TopTop

കൊറോണ: ഇന്ത്യന്‍ ടൂറിസം രംഗത്തെ 3.8 കോടി ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടേക്കും

കൊറോണ: ഇന്ത്യന്‍ ടൂറിസം രംഗത്തെ 3.8 കോടി ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടേക്കും

കൊറോണ വൈറസ് വ്യാപനത്തില്‍ ആഗോള സാമ്പത്തിക മേഖലകള്‍ പലതിനും ഗുരുതരമായ പ്രത്യാഘാതമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. നേരത്തെ തന്നെ തളര്‍ച്ചയിലുള്ള നമ്മുടെ സാമ്പത്തിക മേഖലയുടെ സ്ഥിതി ഇപ്പോള്‍ കൂടുതല്‍ ഗുരുതരമാകുന്ന അവസ്ഥയിലാണ് കാര്യങ്ങള്‍. ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് കരുത്ത് നല്‍കുന്ന ടൂറിസം മേഖലയ്ക്ക് വന്‍ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. അതിനേക്കാള്‍ ഉപരി രാജ്യത്തെ ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന 3.8 കോടിയോളം ആളുകള്‍ തൊഴില്‍ രഹിതരാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ദ ഫെഡെറേഷന്‍ ഓഫ് അസോസിയേഷന്‍സ് ഇന്‍ ഇന്ത്യന്‍ ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി (FAITH - Federation of Associations in Indian Tourism & Hospitaltiy) പറയുന്നത്, ഇന്ത്യയിലെ ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയിലെ മൊത്തം തൊഴിലാളികളുടെ 70 ശതമാനം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നാണ്. അതായത് ഈ മേഖലയില്‍ തൊഴില്‍ ചെയ്യുന്ന മൊത്തം 5.5 കോടി തൊഴിലാളികളില്‍ 3.8 കോടി ആളുകള്‍ക്ക് തൊഴിലില്ലായ്മ സൃഷ്ടിക്കും എന്നാണ്. ഇത് നേരിട്ട് ബാധിക്കുന്നവരുടെ കണക്കാണ്. പരോക്ഷമായി ഈ മേഖലയില്‍ ബന്ധപ്പെട്ടിരിക്കുന്നവരുടെ കണക്ക് കൂടി നോക്കിയാല്‍ ഇതിലും ഉയര്‍ന്നതായിരിക്കും.

ഇന്ത്യയുടെ മൊത്തം ടൂറിസം ബിസിനസ് പ്രവര്‍ത്തനത്തിന്റെ വലിയൊരു ശതമാനം ഫോറെക്‌സില്‍ 28 ബില്ല്യണ്‍ യുഎസ് ഡോളറും ആഭ്യന്തര ടൂറിസം പ്രവര്‍ത്തനങ്ങളില്‍ രണ്ട് ലക്ഷം കോടി രൂപയുമാണ് കണക്കാക്കുന്നത്. അതിനാല്‍, നേരിട്ടുള്ള ടൂറിസം വ്യവസായം വളരെ അപകടകരമായ അവസ്ഥയിലാണ്. രാജ്യത്തെ ടൂറിസം മേഖലയില്‍ തൊഴില്‍ നഷ്ടത്തിന്റെയും പിരിച്ചുവിടലിന്റെയും ഈ ഫലം ഇപ്പോള്‍ തന്നെ തുടങ്ങി കഴിഞ്ഞുവെന്നാണ് ഫെയ്ത്ത് (FAITH) പറയുന്നത്. അതുകൊണ്ട് ടൂറിസം മേഖലയെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഫെയ്ത്ത് പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്.

വരുമാനം കുറയുന്നതോടെ മിക്കവാറും എല്ലാ ടൂറിസം ബിസിനസുകളും പ്രവര്‍ത്തിക്കുന്നത് വളരെ ബുദ്ധിമുട്ടായണ്. സ്റ്റാഫിന്റെ ഉത്തരവാദിത്തവും അവരുടെ ശമ്പളം നല്‍കുന്നതും, സേവനത്തിനുള്ള ഇഎംഐകള്‍, അഡ്വാന്‍സ് ടാക്‌സ്, പിഎഫ്, ഇ എസ് ഐ സി, ജിഎസ്ടി, എക്‌സൈസ്, മറ്റ് സംസ്ഥാന ലെവികള്‍, ബാങ്ക് ഗ്യാരണ്ടികള്‍, സുരക്ഷാ നിക്ഷേപങ്ങള്‍ ഇങ്ങനെ പലകാര്യത്തിനും ടൂറിസം വ്യവസായത്തിന് മുമ്പത്തേക്കാളും ഇപ്പോള്‍ സര്‍ക്കാരിന്റെ പിന്തുണ ആവശ്യമാണെന്നും പ്രധാനമന്ത്രിയെ ഫെയ്ത്ത് അറിയിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ടൂറിസം വ്യവസായം പാപ്പരത്തത്തിലേക്ക് കൂപ്പുകുത്തുകയാണന്നും, ബിസിനസുകള്‍ അടച്ചുപൂട്ടുക, വന്‍തോതിലുള്ള തൊഴിലില്ലായ്മ തുടങ്ങിയ പരിശോധിക്കണമെന്നും കത്തില്‍ പറയുന്നു. നിലവിലെ സാഹചര്യം തുടരുകയാണെങ്കില്‍ സ്ഥിതി കൂടുതല്‍ രൂക്ഷമാകുമെന്നും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സുരക്ഷ ഉറപ്പ് വരുത്തണമെന്നും ഫെയ്ത്ത് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്


Next Story

Related Stories