TopTop
Begin typing your search above and press return to search.

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നും ദൈവത്തിന്റെ സ്വന്തം ദ്വീപിലേക്ക്

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നും ദൈവത്തിന്റെ സ്വന്തം ദ്വീപിലേക്ക്

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നും ദൈവത്തിന്റെ സ്വന്തം ദ്വീപിലേക്ക്! അതേ, ദൈവത്തിന്റെ സ്വന്തം ദ്വീപായി അറിയപ്പെടുന്ന ഇന്തോനേഷ്യയിലെ ബാലിയിലേക്കായിരുന്നു യാത്ര. പാരമ്പര്യത്തെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്നവരാണ് ബാലി നിവാസികള്‍. പച്ചപ്പ്, കടല്‍ത്തീരം, കൃഷിയിടം, തെങ്ങിന്‍ തോപ്പ് എല്ലാം ഓരോ നിമിഷവും കേരളത്തെ അനുസ്മരിപ്പിക്കും. പക്ഷേ കേരളത്തില്‍ നിന്നും വ്യത്യസ്തമായി നാഗരികത കടന്നാക്രമിക്കാത്ത മനോഹര ഗ്രാമങ്ങള്‍ ബാലിക്കാര്‍ക്ക് മാത്രം ഇന്നും സ്വന്തം. പിന്നെയും ഉണ്ട് സവിശേഷതകള്‍. ശില്‍പ ചാതുര്യം കൊണ്ട് മനം മയക്കുന്ന പുരാതന ക്ഷേത്രങ്ങളും, തലയെടുപ്പോടെ നില്‍ക്കുന്ന അഗ്‌നിപര്‍വ്വതങ്ങളും എല്ലാം ഇതില്‍ പെടും. കേരളത്തില്‍ നിന്നും ബാലിയിലേക്കുള്ള യാത്ര അപ്രതീക്ഷിതമായി വന്ന് ചേര്‍ന്നതാണ്. നിന്നുവിന്റെയും ഭാര്യ രശ്മിയുടെയും ക്ഷണം സ്വീകരിച്ചാണ് ബാലിക്കു പുറപ്പെട്ടത്. കൂട്ടിനു സുഹൃത്തുക്കളായ സീതയും ഉണ്ണിയും.

യാത്ര

കൊച്ചിയില്‍ നിന്നും വെളുപ്പിനെ 12.30 മലേഷ്യക്ക് പുറപ്പെട്ടു. 7 മണിക്ക് കോലാലമ്പൂര്‍ എത്തി. അവിടെ നിന്നും 10.30നു അടുത്ത ഫ്‌ലൈറ്റ് ബാലിയിലേക്ക് ഉച്ചക്ക് 1.30നു ബാലിയിലെ നഗുരാഹ് രായ് ഇന്റര്‍ നാഷണല്‍ എയര്‍ പോര്‍ട്ടില്‍ എത്തി. ഇത് തലസ്ഥാനമായ ഡന്‍പസറിലാണുസ്ഥിതി ചെയ്യുന്നത്. റണ്‍വേ കടലിലേക്ക് നീണ്ടു നില്‍ക്കുന്നു. സമുദ്രനിരപ്പില്‍ നിന്നും 4 അടി മാത്രമേ ഉയരുമുള്ളൂ റണ്‍വേക്ക്. എയര്‍പോര്‍ട്ട് സസ്യലതാതികളേയും പരമ്പരാഗത നൃത്ത രൂപങ്ങളെയും കൊണ്ട് മനോഹരമായി അലങ്കരിച്ചിരുന്നു. ബാലിയില്‍ പൊതുഗതാഗത സംവിധാനം ഇല്ലാത്തത് കൊണ്ട് നേരത്തേ തന്നെ നാല് ദിവസത്തേക്ക് ടാക്‌സി അറേഞ്ച് ചെയ്തിരുന്നു.

വിസ

ബാലിയുടെ സമ്പദ്‌വ്യവസ്ഥ നിലനിന്നു പോകുന്നത് ടൂറിസത്തെ ആശ്രയിച്ചാണ്. അത് കൊണ്ട് തന്നെ മിക്ക രാജ്യക്കര്‍ക്കും വിസ ഓണ്‍ അറൈവല്‍ ആണ്. അതായത് എയര്‍പോര്‍ട്ടില്‍ നിന്നും വിസ അടിച്ചു കിട്ടും. അതിനു താമസത്തിന്റെ വിശദാംശങ്ങള്‍, പാസ്‌പോര്‍ട്ട്, തിരിച്ചുള്ള ടിക്കറ്റ് ഇത്രയും കാണിച്ചാല്‍ മതിയാകും.

കണ്ട സ്ഥലങ്ങള്‍

കൂട്ട

ഡന്‍പസറില്‍ (Denp-asar) നിന്നും അഞ്ച് കി.മീ അകലെ സ്ഥിതി ചെയ്യുന്ന കൂട്ട, നിശാ പാര്‍ട്ടികള്‍ക്ക് ഏറെ പ്രശസ്തമാണ്. ഇതിന്റെ അടുത്താണ് ജിമ്പാരന്‍ ബീച്ച്. ആദ്യത്തെ ദിവസം മനോഹരമായ ഒരു സൂര്യാസ്തമയം കാണാന്‍ പറ്റി. ബീച്ചില്‍ നൂറു കണക്കിന് റെസ്റ്റോറന്റുകള്‍ ഉണ്ട്. അവിടെനിന്നും രാത്രിയില്‍ ഭക്ഷണം കടല്‍ തീരത്തിരുന്നു കഴിച്ചു. അവിടെ അടുത്തുള്ള ഒരു ഹോട്ടലില്‍ താമസിച്ചു. നുസ ലെമ്പോഗ്‌നന്‍രണ്ടാം ദിവസം രാവിലെ നുസ ലെമ്പോഗ്‌നന്‍ കാണാന്‍ പുറപെട്ടു. ബാലിയുടെ തെക്ക് കിഴക്കായി കിടക്കുന്ന ഒരു ദ്വീപാണ് നുസ ലെമ്പോഗന്‍. Benoa തുറമുഖത്ത് നിന്നും ബൗണ്ട്യി ക്രൂയിസ് ഇനത്തില്‍ പെടുന്ന ബോട്ടില്‍ മുക്കാല്‍ മണിക്കൂര്‍ യാത്ര ചെയ്തതാല്‍ ദ്വീപില്‍ എത്തും. water sports ആസ്വദിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. water slide, banana boat ride, high diving, nsorkelling, glass boat ride അങ്ങനെ നീളുന്നു അവിടത്തെ പരിപാടികള്‍. ഇതിന് ഉച്ചക്കത്തെ buffet ഉള്‍പ്പടെ 2500 മുതല്‍ 4000 രുപയാകും. വൈകിട്ട് 3.30 നു തിരിച്ചെത്തി.പഡാങ് പഡാങ് ബീച്ച് ഒരു ചെറിയ കുന്നിന്റെ പിറകില്‍ ഒളിപ്പിച്ചു വെച്ചിരുന്ന മനോഹരമായ കടല്‍ തീരമാണ് പഡാങ് പഡാങ് (padang padang beach). അധികം ശക്തമായ തിരമാലകള്‍ ഇല്ലാത്ത കൊണ്ട് കുട്ടികള്‍ക്ക് കളിക്കാന്‍ പറ്റിയ സ്ഥലമാണ്. ഏറ്റവും എന്നേ ആകര്‍ഷിച്ചത് ചുണ്ണാമ്പ് കല്ല് കൊണ്ട് ഉണ്ടായ മലഞ്ചെരിവായിരുന്നൂ. നിറയെ പായല്‍ പിടിച്ചിരുന്ന ലൈം സ്റ്റോണ്‍ ക്ലിഫ് കാണാന്‍ ഒരു പ്രത്യേക ഭംഗി തന്നെ.പുരാ ഉലുവാട്ടുതെക്കന്‍ സമുദ്രതീരത്ത് മലമുകളില്‍ പണിത ഒരു ചെറിയ അമ്പലം. ഇവിടുത്തെ സൂര്യാസ്തമയം അതിമനോഹരമാണ്. സൂര്യാസ്തമയ സമയത്ത് അവതരിപ്പിക്കപ്പെടുന്ന കെച്ചക് ഡാന്‍സ് വളരെ പ്രശസ്തമാണ്. ഡാന്‍സ് കാണാന്‍ നല്ലതിരക്കാണ്, നേരത്തേ ടിക്കറ്റ് എടുക്കണം. ഭാഗ്യവശാല്‍ രണ്ടും സാക്ഷ്യം വഹിക്കാന്‍ പറ്റി. അവിടുന്ന് 7.30 pm തിരിച്ച് 9.30 ആയപ്പോള്‍ ഉബുട് എത്തി. അടുത്ത നാല് ദിവസവും ഉബുടില്‍ നിന്നുവിന്റെയും രെശ്മിയുടെയും ഒപ്പമായിരുന്നു താമസം.ടെന്‍ഞ്ചെന്‍ഗുവാന്‍ വെള്ളച്ചാട്ടംമുന്നാം ദിവസം രാവിലെ 6.30 നു നേരെ ടെന്‍ഞ്ചെന്‍ഗുവാന്‍ (Tengenguan)വെള്ളച്ചാട്ടം കാണാന്‍ പോയി. പകല്‍ സമയത്ത് നല്ല തിരക്ക് അനുഭവപ്പെടും എന്ന് വായിച്ച അറിവിലാണ് അങ്ങനെ ചെയ്തത്. 300 ഓളം പടി ഇറങ്ങി ചെന്ന് വേണം വെള്ളച്ചാട്ടം കാണാന്‍. വളരെ നിരാശായി. അത്ര മികച്ചത് എന്നൊന്നും പറയാന്‍ വയ്യ.ഗോ ഗജാഎട്ടരയ്ക്ക് ഞങ്ങള്‍ ഗോ ഗജാ എത്തി. ആനമുഖം കൊത്തിയ ഒരു ഗുഹാ കവാടമാണ് ഇവിടെ ഏറ്റവും ആകര്‍ഷണീയം. അടുത്ത് ചെറിയ അമ്പലങ്ങളും, ഒരു താമര പൊയ്കയും, ഉദ്യാനവും മറ്റും ഉണ്ട്.കോഫീ ലുവാക് ഫാം

ബാലിയുടെ അതി പ്രശസ്തമായ കാപ്പി ആണ് കോഫീ ലുവാക്. ലോകത്തിലെ ഏറ്റവും വിലകൂടിയ കാപ്പി. Luwak എന്ന ഒരു തരം പൂച്ച, കാപ്പി ചെടിയുടെ പഴം ഭക്ഷിക്കുന്നൂ. അതിന്റെ വിസര്‍ജ്യത്തില്‍ നിന്ന് കാപ്പിക്കുരു പെറുക്കി, വൃത്തിയാക്കി, വറുത്ത് പൊടിച്ച് ആണ് കോഫീ ലുവാക് ഉണ്ടക്കുന്നത്. ഇവിടെ നമുക്ക് 300 രൂപ കൊടുത്താല്‍ ഈ കാപ്പി രുചിക്കാന്‍ തരും. നിര്‍മ്മാണ രീതി നേരത്തേ മനസിലാക്കിയതിനാല്‍ ഞങ്ങള്‍ അതിനു മുതിര്‍ന്നില്ല. പകരം വേറേ 12 തരം കാപ്പി രുചിച്ചു.തീര്‍ത്ത എമ്പുല്‍പതിനൊന്നരയ്ക്ക് ഞങ്ങള്‍ തീര്‍ത്ത എമ്പുല്‍ എത്തി. നല്ല തിരക്കായിരുന്നു ഇവിടെ. ഒത്തിരി പ്രത്യേകതകള്‍ ഒള്ള ഒരു അമ്പലമാണ്. തദ്ദേശവാസികള്‍ പിതൃ ക്രിയ ചെയ്യാനാണ് ഇവിടെ വരുന്നത്. അവരുടെ ആചാര പ്രകാരം നമുക്കും പിതൃ തര്‍പ്പണത്തിന് അവസരം ഒണ്ട്. അതിനു ശേഷം തീര്‍ത്ത കുളത്തില്‍ ഇറങ്ങി, കുളത്തിന്റെ അരികില്‍ 13 ആനമുഖമുള്ള ശില്‍പത്തില്‍ നിന്നും വരുന്ന വെള്ളം തലയില്‍ വീഴ്ത്തണം. അതിനു ശേഷം വസ്ത്രം മാറി അമ്പലത്തില്‍ തൊഴണം. ഒരു പ്രത്യേക അനുഭൂതിയായി ഈ അമ്പലവും ഇവിടത്തെ ആചാരവും.ഉബുഡ്ന്നേ ദിവസം വൈകിട്ട് ഞങ്ങള്‍ വെറുതേ ഉബുദ് പട്ടണത്തില്‍ കറങ്ങി നടന്നു. ബാലിയുടെ സാംസ്‌കാരിക ഹൃദയമാണ് ഉബുഡ്. ചെറിയ വൃത്തിയുള്ള വഴികളും വീഥികളും, വീഥികളുടെ ഇരുവശത്തും പാരമ്പര്യം വിളിച്ചോതുന്ന മനോഹരമായ കെട്ടിടങ്ങളും കാണാന്‍ വളരെ ഭംഗിയാണ്.മൗണ്ട് ബത്തൂര്‍നാലാം ദിവസം മൗണ്ട് ബത്തൂരിലെ സൂര്യോദയം കാണാന്‍ പുറപ്പെട്ടു. ബാലിയിലെ പ്രശസ്തമായ രണ്ടു അഗ്‌നിപര്‍വ്വതങ്ങളില്‍ ഒന്നാണ് ബട്ടൂര്‍. ഇത് ഉബുടില്‍ നിന്ന് 45 km അകലെ കിന്തമാണി എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ ഗൈഡഡ് ടൂര്‍ മാത്രമാണ് അനുവദനീയം. രാവിലെ 2.30നു ഉബുടില്‍ നിന്ന് ഇറങ്ങി 4 മണിക്ക് ട്രെക്കിങ്ങ് ആരംഭിച്ചു. 5.30 നു മുകളില്‍ എത്തി. ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മാസ്മരികമായ സൂര്യോദയം. അവിടെയെല്ലാം ചുറ്റി കണ്ടിറങ്ങി ഉബുടില്‍ 12.30 നു എത്തി.

പുകയും ചാരവും വീശി ഇടയ്ക്കിടയ്ക്ക് ആളുകളെ പേടിപ്പിച്ച്, തണുത്ത് നില്‍ക്കുന്ന ബാലിയിലെ ആ അഗ്നിപര്‍വ്വതത്തിലേക്ക്് ഞാന്‍ നടന്നു കയറി

പുരാ ഉലുണ്ടാനുഉച്ചക്ക് 1.30 നു ഇറങ്ങി, മൂന്ന് മണിക്ക് ഉലുണ്ടാനു എത്തി. 11 നിലയുള്ള ഉലുണ്ടാനു ക്ഷേത്രം ബാലിയുടെ തന്നെ ഒരു മുഖമുദ്രയാണ്. ശിവ പാര്‍വതി ക്ഷേത്രമാണ് ഇത്. ഇതിന് ചുറ്റും തടാകമാണ്. തടാകത്തില്‍ മുങ്ങിയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വേനല്‍ കാലമായതുകൊണ്ട് കൊണ്ട് വെള്ളം കുറവായിരുന്നു.തനാഹ് ലോട്

വൈകിട്ട് 5.30 ഞങ്ങള്‍ തനാഹ് ലോടിന് അരികിലെത്തി. ബാലിയുടെ പ്രതീകങ്ങളില്‍ ഒന്നാണ് തനാഹ് ലോട്. കടലിനകത്ത് വലിയൊരു പാറ കെട്ടില്‍ സ്ഥിതി ചെയ്യുന്ന ഒരു പ്രാചീന ക്ഷേത്രം. വരുണ ഭഗവാന്റെ ആരാധന ക്ഷേത്രം ആണിത്. വേലിയിറക്ക സമയത്ത് നടന്നു പോകാം. ഇവിടത്തെ സൂര്യാസ്തമയം വളരെ പ്രശസ്തമാണ്. ഏകദേശം 8 മണി വരെ ഞങ്ങള്‍ അവിടെ ചുറ്റി നടന്നു. ഉബുടില്‍ രാത്രി 9.30 ക്ക് തിരിച്ചെത്തി.പാവോണ്‍ കുക്കിങ് ക്ലാസ്ആറാം ദിവസം വളരെ അധികം ആഗ്രഹിച്ച ബാലി പാടക ക്ലാസില്‍ (paon cooking class) പങ്കെടുത്തു വ്യത്യസ്തമായ അനുഭവമായിരുന്നു ഇത്. നമ്മളെ മാര്‍ക്കറ്റില്‍ കൊണ്ടു പോയി പാചകത്തിന് ഉപയോഗിക്കുന്ന പച്ചകറികളും, പലവ്യഞ്ജനവും എല്ലാം കാണിച്ചു തരും. പിന്നീട് ഒരു വീട്ടില്‍ കൊണ്ടു പോയി പച്ചകറികള്‍ അരിഞ്ഞ്, അവരുടെ മേല്‍നോട്ടത്തില്‍ അവരുടെ വിഭവങ്ങള്‍ നമ്മളെ കൊണ്ട് ഉണ്ടാക്കിക്കും. പല രാജ്യക്കാര്‍ ഈ ക്ലാസ്സിന് ഉണ്ടാകും. എല്ലാവരും ഒന്നിച്ച് പാചകം ചെയ്യാന്‍ രസമായിരുന്നു. ബാലിയില്‍ വെച്ച് കഴിച്ച ഏറ്റവും നല്ല ഭക്ഷണം കുക്കിങ് ക്ലാസില്‍ വേച്ചുണ്ടക്കിയ ഭക്ഷണം ആയിരുന്നു. രാവിലെ 9 മണിക്ക് തുടങ്ങിയ പരിപാടി തീര്‍ന്നപ്പോള്‍ 2 മണിയായി.

ടെഗിലാന്‍ റൈസ് ടെറസ്

വൈകിട്ട് tegelan rice terrace സന്ദര്‍ശിക്കാന്‍ പോയി. കുന്നിന്‍ ചെരുവിലേ നിലം തട്ട് തട്ടയിട്ട് കൃഷി ചെയ്യുന്നത് കാണാന്‍ നല്ല ഭംഗിയാണ്. സഞ്ചാരികള്‍ക്കായി നടപ്പാത ഒരുക്കിയിട്ടുണ്ട്. റോഡ് സൈഡില്‍ രസകരമായ ഫോട്ടോ ബൂത്ത് സെറ്റ് ചെയ്തിട്ടുണ്ട്. തുച്ഛമായ പൈസക്ക് ഫോട്ടോ ബൂത്തില്‍ നിന്നും മനോഹരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പറ്റും.ഇലഹങ്ക, സെലുക് ഗ്രാമംആറാം ദിവസം ഡന്‍പസര്‍ അടുത്തുള്ള ഒന്നുരണ്ടു സുഹൃത്തുക്കളെ സന്ദര്‍ശിച്ചു, ഇലഹങ്കയില്‍ (Elahanka) ഷോപ്പിങ്ങും നടത്തി. നല്ല ക്വാളിറ്റിയുള്ള ബാലിയുടെ വിശിഷ്ട സാധനങ്ങള്‍ വില കുറച്ചു കിട്ടുന്ന ഒരു ഷോപ്പിംഗ് സെന്റര്‍ ആണ് ഇലഹങ്ക. അവിടുന്ന് സെലുക് ഗ്രാമം (Celuk village) സന്ദര്‍ശിച്ചു. വെള്ളി നിര്‍മ്മാണം നേരില്‍ കാണാന്‍ പറ്റി. അത് പോലെ തന്നെ വസ്ത്രങ്ങളില്‍ ബാട്ടിക് പെയിന്റെിംഗ് (batik painting) ചെയ്യുന്നതും കാണാന്‍ ഈ ഗ്രാമത്തില്‍ അവസരം ഉണ്ട്. അന്നേ ദിവസം പിന്നീട് ഉബുടില്‍ കറങ്ങി.കാംപുഹാന്‍ റിഡ്ജ് വാക്ക്ഏഴാം ദിവസം രാവിലെ 6 മണിക്ക് campuhan ridge walk നടത്തി. ഉബുടില്‍ ഒള്ള ഒരു ചെറിയ കുന്നിന്റെ അറ്റത്ത് കൂടിയുള്ള വീതി കുറഞ്ഞ നടപ്പാതയാണ് കാംപുഹാന്‍ റിഡ്ജ്. നല്ല ശുദ്ധ വായു ശ്വസിച്ച്, പ്രകൃതിയെ അടുത്തറിഞ്ഞു നടക്കാന്‍ പറ്റിയ ഒരു സ്ഥലം. തിരിച്ച് 8 മണിക്ക് എത്തി. 9 മണിക്ക് ഉബുടിനോട് വിട പറഞ്ഞു. ഉച്ചക്ക് രണ്ട് മണിക്ക് ഡന്‍പസര്‍ നിന്നും മലേഷ്യ വഴിയുള്ള ഫ്‌ലൈറ്റില്‍ തിരിച്ച് കൊച്ചിക്ക് പുറപെട്ടു.അനുഭവംബാലിയില്‍ ഏറ്റവും ആകര്‍ഷണീയമായി തോന്നിയത് ക്ഷേത്രത്തിലും വീടുകളിലും ഒക്കെ കൊത്തി വെച്ചിരുന്ന മനോഹരമായ ശില്പങ്ങള്‍ തന്നെ ആയിരുന്നു. ഇവിടുത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കൂടുതലും ക്ഷേത്രങ്ങളെ ചുറ്റിപ്പറ്റി ആണ് സ്ഥിതിചെയ്യുന്നത്. അത്ര മനോഹരമായ സ്ഥലങ്ങളില്‍ ആയിരുന്നു ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. മിക്ക ക്ഷേത്രങ്ങളിലും വലിയ അങ്കണങ്ങള്‍ ഉണ്ട്. അങ്കണത്തില്‍ മാത്രമേ സഞ്ചാരികള്‍ക്ക് പ്രവേശനമുള്ളൂ. അവരുടെ പരമ്പരാഗത വസ്ത്രമായ സാരോങ് ധരിച്ച് മാത്രമേ പ്രവേശിക്കാന്‍ പറ്റൂ. സരോങ് ഫ്രീ ആയിട്ട് ലഭിക്കും. പക്ഷേ ക്ഷേത്രത്തില്‍ കയറാന്‍ ഫീസ് കൊടുക്കണം. ക്ഷേത്രങ്ങളില്‍ നിത്യ പൂജയില്ല. വിശേഷ ദിവസങ്ങളില്‍ മാത്രമാണ് പൂജ.ഇവരുടെ വീട് നമ്മളില്‍ നിന്നും വളരെ വ്യത്യസ്തമായിരുന്നു. അടുക്കള പ്രത്യേകം, കിടപ്പുമുറി പ്രത്യേകം, സ്വീകരണ മുറി.. അങ്ങനെ പല വെവ്വേറെ കെട്ടിടങ്ങള്‍ ആയിട്ടാണ് വീട്. അവിടെ തന്നെ കുടുംബ ക്ഷേത്രവും പണിതിട്ടുണ്ട്. എല്ലാ വീടുകളും ഒറ്റനില മന്ദിരങ്ങള്‍ ആയിരുന്നു. വീടിന്റെ ചുമര് അതി മനോഹരമായ ശില്പ നിര്‍മിതികള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. മേല്‍ക്കൂരയും ഒരു പ്രത്യേക രീതിയില്‍ ആയിരുന്നു പണിതു വെച്ചിരിക്കുന്നത്.എടുത്ത് പറയേണ്ട വേറൊരു സംഗതി ഇവരുടെ മുഖം മൂടിയോടും, പട്ടത്തിനോടുമുള്ള താല്‍പര്യമായിരുന്നു. എല്ലാ ഭാവത്തിലുമുള്ള മുഖമൂടി ലഭ്യമാണ്. പട്ടം പറത്തുന്നത് ഇവരുടെ ഇഷ്ട വിനോദങ്ങളില്‍ ഒന്നായിരുന്നു. എല്ലാ വര്‍ഷവും ജൂലായ് മാസത്തില്‍ അന്തര്‍ദേശീയ പട്ടം പറത്തല്‍ മത്സരം സനുര്‍ ബീച്ചില്‍ അരങ്ങേറും. പരമ്പരാഗതമായ പട്ടം - മത്സ്യത്തിന്റെ ആകൃതിയിലുള്ള ബെബ്ബീന്‍, പക്ഷിയുടെ ആകൃതിയിലുള്ള ജംഗന്‍, 9 ഇലയുടെ ആകൃതിയിലുള്ള പെച്ചുകന്‍ മുതലായ പട്ടം അന്ന് പറത്തും.ബാലിയില്‍ കുറ്റകൃത്യങ്ങള്‍ വളരെ കുറവാണ്. അത് കൊണ്ട് തന്നെ പോലീസുകാരെ വിരളമായി മാത്രമേ കാണാന്‍ പറ്റൂ. ബാലിയില്‍ ഞാന്‍ ഒരു ലക്ഷ പ്രഭു ആയത് വളരെ രസകരമായി തോന്നി. നമ്മുടെ ഒരു രൂപ അവരുടെ 200 രൂപക്ക് തുല്യമാണ്. ഒരു കരിക്ക് കുടിക്കണമെങ്കില്‍ രൂപ പതിനായിരം കൊടുക്കണം.ചോറാണ് ഇവരുടെ പ്രിയപ്പെട്ട ഭക്ഷണം. മൂന്ന് നേരവും ചോറാണ് ഭക്ഷിക്കുന്നത്. ഫ്രൈഡ് റൈസ്, നാസി ഗോരെങ്ങ് എന്ന് പറയുന്നു. സമ്പല്‍ എന്ന വിവിധ തരം ചട്നി. ഇറച്ചികഷണം അരച്ച്, മുള ചീലുക്കളില്‍ ചുറ്റി ഗ്രില്‍ ചെയ്തുണ്ടാക്കുന്ന സാട്ടെയ് എന്ന വിഭവം, നാസി അയം എന്ന് വിളിക്കുന്ന ഇറച്ചി ചോറ്, കപ്പലണ്ടി അരച്ച് ചേര്‍ത്ത് പച്ചകറികള്‍ ചേര്‍ത്ത് ഉണ്ടാക്കുന്ന ഗഡോ ഗഡോ അങ്ങനെ അങ്ങനെ വ്യത്യസ്തമായ ഭക്ഷണങ്ങള്‍ ഇവിടെ രുചിക്കാന്‍ പറ്റും. തട്ടുകടകളെ വാരുങ്ങ് എന്നാണ് വിളിക്കുന്നത്.ബാലി സന്ദര്‍ശനം ഒരു നല്ല യാത്രയായിരുന്നു. മനോഹരമായ ക്ഷേത്രങ്ങളും, മനം മയക്കുന്ന കടല്‍തീരങ്ങളും, തലയെടുപ്പോടെ നില്‍ക്കുന്ന അഗ്‌നി പര്‍വതവും , വഴി നീളെ കണ്ട തടി കൊണ്ടും ലോഹം കൊണ്ടും ഉള്ള കരകൗശല നിര്‍മ്മാണവും എല്ലാം പറഞ്ഞ് അറിയിക്കാന്‍ പറ്റാത്ത വിധം നല്ല ഒരു അനുഭൂതി ആയിരുന്നു. ഈ മനോഹര യാത്രക്ക് വഴിയൊരുക്കി തന്ന എന്റെ പ്രിയപ്പെട്ട വിദ്യാര്‍ത്ഥികളായ നിന്നുവിനോടും രശ്മിയോടും എന്നും കടപ്പെട്ടിരിക്കും.

യാത്ര സംക്ഷിപതംഏഴ് ദിവസം ആറ് രാത്രിഫ്‌ളൈറ്റ് - 16,500 + 5400(extra luggage)- 21900 രൂപടാക്‌സി - 5400 ( കൂടെയുള്ളവര്‍ രണ്ടു ദിവസം മുന്നേ തിരികെ പോയത് കൊണ്ട് അവസാന ദിവസങ്ങളില്‍ ടാക്‌സി ചിലവ് ഒറ്റക്കാണ് എടുക്കേണ്ടി വന്നത്)ഭക്ഷണം - 4200താമസം - 800 ( ഒരു രാത്രി മാത്രം ഹോട്ടലില്‍ താമസിച്ചുള്ളു. ബാക്കി ദിവസം നിന്നുവിന്റെ വീട്ടില്‍)ബൗണ്ടി ക്രൂയീസ് - 2500കുക്കിങ് ക്ലാസ് - 1750ട്രെക്കിങ് - 2500കെച്ചക്ക് നൃത്തം - 500പ്രവേശന ടിക്കറ്റ് നിരക്ക് - 1075ആകെ - 40,625 രൂപയാത്രാ ടിപ്‌സ്1. സാധാരണ ഏഴ് കിലോ ലഗേജ് ആണ് ഫ്‌ളൈറ്റില്‍ അനുവദനീയം. നേരത്തേ തന്നെ എക്‌സ്ട്രാ ബാഗേജ് തുക അടച്ചില്ലെങ്കില്‍, ചെക്കിന്‍ ചെയ്യുമ്പോള്‍ ഭീമമായ തുക ഇടാക്കും.2. ഇരു ചക്ര വാഹനം വാടകക്ക് ലഭ്യമാണ്. 150- 300 വരെ വാടക. ഇന്റര്‍നാഷണല്‍ ലൈസന്‍സ് ഒണ്ടെങ്കില്‍ നല്ലത്. ഇന്ത്യന്‍ ലൈസന്‍സ് വെച്ചും വാഹനം വാടകക്ക് ലഭിക്കും.3. 3-4 പേരെങ്കിലും ഉണ്ടെങ്കില്‍ ടാക്‌സി ബുക്ക് ചെയ്യുന്നതാണ് നല്ലത്. 2500-3500 വരെ വാടക. 10 മണിക്കൂര്‍ നമുക്ക് ടാക്‌സിയില്‍ ചുറ്റി കറങ്ങാം4.ഇന്ത്യന്‍ രൂപ എക്‌സേഞ്ച് ചെയ്യാന്‍ വളരെ ബുദ്ധിമുട്ടാണ്. നാട്ടില്‍ നിന്ന് തന്നേ യുഎസ് ഡോളര്‍ ആയി കൊണ്ട് പോകുന്നതാണ് നല്ലത്. അവിടെ ചെന്നാല്‍ യുഎസ് ഡോളര്‍ മാറ്റാന്‍ എളുപ്പമാണ്.5. ക്ഷേത്രങ്ങളില്‍ എന്‍ട്രി ഫീ ഇനത്തില്‍ 150 - 250 രൂപ വരെ ഇടാക്കും


Next Story

Related Stories