ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യയും അരുണാചല്‍ ടൂറിസം വകുപ്പും ചേര്‍ന്ന് സംഘടിപ്പിക്കുന്ന 'ഹോണ്ട സണ്ചേസേഴ്സ് 2021' നു തുടക്കമായി. ഉദയ സൂര്യന്റെ നാടിനായുള്ള ഹൈനസിന്റെ അന്വേഷണമാണ് ഹോണ്ട സണ്‍ ചേസേഴ്സ്. ഏഴു ദിവസത്തെ 800 കിലോമീറ്റര്‍ റൈഡില്‍ 11 വിദഗ്ധ റൈഡര്‍മാര്‍ ഹൈനസ് സിബി 350ല്‍ അരുണാച്ചല്‍ പ്രദേശ് സംസ്ഥാനത്ത് പര്യടനം നടത്തും.
ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യാദ്വീന്ദര്‍ സിങ് ഗുലേരിയയും അരുണാചല്‍ നിയമസഭ സ്പീക്കര്‍ പസങ് ദോര്‍ജീ സോണയും ഹോണ്ട ടൂവീലര്‍ ഇന്ത്യയുടെയും അരുണാചല്‍ സര്‍ക്കാരിലെയും സീനിയര്‍ ഉദ്യോഗസ്ഥരും ചേര്‍ന്ന് റസ്ക്കിനില്‍ നിന്നും ഹോണ്ട സണ്‍ ചേസേഴ്സ് 2021 ഫ്ളാഗ് ഓഫ് ചെയ്തു.
അരുണാചല്‍ പ്രദേശ് പര്യവേഷണത്തിന് തിരിച്ചിരിക്കുന്ന ഹോണ്ട ടൂ വീലറിനെയും സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നുവെന്ന് അരുണാചല്‍ മുഖ്യമന്ത്രി പേമ ഖണ്ഡു ട്വീറ്റ് ചെയ്തു. ജനപ്രിയ ഹോണ്ട ഹൈനസ് സിബി 350 ലെ ഇത്തരത്തിലുള്ള ഒരു സവാരി അരുണാചലിന്റെ പര്യവേക്ഷണം ചെയ്യപ്പെടാത്ത സ്ഥലങ്ങള്‍, അതിന്റെ സംസ്കാരം, ആഴത്തില്‍ വേരൂന്നിയ പാരമ്പര്യങ്ങള്‍, പ്രകൃതി സൗന്ദര്യം എന്നിവയെ പ്രതിനിധീകരിക്കുമെന്നും എല്ലാ റൈഡര്‍മാര്‍ക്കും സുരക്ഷിതവും ആവേശകരവുമായ ഒരു യാത്ര നേരുന്നുവെന്നും പേമ ഖണ്ഡുവിന്റെ സന്ദേശത്തില്‍ പറയുന്നു.