TopTop
Begin typing your search above and press return to search.

ഇന്ത്യയില്‍ കുടുങ്ങിയ വിദേശ സഞ്ചാരികള്‍ക്കായുള്ള ടൂറിസം മന്ത്രാലയത്തിന്റെ പോര്‍ട്ടലില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 769 പേര്‍

ഇന്ത്യയില്‍ കുടുങ്ങിയ വിദേശ സഞ്ചാരികള്‍ക്കായുള്ള ടൂറിസം മന്ത്രാലയത്തിന്റെ പോര്‍ട്ടലില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 769 പേര്‍

കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനായി ഇന്ത്യ മുഴുവന്‍ സമ്പൂര്‍ണമായി അടച്ചിരിക്കുന്നതിനാല്‍ ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്ന് എത്തിയ പതിനായിരകണക്കിന് വിദേശ സഞ്ചാരികളാണ് രാജ്യത്ത് കുടുങ്ങികിടക്കുന്നത്. ഈ സാഹചര്യത്തിലായിരുന്നു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയ വിദേശ വിനോദ സഞ്ചാരികള്‍ക്കായി ടൂറിസം മന്ത്രാലയം 'സ്ട്രാന്‍ഡഡ് ഇന്‍ ഇന്ത്യ' (

www.strandedinindia.com

) എന്ന വെബ്‌സൈറ്റ് ആരംഭിച്ചത്. വെബ്‌സൈറ്റ് ആരംഭിച്ച്, ആദ്യ അഞ്ച് ദിവസത്തിനുള്ളില്‍ തന്നെ സഹായം അഭ്യര്‍ത്ഥിച്ച് ഒട്ടേറെ വിദേശ സഞ്ചാരികളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഈ മാര്‍ച്ച് 31ന് ആരംഭിച്ച വെബ്‌സൈറ്റില്‍ ഇതുവരെ 769 വിദേശികള്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന വിദേശ സഞ്ചാരികളെ തിരിച്ചറിയുന്നതിനും സഹായിക്കാനും അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കാനുമായിായാണ് ഇന്ത്യന്‍ ടൂറിസം വകുപ്പ് ഈ വെബ്‌സൈറ്റ് ആരംഭിച്ചത്. വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്താല്‍ അധികൃതര്‍ക്ക് അവരുമായി ബന്ധപ്പെടാന്‍ കഴിയുന്ന വിവരങ്ങള്‍ നല്‍കാന്‍ സാധിക്കും. കൂടാതെ അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ അറിയിച്ചാല്‍ വേണ്ട സഹായങ്ങളും നല്‍കും.

വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്ന വിദേശ സഞ്ചാരികളെ സഹായിക്കുന്നതിനായി എല്ലാ സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഭരണ നേതൃത്വവും നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ട്. വിദേശികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും അവരുടെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരത്തിനുമായി ടൂറിസം മന്ത്രാലയത്തിന്റെ അഞ്ച് റീജിയണല്‍ ഓഫീസുകളില്‍ നോഡല്‍ ഓഫീസര്‍മാരുമായി നിരന്തരം ബന്ധപ്പെടുകയും കാര്യങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്യുന്നുണ്ട്.

കുടുങ്ങി കിടക്കുന്ന വിദേശ സഞ്ചാരികള്‍ നേരിടുന്ന വിസ പ്രശ്നങ്ങള്‍ ഉള്‍പ്പെടെ ഉള്ളവയുടെ കാര്യത്തില്‍ പരിഹാരം കാണാന്‍ ടൂറിസം മന്ത്രാലയത്തിന്റെ റീജിയണല്‍ ഓഫീസുകള്‍, ഇമിഗ്രേഷന്‍ ബ്യൂറോയുമായും ഫോറിനര്‍ റീജിയണല്‍ രജിസ്ട്രേഷന്‍ ഓഫീസുകളുമായും (എഫ്ആര്‍ആര്‍ഒ) ബന്ധപ്പെട്ട് കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്. കൂടാതെ ഇവരെ രാജ്യത്തിനുള്ളില്‍ തന്നെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനോ അല്ലെങ്കില്‍ സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങാനോ ഉള്ള അപേക്ഷകളില്‍ നടപടികള്‍ ഏകോപിപ്പിക്കാനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും അതത് എംബസികളും ഹൈ കമ്മീഷനുകളും കോണ്‍സുലേറ്റുകളുമായി ബന്ധപ്പെടുന്നുണ്ട്.


Next Story

Related Stories