഎസ്എംഇ വകുപ്പ്, ഇന്‍ഡോ-അമേരിക്കന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് തുടങ്ങിയ സ്ഥാപനങ്ങളുടെ പിന്തുണയോടെ നടക്കുന്ന ബോട്ട് ഷോയുടെ ഭാഗമായി കൊച്ചിന്‍ മോട്ടോര്‍ ബോട്ട് റാലിയും അരങ്ങേറും. കേരളത്തിൽ ഇതാദ്യമായാണ് ദക്ഷിണ നാവിക കമാന്‍ഡിന്റെ പിന്തുണയോടെ മോട്ടോര്‍ ബോട്ട് റാലി നടക്കുന്നതെന്നും ക്രൂസ് എക്‌സ്‌പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ് പറഞ്ഞു.

ഡിസംബര്‍ 6, 7, 8 തീയ തി കളില്‍ നടക്കുന്ന ബോട്ട് ഷോയില്‍ പ്രിന്‍സസ്, മറീന, ബേ ലൈനര്‍, ക്ലാസ് എന്‍ കെ തുടങ്ങിയ പ്രമുഖ ആഗോള യാട്ട് ബ്രാന്‍ഡുകളുടെ ഇന്ത്യയിലെ ഡീലര്‍മാരും തദ്ദേശ ബോ ട്ട നിര്‍മാതാ ക്കളും പങ്കെടുക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. ഇ വയ്ക്കു പുറമെ മറീ നകള്‍, എന്‍ജിനുകള്‍, നാവിഗേഷനല്‍ ഉപകരണങ്ങള്‍ എന്നിവയും ട്രെയിലര്‍ ബോട്ടുകള്‍, സ്‌പോര്‍ട്‌സ് ബോ ട്ടുകള്‍, ലക്ഷ്വ റി സെയിലിംഗ് യാട്ടുകള്‍, മോട്ടോര്‍ യാട്ടുകള്‍, സൂ പ്പര്‍ യാട്ടുകള്‍ എന്നീ മെയിന്‍സ് ട്രീം ജലയാനങ്ങളും വാട്ടര്‍സ്‌കീയിംഗ്, വേക്‌ബോര്‍ഡിംഗ്, കയാകിംഗ്, സ്കൂബ ഡൈവിംഗ്, ഫിഷിംഗ് ഉ പകരണങ്ങളും സിബ്‌സ് 2019-ല്‍ അണിനിരക്കും. വിദേശി കളും സ്വദേശികളുമാ യ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന വിധത്തില്‍ കേരള ത്തെ ഒരു ഒന്നാംകിട ക്രൂയ്‌സിംഗ്, ഇന്‍ഷോര്‍ വാട്ടര്‍സ് പോര്‍ട്‌സ് ഡെസ്റ്റി നേഷനാക്കുന്നതില്‍ സിബ്‌സ് 2019-ന് നിര്‍ണായക പങ്കു വഹിക്കുമെന്നാണ് പ്രതീക്ഷയെന്നും സംഘാടകര്‍ പറഞ്ഞു.

വില്ലിംഗ്ഡണ്‍ ഐലന്റിനു ചുറ്റുമുള്ള കായലിലാണ് കൊച്ചിന്‍ മോട്ടോര്‍ ബോട്ട് റാലി സംഘടിപ്പിക്കുന്നത്. 21 നോട്ടി ക്കല്‍ മൈല്‍ ദൈര്‍ഘ്യമുള്ള അ ഡ്വഞ്ചര്‍ ട്രെയില്‍ റൂട്ടിലാണ് റാലി നടക്കുക. പ്രകൃതി മനോഹരമായ ക്രൂയിസര്‍ വാട്ടര്‍ ടെര്‍മിനലില്‍ ആരംഭി ക്കുന്ന റാലി തുടര്‍ന്ന് നേവല്‍ ജ ട്ടികള്‍, കൊച്ചിന്‍ ഷിപ്പ്യാഡ്, തേവര ഫെറി പോയിന്റ്, കൊച്ചിന്‍ യാട്ട് ക്ലബ്, ലെ മെറിഡിയന്‍ ഹോട്ടല്‍, വെമ്പനാട്ടുകായല്‍ തുടങ്ങിയ ഇടങ്ങളിലൂടെ കടന്നു പോകും. കൊച്ചിക്കായലിന്റെ വശ്യസൗന്ദര്യങ്ങളായ ചീനവലകള്‍, പ്രാദേശിക വാസ്തുശില്‍ പ്പങ്ങള്‍, നാടന്‍ മീന്‍പിടുത്തക്കാര്‍ എന്നിവ കണ്ടും ആസ്വദിച്ചും അതേസമയം ഫിഷിംഗ് സ്റ്റേക്കുകള്‍ തൊടാതെയും ശ്രദ്ധയോടെ തെരഞ്ഞെടുത്തിരിക്കുന്ന കാളിംഗ് പോയിന്റസ് പിടിയ്ക്കുന്നതിലൂടെ പങ്കെടുക്കുന്നവര്‍ക്ക് കോഴ്സ് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റുകളും ലഭിക്കും. മോട്ടോര്‍ ബോട്ടിംഗ് ആസ്വാദകര്‍ക്ക് റാലിയില്‍ പങ്കെടുക്കാവുന്നതാണെന്നും സംഘാടകര്‍ അറിയിച്ചു.

നീണ്ട കടലോരവും കായലുകളും പുഴകളുമുള്‍പ്പെട്ട ജലപാതകളുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷമായിരുന്നു കേരളത്തില്‍ ഒരു ബോട്ട് ഷോ ആദ്യമായി സംഘടിപ്പി ക്കപ്പെട്ടത്. കഴിഞ്ഞ ഷോയ്ക്ക് ലഭിച്ച ആവേശകരമായ പ്രതികരണമാണ് പൂര്‍വാധികം വിപുലമായി ഷോയുടെ രാണ്ടാം പതി പ്പ് സംഘടിപ്പിക്കാന്‍ പ്രേരണയായത്. ലീഷര്‍, മറൈന്‍, ടൂറിസം, ഫിഷിംഗ് തുടങ്ങിയ വ്യവസായ മേഖലകളിൽ‌ ഷോ വന്‍അവസരങ്ങള്‍ തുറന്നു കൊടുക്കുമെന്നാണ് പ്രതക്ഷിക്കുന്നതെന്നും സംഘാടകർ പറയുന്നു.

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രൂസ് എക്‌സ്‌പോസാണ് കൊച്ചി ഇന്റര്‍നാഷനല്‍ ബോട്ട് ഷോയുടെ (സിബ്‌സ് 2019) സംഘാടകര്‍. ശ്രീലങ്കയിലും മാലിയിലും നടക്കുന്ന ഇന്റര്‍നാഷനല്‍ ബോട്ട് ഷോകളില്‍ സ്ഥിരമായി ഇന്ത്യാ പവലിയന്റെ സംഘാടനച്ചുമതലയുള്ള ക്രൂസ് എക്‌സ്‌പോസ്, 14 വര്‍ഷത്തിനുള്ളില്‍ ദക്ഷിണേന്ത്യയിലെ പ്രമുഖ എക്‌സിബിഷന്‍ സ്ഥാപനങ്ങളിലൊന്നാണ്.


Next Story

Related Stories