TopTop

കൊറോണ: യുഎഇയില്‍ കുടുങ്ങിയ വിസിറ്റിംഗ് വിസക്കാര്‍ക്ക് ആശ്വാസം, രാജ്യത്ത് നിയമപരമായി തുടരാം

കൊറോണ: യുഎഇയില്‍ കുടുങ്ങിയ വിസിറ്റിംഗ് വിസക്കാര്‍ക്ക് ആശ്വാസം, രാജ്യത്ത് നിയമപരമായി തുടരാം

കൊറോണ വൈറസ് (കോവിഡ് 19) പടരുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ യുഎഇയില്‍ കുടുങ്ങിയ വിസിറ്റിംഗ് വിസകാര്‍ക്ക് ആശ്വാസ വാര്‍ത്ത. സന്ദര്‍ശക വിസയിലുള്ളവര്‍ക്ക് രാജ്യത്ത് നിയമപരമായി തുടരാമെന്ന് ഐ സി എ (ഫെഡറല്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ് അതോറിറ്റി) വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നാണ് ഐസിഎ അറിയിച്ചു.

ബിസിനസ് ടൂറിസ്റ്റുകള്‍ ഉള്‍പ്പടെ ഒട്ടേറെപ്പേരാണ് നിയന്ത്രണങ്ങളുടെ ഭാഗമായി വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് മൂലം യുഎഇയില്‍ കുടുങ്ങിയത്. യാത്ര ചെയ്യാന്‍ സാധിക്കാത്തതുമൂലം പുറത്തേക്ക് പോകാന്‍ സാധിക്കാത്ത വിദേശികള്‍ക്ക് ഏറെ ആശ്വാസകരമായ ഒരു തീരുമാനമാണിത്. നൂറുകണക്കിന് പ്രവാസികളാണ് ഇപ്പോള്‍ ഇത്തരത്തില്‍ രാജ്യത്തിനകത്തുള്ളത്.

വിസ കാലാവധി തീരുന്നതിന് തൊട്ടുമുമ്പ് വിവിധ രാജ്യങ്ങളുടെ യാത്രാവിലക്കും വിമാനവിലക്കും അതിര്‍ത്തികള്‍ അടക്കലും വന്നതോടെയാണ് വിവിധ രാജ്യക്കാരായ നൂറുകണക്കിന് ആളുകള്‍ യുഎഇയില്‍ കുടുങ്ങിപോയത്. തുടര്‍ന്നാണ് യുഎഇയില്‍ കുടുങ്ങിയ സന്ദര്‍ശകവിസക്കാര്‍ക്ക് രാജ്യത്ത് നിയമപരമായി തുടരാന്‍ അനുമതി നല്‍കാന്‍ യുഎഇ ഫെഡറല്‍ അതോറിറ്റി തീരുമാനിച്ചത്.

രാജ്യത്തേക്കും പുറത്തേക്കുമുള്ള എല്ലാ യാത്രാ വിമാന സര്‍വീസും ട്രാന്‍സിസ്റ്റ് യാത്രയും നിര്‍ത്തിവയ്ക്കാനും യുഎഇയും തീരുമാനിച്ചിട്ടുണ്ട്. എല്ലാ യാത്രാവിമാനങ്ങളും രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവയക്കാനാണ് തീരുമാനം. അതേസമയം കാര്‍ഗോ വിമാനങ്ങളും മറ്റ് സ്ഥലങ്ങളില്‍നിന്ന് ആളുകളെ തിരിച്ചുകൊണ്ടുവരുന്ന വിമാനങ്ങള്‍ക്കും ഇളവ് ഉണ്ടാകും.


Next Story

Related Stories