TopTop
Begin typing your search above and press return to search.

ഇത്ര ഏകാന്തത 'ഇവര്‍' ഇതുവരെ അനുഭവിച്ചിട്ടുണ്ടാവില്ല; കൊറോണ കാലത്തെ താജ്മഹലും, പിസ ഗോപുരവും, ഈഫല്‍ ടവറും..

ഇത്ര ഏകാന്തത ഇവര്‍ ഇതുവരെ അനുഭവിച്ചിട്ടുണ്ടാവില്ല; കൊറോണ കാലത്തെ താജ്മഹലും, പിസ ഗോപുരവും, ഈഫല്‍ ടവറും..

കൊറോണ വൈറസ് ഭീതിജനകമായ രീതിയില്‍ ലോകത്തകാമാനം പടര്‍ന്നുപിടിക്കുകയാണ്. ജോണ്‍സ് ഹോപ്പ്കിന്‍സ്് സര്‍വകലാശാല പുറത്തുവിടുന്ന ഗ്രാഫ് പ്രകാരം (ഡബ്ല്യൂ എച്ച് ഒ, സി ഡി സി, ഇ സി ഡി സി, എന്‍ എച്ച് സി, ഡി എക്സ് വൈ തുടങ്ങിയവ ആശ്രേയിച്ച്) ഇതുവരെ 219,058 പേര്‍ക്ക് വൈറസ് ബാധിച്ചിട്ടുണ്ടെന്നാണ്. കൂടാതെ 8940 പേര്‍ വൈറസ് ബാധയാല്‍ മരണമടഞ്ഞുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. എല്ലാ രാജ്യങ്ങളും വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി യാത്രകള്‍ നിയന്ത്രിക്കുകയും വിനോദസഞ്ചാര മേഖലകള്‍ അടച്ചുപൂട്ടുകയും ചെയ്യുകയാണ്. ഈ സാഹചര്യത്തില്‍ ഒറ്റപ്പെട്ട്കിടക്കുന്ന ലോകത്തിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ വിജനമായി കിടക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്.

അത്തരത്തില്‍ ശ്രദ്ധ നേടിയ ഒരു ചിത്രമാണ് മുകളിലുള്ള ഫീച്ചര്‍ ഇമേജ്. ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന വിനോദസഞ്ചാരയിടവും പ്രണയത്തിന്റെ സൗധമെന്ന് വിശേഷണവുമുള്ള താജ്മഹലിന്റെ മുന്നില്‍ മാസ്‌ക്‌ ധരിച്ച് പ്രണയപൂര്‍വം ഇരിക്കുന്ന രണ്ട് വിദേശികളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്. ഇത്തരത്തില്‍ ശ്രദ്ധ നേടിയ ലോകത്തിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ഈ കൊറോണ കാലത്തെ ചിത്രങ്ങള്‍ കാണാം..

ലണ്ടനിലെ മില്ലേനിയം ബ്രിഡ്ജ്‌

പാരീസിലെ ഈഫല്‍ ടവര്‍

റോമിലെ കൊളോസിയം

ഇറ്റലിയിലെ പിസ ഗോപുരം

മലേഷ്യയിലെ പെട്രണസ് ട്വിന്‍ ടവര്‍

ഇറ്റലിയുടെ ഇപ്പോഴത്തെ അവസ്ഥയില്‍ 'ഞങ്ങളെല്ലാം നിങ്ങളുടെ കൂടെയുണ്ട്' (siamo con voi) എന്ന് എഴുതി പിന്തുണ നല്‍കുന്ന ദുബായിലെ ബുര്‍ജ് ഖലീഫ


Next Story

Related Stories