TopTop
Begin typing your search above and press return to search.

ബോള്‍ഡേഴ്സ് ;'ഹോം ഓഫ് ദ ആഫ്രിക്കന്‍ പെന്‍ഗ്വിന്‍'/ വീഡിയോ

ബോള്‍ഡേഴ്സ് ;ഹോം ഓഫ് ദ ആഫ്രിക്കന്‍ പെന്‍ഗ്വിന്‍/ വീഡിയോ

ദക്ഷിണാഫ്രിക്കയിലെ ഈ ബീച്ചില്‍ മനുഷ്യര്‍ വെറും കാഴ്ച്ചക്കാര്‍ മാത്രമാണ്. ഇവിടെ വെയില്‍ കായാനെത്തുന്നതും ബീച്ചില്‍ പ്രേമ സല്ലാപങ്ങള്‍ നടത്തുന്നതും നീരാടുന്നതും എല്ലാം പെന്‍ഗ്വിനുകളാണ്.. ആഫ്രിക്കന്‍ പെന്‍ഗ്വിനുകള്‍. അതുകൊണ്ട് തന്നെയാണ് ഈ ബീച്ചിനെ 'ആഫ്രിക്കന്‍ പെന്‍ഗ്വീനുകളുടെ തറവാട്' എന്ന് വിളിക്കുന്നത്. കേപ്ടൗണിലെ ടേബിള്‍ മൗണ്ടേന്‍ നാഷണല്‍ പാര്‍ക്കിന്റെ തന്നെ ഭാഗമായ ബോള്‍ഡേഴ്സ് ബീച്ചാണ് ഈ 'ഹോം ഓഫ് ദ ആഫ്രിക്കന്‍ പെന്‍ഗ്വിന്‍'.

പെന്‍ഗ്വിന്‍ കോളനി സ്ഥിതി ചെയ്യുന്ന ബോള്‍ഡേഴ്സ് ബീച്ച് സൈമണ്‍സ് ടൗണിന് സമീപമാണ്. ആഫ്രിക്കന്‍ പെന്‍ഗ്വിനുകളുടെ ഒരു സംരക്ഷിത കോളനിയാണിത്. അവയുടെ സ്വാഭാവിക ആവസ വ്യവസ്ഥയെ പോറല്‍ ഏല്‍പ്പിക്കാതെ സന്ദര്‍ശകര്‍ക്ക് ഈ ബീച്ചിലെ പെന്‍ഗ്വിനുകളെ കാണാന്‍ കഴിയും. ഇതിനായി മരം കൊണ്ട് നിര്‍മ്മിച്ച നടപ്പാതകളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ഒരു മണിക്കൂര്‍ മുതല്‍ രണ്ടു മണിക്കൂര്‍ വരെ ഈ മരത്തിന്റെ നടപ്പാതയിലൂടെ നടന്ന് കാണാനുള്ള കാഴ്ചയുണ്ടിവിടെ.

ബോള്‍ഡേഴ്സ് ബീച്ചിലേക്ക് നടത്തിയ മനോഹരമായ യാത്രക്കുറിച്ച് വായിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ - 'ഹോം ഓഫ് ദ ആഫ്രിക്കന്‍ പെന്‍ഗ്വിന്‍'; പെന്‍ഗ്വിനുകള്‍ക്ക് മാത്രമായിട്ടുള്ള ആഫ്രിക്കയിലെ ബീച്ച്

1982ല്‍ സ്ഥാപിതമായ ബോള്‍ഡേഴ്സില്‍ ബീച്ചില്‍ ആഫ്രിക്കന്‍ പെന്‍ഗ്വിന്‍ - കേപ് പെന്‍ഗ്വിന്‍ - സൗത്ത് ആഫ്രിക്കന്‍ പെന്‍ഗ്വിന്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന Spheniscus demersus എന്ന ഇനം പെന്‍ഗ്വിനുകളാണ് വസിക്കുന്നത്. നിലവിലുള്ള എല്ലാ പെന്‍ഗ്വിനുകളെയും പോലെ ഇവയും പറക്കാനാവാത്ത, ഫ്ളൈറ്റ്ലെസ്സ് ബേഡ്സ് എന്നത്തില്‍പ്പെട്ടതും (പരിണാമത്തിനിടയില്‍ പറക്കാനുള്ള കഴിവ് നഷ്ടപെട്ട പക്ഷികളാണ് പറക്കാത്ത പക്ഷികള്‍) സ്ട്രീമ്ലൈന്‍ഡ് ശരീര പ്രകൃതിയുള്ളതുമായ പെന്‍ഗ്വിനുകളാണ്. ഈ ആഫ്രിക്കന്‍ പെന്‍ഗ്വിനുകള്‍ ദക്ഷിണാഫ്രിക്കയുടെ തീരപ്രദേശങ്ങളില്‍ മാത്രമേ കാണപ്പെടുന്നുള്ളൂ (ദക്ഷിണാഫ്രിക്കയിലും നമീബിയയിലും). ഈ പെന്‍ഗ്വിനുകള്‍ നിലവില്‍ വംശനാശത്തിന്റെ വക്കിലാണ്.

ബോള്‍ഡേഴ്സില്‍ ബീച്ചിലുള്ള പെന്‍ഗ്വിനുകള്‍ വര്‍ഷം മുഴുവനും ഇവിടെ തന്നെ വസിക്കുന്നതിനാല്‍ എല്ലാ സമയത്തും ഇവിടെ പെന്‍ഗ്വിനുകളെ കാണാന്‍ സാധിക്കും. എപ്പോള്‍ ചെന്നാലും ഇവിടെ കാഴ്ചക്കാര്‍ക്ക് വസന്തമൊരുക്കി, നിരവധി പെന്‍ഗ്വിനുകള്‍ മൂടും കുലുക്കി ബീച്ചിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കാണാം. ചിലപ്പോള്‍, ബീച്ചിലെ മണല്‍ പരപ്പില്‍ ഉണ്ടാക്കിയ ഓരോ കുഴികളിലായി നിരവധി പെന്‍ഗ്വിനുകള്‍ ഇരിക്കുന്നതും കാണാം. അതിന് സമീപത്ത് കുഴിക്ക് പുറത്ത് കാവല്‍ക്കാരനെന്ന പോലെ മറ്റൊരു പെന്‍ഗ്വിനുമുണ്ടാവും. ബീച്ചില്‍ കുഴിയെടുത്ത് മുട്ടയിടുന്ന പെണ്‍പെന്‍ഗ്വിനുകള്‍ മുട്ടയിട്ടു കഴിഞ്ഞാല്‍, കുഴിക്ക് പുറത്ത് വന്ന് അടയിരിക്കുന്ന ആണ്‍പെന്‍ഗ്വിനിന് കാവലിരിക്കുന്ന കാഴ്ചയാണത്. പെന്‍ഗ്വിനുകളില്‍ ആണ്‍ പെന്‍ഗ്വിനുകളാണ് അടയിരിക്കുന്നത്.


Next Story

Related Stories