TopTop
Begin typing your search above and press return to search.

'കുറഞ്ഞ ചിലവില്‍ കേരളം കാണാം, സംസ്‌കാരത്തെ തൊട്ടറിയാം', മലയാളി കുടുംബങ്ങള്‍ക്ക് പാക്കേജുമായി ഉത്തരവാദിത്ത ടൂറിസം മിഷന്‍

കുറഞ്ഞ ചിലവില്‍ കേരളം കാണാം, സംസ്‌കാരത്തെ തൊട്ടറിയാം, മലയാളി കുടുംബങ്ങള്‍ക്ക് പാക്കേജുമായി ഉത്തരവാദിത്ത ടൂറിസം മിഷന്‍

കോവിഡ് മഹാമാരി പ്രതിസന്ധിയിലാക്കിയ വിനോദസഞ്ചാര മേഖലയെ തിരിച്ച് പിടിക്കാന്‍ ഉത്തരവാദിത്ത ടൂറിസം മിഷന്റെ (Responsible Tourism Mission) നേതൃത്വത്തിലുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു. ഇതിന്റെ ഭാഗമായി കോവിഡ് മഹാമാരിയെ തുടര്‍ന്ന് നടപ്പിലാക്കിയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുമ്പോള്‍ നടപ്പിലാക്കാനുള്ള പദ്ധതികള്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ തയ്യാറാക്കി കഴിഞ്ഞു. സ്റ്റേറ്റ് റെസ്‌പോണ്‍സിബിള്‍ ടൂറിസം മിഷന്‍ കോഓര്‍ഡിനേറ്റര്‍ കെ രൂപേഷ് കുമാര്‍ പ്രധാനപ്പെട്ട രണ്ട് പാക്കേജുകളെക്കുറിച്ച് അഴിമുഖത്തിനോട് വിശദീകരിച്ചിരുന്നു.

പദ്ധതികളെക്കുറിച്ച് രൂപേഷ് കുമാര്‍ പറയുന്നു, 'കോവിഡ് കഴിഞ്ഞ് ടൂറിസം മേഖല തുറക്കുമ്പോഴേക്കും ഉത്തരവാദിത്ത ടൂറിസം മിഷന്‍ പോതുവായി ചില പാക്കേജ്‌സ് തയ്യാറാക്കിയിട്ടുണ്ട്. കേരളത്തിലെ മലയാളികള്‍ക്ക് വേണ്ടിയുള്ളതാണ് ഇതിലൊന്ന്. മലയാളി കമ്യൂണിറ്റിക്ക് വേണ്ടി എക്‌സ്പീരിയന്‍സ് കേരള വിത്ത് യുവര്‍ ഫാമിലി എന്ന പാക്കേജാണ് അവതരിപ്പിക്കുന്നത്. ഇത് ഒരു ഡിസ്‌ക്കൗണ്ട് പാക്കേജാണ്. ഒരു കുടുംബത്തിന് കുറഞ്ഞനിരക്കില്‍ കേരളം കാണാനുള്ള അവസരമെന്ന് ചുരുക്കത്തില്‍ ഈ പാക്കേജിനെ കുറിച്ച് പറയാം.
അടുത്തത് ലേണിംഗ് എക്‌സിപീരിയന്‍സ് എന്ന പാക്കേജാണ്. പൂര്‍ണമായും ട്രാവല്‍ വിഭാഗത്തെ ലക്ഷ്യമിട്ടുള്ള പാക്കേജാണിത്. മലയാളി കമ്യൂണിറ്റിക്ക് മാത്രമല്ല ഇത് സംസ്ഥാനത്തിന് പുറത്തുള്ളവര്‍ക്കും വിദേശിയര്‍ക്കും ഇതില്‍ ഉള്‍പ്പെടാം. നിലവിലെ സാഹചര്യത്തില്‍ ടൂറിസ്റ്റുകള്‍ പഴയതുപോലെ പെട്ടെന്ന് വരില്ലാത്തകൊണ്ട് ലെങ്ത് ഓഫ് ഡേ കുറയാന്‍ സാധ്യതയുണ്ട്. അതിനാല്‍ ലെങ്ത് ഓഫ് ഡേ വര്‍ധിപ്പിക്കാനുള്ളതാണ് ലേണിംഗ് പാക്കേജ്‌സില്‍ വരുക.

സ്‌കില്‍ ലേണിംഗ് എക്‌സിപീരിയന്‍സ്, ആയോധന കല പരിശീലനം (martial arts training), നമ്മുടെ സംസ്‌കാരം അനുഭവിക്കാനും പഠിക്കാനുമുള്ള അവസരം (Cultural Learning Experience), പരിസ്ഥിതിക്ക് ഊന്നല്‍ കൊടുത്തുള്ള തദ്ദേശീയ അനുഭവങ്ങള്‍ ആര്‍ജ്ജിക്കാനുള്ള അവസരം (Native Experience) തുടങ്ങിയ ഒട്ടേറെ അവസരങ്ങള്‍ ഈ പാക്കേജില്‍ ഉള്‍പ്പെടുന്നുണ്ട്. 15 ദിവസം മുതല്‍ ഒരു വര്‍ഷം വരെ നീണ്ടു നില്‍ക്കുന്ന അവസരങ്ങളാണ് പാക്കേജില്‍ ഉള്‍പ്പെടുന്നത്.'
കുട്ടനാട് പാക്കേജിന്റെ രണ്ടാം ഘട്ടവും കോട്ടയവും ജില്ലയിലെ അയ്മനം ഗ്രാമപഞ്ചായത്തിനെ അന്താരാഷ്ട്ര ടൂറിസം കേന്ദ്രമായി ഉയര്‍ത്താനുള്ള നടപടികളും ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങളിലാണ് സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍. കേരളത്തിലെ ആദ്യത്തെ മാതൃക ഉത്തരവാദിത്ത ടൂറിസം ഗ്രാമം പദ്ധതി നടപ്പാക്കി വിജയിച്ച പഞ്ചായത്ത് കൂടിയാണ് അയ്മനം.
Next Story

Related Stories