TopTop
Begin typing your search above and press return to search.

യുകെയിലെ സഞ്ചാരികള്‍ക്ക് ഇളവുകള്‍; പക്ഷേ ട്രാഫിക്ക് ലൈറ്റ് റാങ്കിംഗില്‍ ഇന്ത്യയും അമേരിക്കയും ചുവപ്പില്‍

യുകെയിലെ സഞ്ചാരികള്‍ക്ക് ഇളവുകള്‍; പക്ഷേ ട്രാഫിക്ക് ലൈറ്റ് റാങ്കിംഗില്‍ ഇന്ത്യയും അമേരിക്കയും ചുവപ്പില്‍

കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണും നിയന്ത്രണങ്ങളുമായി പ്രതിസന്ധിയിലായ ടൂറിസം മേഖലയെ തിരിച്ച് പിടിക്കാന്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ കൊണ്ടുവന്ന രാജ്യങ്ങളില്‍ യുകെയും. ഇതിനായി കൊറോണ വൈറസിന്റെ വ്യാപ്തിയെ ആശ്രയിച്ച് പച്ച, അംബര്‍, ചുവപ്പ് എന്നിങ്ങനെ രാജ്യങ്ങളെ തരംതിരിക്കുന്ന ഒരു ട്രാഫിക് ലൈറ്റ് റാങ്കിംഗ്‌ യുകെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ പച്ച, അംബര്‍ സോണില്‍പ്പെട്ട് രാജ്യങ്ങളില്‍ നിന്നും മടങ്ങിവരുന്ന സഞ്ചാരികള്‍ക്ക് യുകെയില്‍ ക്വൊറന്റൈനില്‍ നില്‍ക്കേണ്ട ആവശ്യമില്ല. ചുവപ്പ് പട്ടികയില്‍പ്പെട്ട രാജ്യങ്ങളില്‍ നിന്ന് മടങ്ങിവന്നവര്‍ നിര്‍ബന്ധമായും ക്വൊറന്റൈനില്‍ നില്‍ക്കണം.

ഇന്ത്യ,അമേരിക്ക,ബ്രസീല്‍,അര്‍ജന്റീന,ചിലി,കൊളംബിയ,ഈജിപ്ത്,ഇസ്രയേല്‍,മെക്‌സിക്കോ,മൊറോക്കോ,സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളെ യുകെ ചുവപ്പ് പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അംബര്‍ പട്ടികയില്‍ - ഓസ്‌ട്രേലിയ, ബെല്‍ജിയം, കാനഡ, ഡെന്മാര്‍ക്ക്, ഫ്രാന്‍സ്, ഇറ്റലി, ജപ്പാന്‍, നെതര്‍ലാന്‍ഡ്‌സ്, പോര്‍ച്ചുഗല്‍, സിംഗപ്പൂര്‍, സൗത്ത് കൊറിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, സ്‌പെയിനും ഉള്‍പ്പെടുമ്പോള്‍ പച്ച പട്ടികയില്‍ - ഓസ്ട്രീയ, ബര്‍ബോഡോസ, ക്രോയേഷ്യ, ജര്‍മ്മനി, ന്യൂസിലാന്‍ഡ്, ഗ്രീസ്, തായ്‌ലാന്‍ഡ്, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളാണ്.

ജൂലൈ ആദ്യ വാരം മുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും. ജൂലൈ 6 മുതല്‍ യുകെയിലും യൂറോപ്പിലുമുള്ള സഞ്ചാരികള്‍ക്ക് പരസ്പരം യാത്ര ചെയ്യാന്‍ അനുവാദം നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. യുകെയ്ക്കും യൂറോപ്പിനും പരസ്പരം യാത്രാ ചെയ്യാന്‍ കഴിയുന്ന രാജ്യങ്ങളുടെയും മറ്റ് കാര്യങ്ങളുടെയും മുഴുവന്‍ പട്ടികയും അടുത്ത ആഴ്ചയോടെ പ്രസിദ്ധീകരിക്കും. ഇറ്റലി, നെതര്‍ലാന്റ്സ്, ഫിന്‍ലാന്‍ഡ്, ബെല്‍ജിയം, തുര്‍ക്കി, ജര്‍മ്മനി, നോര്‍വെ എന്നിവിടങ്ങളിലേയ്ക്കും യാത്രയ്ക്ക് അനുമതി ലഭിക്കുമെന്നാണ് കരുതുന്നത്.

വീഡിയോ കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യൂ

പുതിയ ഇളവുകള്‍ ആളുകള്‍ക്ക് 'വിദേശത്ത് ഒരു വേനല്‍ക്കാല അവധിക്കാലം' നല്‍കുമെന്നും ഇത് യുകെ സമ്പദ്വ്യവസ്ഥയെ ഉയര്‍ത്തുമെന്നും യുകെ ഗവണ്‍മെന്റ് വക്താക്കള്‍ പറയുന്നത്. അതേസമയം സ്ഥിതിഗതികള്‍ മാറുകയാണെങ്കില്‍ വീണ്ടും നിയന്ത്രണം കൊണ്ട് വരുമെന്നും ഗവണ്‍മെന്റ് വ്യക്തമാക്കി. യുകെയില്‍ നിന്നുള്ള യാത്രക്കാര്‍ ഏത് രാജ്യത്ത് നിന്ന് മടങ്ങിയെത്തിയാലും വിവരങ്ങള്‍ കൈമാറേണ്ടതുണ്ടെന്നും വിമാനങ്ങളിലും കപ്പലുകളിലും യാത്ര ചെയ്യുന്നവര്‍ മുന്‍കരുതല്‍ എടുക്കമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

രാജ്യത്തെ ക്വറന്റൈന്‍ നിയമങ്ങളില്‍ ഇളവ് വരുത്തുന്നത് പ്രോത്സാഹജനകമാണെന്ന് ട്രാവല്‍ ഇന്‍ഡസ്ട്രി അസോസിയേഷന്‍ എ.ബി.ടി.എ പ്രതികരിച്ചത്. രാജ്യങ്ങളുടെ പട്ടിക അന്തിമമായി സ്ഥിരീകരിക്കുന്നത് ട്രാവല്‍ ഇന്‍ഡസ്ട്രീ ആകാംക്ഷയോടെ നോക്കുന്നതെന്നും യാത്രകള്‍ ബുക്ക് ചെയ്യാന്‍ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കണമെന്നും എ.ബി.ടി.എ പറയുന്നു. അവശ്യ യാത്രകള്‍ ഒഴികെ മറ്റെല്ല യാത്രകളും നിരുത്സാഹപ്പെടുത്തുന്ന ഫോറിന്‍ മിനിസ്ട്രിയുടെ നിലപാട് ഒരു പ്രധാന തടസ്സമാണ്. അതിന് വേണ്ട നടപടികള്‍ അധികൃതര്‍ എടുക്കുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നു എ.ബി.ടി.എ വ്യക്തമാക്കി.

യൂറോപ്യന്‍ രാജ്യങ്ങളും തങ്ങളുടെ അതിര്‍ത്തി തുറന്ന് കൊടുക്കാനുള്ള തീരുമാനത്തിലെത്തിയിരിക്കുകയാണ്. ആരോഗ്യ നടപടികളുടെ അവലോകനത്തിന് ശേഷം, ജൂലൈ ഒന്ന് മുതല്‍ യൂറോപ്പിന് പുറത്തുനിന്നുള്ളവര്‍ക്ക് വീണ്ടും പ്രവേശനം നല്‍കാനാണ് ശ്രമം. പക്ഷേ യുഎസും റഷ്യയും ബ്രസീലുള്‍പ്പടെയുള്ള ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളും കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനെ നിയന്ത്രിക്കാത്തതിനാല്‍ നിലിവിലെ സാഹചര്യത്തില്‍ അവിടെ നിന്നുള്ള സഞ്ചാരികളെ സ്വീകരിക്കുന്നത് രോഗ വ്യാപന സാധ്യതയുണ്ടെന്നും അതിനാല്‍ ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അനുമതി നല്‍കേണ്ടെന്നാണ് യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചിരിക്കുന്നത്.

ഇന്ത്യയുള്‍പ്പടെ ചില ഏഷ്യന്‍ രാജ്യങ്ങള്‍ക്കും അനുമതി നല്‍കിയേക്കില്ല. അതേസമയം യുകെയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള സഞ്ചാരികള്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കും. യൂറോപ്യന്‍ യൂണിയന്‍ യാത്രക്കാരെയും സന്ദര്‍ശിക്കാന്‍ ചൈന അനുവദിച്ചാല്‍ മാത്രമെ തിരിച്ചും അവര്‍ക്ക് അനുമതി നല്‍കുകയുള്ളൂ. ജൂലൈ ആദ്യ വാരം മുതല്‍ യൂറോപ്പിന് പുറത്തേക്കും തിരിച്ചുമുള്ള യാത്രകള്‍ അനുവദിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

വാണിജ്യ, ടൂറിസം മേഖലകള്‍ എങ്ങനെ വീണ്ടും തുറക്കാമെന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കൊടുവില്‍ സുരക്ഷിത രാജ്യങ്ങളുടെ പട്ടികയും മറ്റ് മാനദണ്ഡങ്ങളും യൂറോപ്യന്‍ യൂണിയനിലെ മുതിര്‍ന്ന നയതന്ത്രജ്ഞരും അംഗങ്ങളും തയ്യാറാക്കിയിട്ടുണ്ട്. വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് ക്വാറന്റൈന്‍ എത്ര ദിവസം വേണമെന്നത് സംബന്ധിച്ച് യൂറോപ്യന്‍ യൂണിയനിലെ അതാത് രാജ്യങ്ങള്‍ക്ക് തീരുമാനമെടുക്കാം. പക്ഷേ ഏതൊക്കെ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അനുമതി നല്‍കണമെന്നും എത്ര ദിവസം ക്വാറന്റൈന്‍ വേണമെന്നും മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും അന്തിമ തീരുമാനമെടുത്തിട്ടില്ല.


Next Story

Related Stories