TopTop
Begin typing your search above and press return to search.

അറബ് ഗോത്രങ്ങളുടെ കടന്നുകയറ്റത്തിനെതിരായി ഇസ്ലാമിക കാലഘട്ടത്തിന് മുമ്പ് പണിത നക്കല്‍ കോട്ട

അറബ് ഗോത്രങ്ങളുടെ കടന്നുകയറ്റത്തിനെതിരായി ഇസ്ലാമിക കാലഘട്ടത്തിന് മുമ്പ് പണിത നക്കല്‍ കോട്ട

ഞാനും എന്റെയൊരു കൂട്ടുകാരനും കൂടിയാണ് നക്കല്‍ കാണാന്‍ പോകാന്‍ തീരുമാനിച്ചത്. ഞാന്‍ ദുബായിയില്‍ നിന്നും വന്നിട്ടു ഒരാഴ്ച കഴിഞ്ഞു ഇന്ന് വൈകീട്ട് 5 മണിക് ഉള്ള ഒമാന്‍ ട്രാന്‍സ്പോര്‍ട് ബസില്‍ ദുബായിലേക്കു പോണം. സുഹൃത്ത് അതിരാവിലെ 10 മണിക് തന്നെയെത്തി ഓഗസ്റ്റ് മാസം ആയതിനാല്‍ അതിരാവിലെ പോകാം എന്നാണ് ഇന്നലെ പ്ലാന്‍ ചെയ്തു പോയത്. എന്നിട്ടു ഉച്ചിക്ക് വെയില്‍ ആയപ്പോ വന്നിരിക്കുന്നു അവന്‍.. ഇപ്പൊ വരും എന്ന് വച്ച് റൂവി ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഉണങ്ങി തുടങ്ങി, ഒരു വക കഴിച്ചിട്ടില്ല.. അവന്‍ വീട്ടില്‍ നിന്നും ഒരു തട്ട് കഴിഞ്ഞിട്ടാ വന്നത്. അവനു വേണ്ടെങ്കിലും എന്നോടൊപ്പം പൊറാട്ടയും കീമയും തട്ടി യാത്ര തുടങ്ങി. എന്റെ ഫ്രണ്ട് ആയോണ്ട് പറയുവല്ല അവന്‍ ഒരു വിരളി ആണ്, അവന്റെ കാറില്‍ ആണ് യാത്ര എനിക്ക് ഒരു ധൈര്യകുറവ് ഉണ്ടെങ്കിലും അവനെ വിശ്വസിച്ചു യാത്ര തുടങ്ങി.

ഓമന്റെ വടക്കു പടിഞ്ഞാറു ഭാഗം ആണ് നക്കല്‍. മസ്‌കറ്റില്‍ നിന്നും ബര്‍ഖ വഴി 90 കിലോമീറ്റര്‍ ഉണ്ട്. ഇരുവശവും ഉള്ള വിജനമായ ഒരു എട്ടു വരി പുതിയ പാതയിലൂടെ ആണ് യാത്ര. മസ്‌കറ്റിന്റെ ഒരു പ്രത്യേകത തന്നേ കോട്ടപോലെ നിലകൊള്ളുന്ന മലകള്‍ ആണ് ആ മല തുരന്നു റോഡ് ഉണ്ടാക്കി ആണ് റോഡുകള്‍ നിര്‍മിച്ചിരിക്കുന്നത്. വിമാനത്തില്‍ പോകുമ്പോള്‍ ചിതല്‍ പുറ്റുകളെ അനുസ്മരിക്കുന്ന രീതിയിലാണ് മലകളാല്‍ ചുറ്റപ്പെട്ട നഗരങ്ങളും ഒരു കറുത്ത നൂല്‍ അരിഞ്ഞാണം മാതിരി റോഡുകള്‍.

ചൂട് അസഹ്യമായിരിക്കുന്നു ഞാന്‍ ഒന്ന് ഉറങ്ങാമെന്നു വച്ചാണ് വണ്ടിയില്‍ കേറിയത്. രണ്ടു കാരണങ്ങളാല്‍ ഉറങ്ങാന്‍ കഴിഞ്ഞില്ല. ഒന്ന് അവന്റെ ഡ്രെവിംഗ്, എന്റെ രണ്ടു വയസുള്ള മകന്‍ ഇതിലും നല്ലവണ്ണം അവന്റെ റേഞ്ച് റോവര്‍ കളിപ്പാട്ട വണ്ടി ഓടിക്കും. രണ്ട്, അതി കഠിനമായ ചൂട് തന്നേ.. വണ്ടിയുടെ എസി ഒക്കെ ഒരു ഹീറ്റര്‍ ആയി മാറി കഴിഞ്ഞു. ഒരുവിധം ഒന്നര മണിക്കൂര്‍ കൊണ്ട് അവിടെ എത്തി പോകുന്ന വഴിക്ക് നക്കല്‍ കോട്ട കാണാമെങ്കിലും ആദ്യം വെള്ളത്തില്‍ ഇറങ്ങാം ഇല്ലേല്‍ വെള്ളം ഈ ചൂടത്തു ചൂടാകും.

അവിടെ എത്രയപ്പോഴേക്കും പ്രകൃതി മാറി തുടങ്ങി എല്ലായിടവും പച്ചപ്പ് കണ്ടു തുടങ്ങി ഈന്തപ്പന തോട്ടങ്ങള്‍ ആണ് കൂടുതല്‍. അവിടെ കണ്ട ഒരു മലയാളി കഫ്റ്റീരിയില്‍ അറിയാവുന്ന അറബിയില്‍ വഴി ചോദിച്ചു. രണ്ടു ചായ കുടിച്ചു കഴിഞ്ഞപ്പോളാണ് മലയാളികള്‍ അന്നെന്നു മനസിലായത്. അല്ലേലും നമ്മള്‍ മലയാളിയെയ കണ്ടാല്‍ ഹിന്ദി പറയും ബംഗാളിയെ കണ്ടാല്‍ മലയാളം പറയും. കുറച്ചു ജ്യൂസും വെള്ളവും കൂടി വാങ്ങി നക്കല്‍ സ്പ്രിങ് വാലിയിലേക് കുതിച്ചു.

പൊതുവെ തിരക്കുള്ള സ്ഥലം ആണെങ്കിലും ചൂട് കാരണം ആരും ഇല്ലന്ന് തന്നെ പറയാം. നല്ല തെളിനീര് മുന്നിലുള്ള മലയില്‍ നിന്നാവും ഉത്ഭവിക്കുക വൈകിട്ട് പോകാനുള്ളത് കൊണ്ട് ഹോട്ടല്‍ ചെക്ക് ഔട്ട് ചെയ്തു ബാഗ് വണ്ടിയില്‍ വച്ച്. മലയില്‍ നിന്ന് വരുന്ന വെള്ളത്തിന്റെ പ്രഭവസ്ഥാനത്ത് തന്നേയ് കുളിയ്ക്കാന്‍ വേണ്ടി ടവല്‍ ഒക്കെ എടുത്തു നല്ല തണുപ്പ് കാണും. കുറച്ചധികം മുന്നോട്ടു നടന്നു ഒരു ചെറിയ കുളം മാതിരി കെട്ടി നിര്‍ത്തിയ സ്ഥലത്തു പാറയുടെ വിടവില്‍ നിന്നും വെള്ളം വരുന്നുണ്ട് വറ്റാത്ത നീരുറവ ആണ് വര്‍ഷം മുഴുവനും വെള്ളം കിട്ടും മരുഭൂമിയിലെ നീരുറവയും മരുപ്പച്ചയും എന്നേ പറയാനാകൂ. പണ്ട് അനേകം വര്‍ത്തകസംഗങ്ങള്‍ ഇ വ്യാപാര വഴിയിലൂടെ ഈ മരുപ്പച്ചയില്‍ വിശ്രമിച്ചു പോയിട്ടുണ്ടാവാം.

ഡ്രസ്സ് ഉരിഞ്ഞു വെള്ളത്തിലേക്ക് ഒന്ന് തണുപ്പിക്കാന്‍ ഒരു ചാട്ടം. പിന്നേ കുറേ അവശബ്ദങ്ങള്‍ മാത്രം അയ്യോ, അമ്മേ, അച്ചോ, ഈശ്വര #*

അടുത്ത ലക്ഷ്യം നക്കല്‍ ഫോര്‍ട്ട് ആണ് വളരെ ദൂരത്തു നിന്ന് തന്നേ മലമുകളില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കോട്ടയും അതില്‍നാട്ടിയ പതാകയും കാണാം. അറബ് ഗോത്രങ്ങളുടെ കടന്നുകയറ്റത്തിനെതിരായ ഒരു കോട്ടയായി ഇസ്ലാമിക കാലഘട്ടത്തിന് മുന്‍പുള്ള സസ്സാനിഡുകള്‍ (Sassanids), അതായത് ഇറാന്‍-പേര്‍ഷ്യന്‍ സാമ്രാജ്യം ആയിരുന്നപ്പോള്‍ യഥാര്‍ത്ഥത്തില്‍ 17ാം നൂറ്റാണ്ടില്‍ ആണ് നിര്‍മ്മിച്ചതാണ്. പല കാലഘട്ടങ്ങളില്‍ പുതുക്കി പണിതെങ്കിലും അതി മനോഹരം ആയ ഒരു നിര്‍മിതിയാണ്. മലമുകളില്‍ കല്ലും കളിമണ്ണും വച്ച് നിര്‍മിച്ച കോട്ട. ഇന്ന് ഒരു മനോഹര മ്യൂസിയം ആണ്. ഒരു രാജകുടുംബത്തിനും ഉപചാരവൃന്ദത്തിനും സുഖം ആയി കഴിയാന്‍ കിണര്‍ ഉള്‍പ്പടെ ഉള്ള സൗകര്യമുണ്ട്.

കോട്ട കൊത്തളങ്ങളും നിരീക്ഷണ ഗോപുരങ്ങളും അതിവിശാലം ആണ്. കുട്ടികള്‍ക്ക് കാല്‍പ്പന്തു കളിയ്ക്കാന്‍ തക്കവണ്ണം വലുതാണ്. കല്ലും കളിമണ്ണും ആയതിനാല്‍ ഉള്ളില്‍ നല്ല തണുപ്പുണ്ട് കൂടാതെ മരത്തടിയില്‍ ബര്‍സാത്തി പുല്ലു വിരിച്ചാണ് മച്ചുകള്‍ ഉണ്ടാക്കിയിരിക്കുന്നത്. വളരെ മനോഹരമായ ഒരു നിര്‍മിതി അതില്‍ നിരവധി മുറികള്‍ ആണുങ്ങള്‍ക്കുള്ള മജ്‌ലിസ്, പഠന മുറികള്‍, കിടപ്പു മുറികള്‍, പ്രാര്‍ത്ഥന മുറികള്‍ അതുപോലെ സ്ത്രീകള്‍ക്കും പ്രത്യേകം മുറികള്‍. സ്റ്റോര്‍ റൂമുകള്‍, ആയുധപുരകള്‍, അടുക്കള, കിണര്‍, ഭ്രിത്യന്‍മാര്‍ക്കുള്ള മുറികള്‍ എല്ലാം കൂടി ഒരു കൊട്ടാര സാദൃശ്യമാണ്. ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ചും ഒരു വലിയ ഒരു നിര്‍മിതി ആണ്. അതിന്റെ വീക്ഷണ ഗോപുരത്തില്‍ നിന്നാല്‍ ആ പ്രദേശം മുഴുവനും കാണാം.

വിചാരിച്ചതിലും കൂടുതല്‍ സമയം അവിടെ ചിലവഴിച്ചു. ഞാന്‍ അതിന്റെയ് മുക്കും മൂലയും അരിച്ചു പറക്കി. പുറത്തെ അതിസഹനീയമായ നട്ടുച്ചകത്തെ ചൂട് കാരണം ഇട്ടിരുന്ന ബനിയന്‍ നനഞ്ഞു കുതിര്‍ന്നു. കാറില്‍ എത്തി ആദ്യം തന്നേയ് ബനിയന്‍ പിഴിഞ്ഞു ഉണക്കാനിട്ടു. അവിടെ നിന്നും നേരെ റൂവി ബസ്റ്റാന്‍ഡിലേക് ആണ് ലക്ഷ്യം. ഭക്ഷണം കഴിക്കാത്തതിനാല്‍ നല്ല വിശപ്പുണ്ട് അതോണ്ട് വണ്ടിയില്‍ ഉറങ്ങാനും കഴിഞ്ഞില്ല. തിരിച്ചു വന്നപ്പോളേക്കും നാലു മണി പിന്നേ ചായയില്‍ ഒതുക്കി. അഞ്ചു മണിക്കുള്ള ബസില്‍ ഞാന്‍ ദുബായ് ലക്ഷ്യം ആക്കി എന്റെ യാത്ര തുടര്‍ന്ന്..


Next Story

Related Stories