TopTop

നീലേശ്വരത്തെ ബീഡിത്തൊഴിലാളികളുടെ അടുത്തേക്ക് എത്തിയ ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍

നീലേശ്വരത്തെ ബീഡിത്തൊഴിലാളികളുടെ അടുത്തേക്ക് എത്തിയ ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍

കാസര്‍കോട് ജില്ലയിലെ നീലേശ്വരത്തെ ബീഡി തൊഴിലാളികള്‍ ആദ്യം ഒന്ന് അമ്പരന്നു.. അവരുടെ കഥകള്‍ കേള്‍ക്കാനും അവരോട് ഒത്ത് സംസാരിക്കാനും ഇംഗ്ലണ്ടില്‍ നിന്ന് ഒരു സംഘം ഡോക്ടര്‍മാര്‍ തങ്ങളെ തേടി എത്തിയപ്പോള്‍ സ്വഭാവികമായും ആ തൊഴിലാളികള്‍ ഒന്ന് അമ്പരന്നു, പക്ഷെ ശരിക്കും ഞെട്ടിയത് ഇംഗ്ലണ്ടില്‍ നിന്ന് എത്തിയ ആ സംഘമായിരുന്നു. തട്ടും തടവുമില്ലാതെ അവരുടെ ഭാഷയില്‍ സംസാരിക്കുന്ന ആ തൊഴിലാളികളുമായുള്ള ഇടപെടലുകള്‍ അവരെ അതിശയിപ്പിച്ചില്ലെങ്കിലെ അത്ഭുതമുള്ളൂ.

ഇംഗ്ലീഷ് കൂടാതെ അഞ്ചിലേറെ ഇന്ത്യന്‍ ഭാഷകള്‍ സംസാരിക്കുന്നവരാണ് ഈ തൊഴിലാളികള്‍ എന്ന് അറിഞ്ഞപ്പോള്‍ പിന്നെയും കൗതുകമായി അവര്‍ക്ക് ഈ തൊഴിലാളികള്‍. ബീഡി തൊഴിലാളികളുടെ ജീവിതത്തെക്കുറിച്ചും തൊഴിലിനെക്കുറിച്ചും ചോദിച്ചറിഞ്ഞതിന് ശേഷം കാസര്‍കോട്ടെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ പോയ ആ സംഘത്തിന് അത്ഭുതങ്ങളുടെ അറിവുകളായിരുന്നു കാത്തിരുന്നത്. വ്യത്യസ്ത ജീവിതരീതിയിലുള്ള ആളുകളെ കണ്ടതും അവരുമായി ഇടപെട്ടപ്പോള്‍ ഇത് വരെ അറിയാത്ത ഒരു വലിയ പ്രത്യേകതയായി തോന്നിയെന്നുമാണ് സംഘാംഗങ്ങള്‍ പറഞ്ഞത്.

ഇംഗ്ലണ്ടിലെ പ്രശസ്ത ത്വക്ക്‌രോഗ വിദഗ്ധരായ ഡോ. നിക്കോള ഡോണ്‍സ്, ഡോ. പീറ്റര്‍ സാംസണ്‍, ഡോ. ഫിലിപ്പ് റീഡ്, ലൂയിസ്ഫള്ളര്‍ തുടങ്ങിയവരുള്‍പ്പടെയുള്ള 44 ബ്രട്ടീഷ് ഡോക്ടറുമാരാണ് ഫെബ്രുവരി 15-ന് കേരളം സന്ദര്‍ശിക്കാന്‍ എത്തിയത്. ഇംഗ്ലണ്ടിലെ ത്വക്ക്‌രോഗ വിദഗ്ധരുടെ സംഘടനയായ ഡൗളിങ് ക്ലബ്ബിലെ അംഗങ്ങളാണിവര്‍. വടക്കന്‍ കേരളത്തിലെ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കാനും ജനങ്ങളുമായി ഇടപെഴകുകയെന്നതുമായിരുന്നു ഇവരുടെ പ്രധാന ഉദ്ദേശം.

കോഴിക്കോട്ടെയും കണ്ണൂരിലെയും കാസര്‍കോട്ടെയും ഗ്രാമങ്ങളിലും ഇവിടുത്തെ തീരദേശത്തെ വീടുകളിലെത്തി ആളുകളെയും കണ്ടും അവരെ പരിചയപ്പെട്ടുമൊക്കെയായിരുന്നു സംഘത്തിന്റെ യാത്ര. കുരുമുളക് ഉള്‍പ്പെടെയുള്ള നാണ്യവിളകള്‍ കയറ്റി അയ്ച്ചിരുന്ന മലബാറിലെ പ്രധാന തുറമുഖമായ ബേക്കല്‍ കോട്ടയുടെ ഉള്‍പ്പടെയുള്ള പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും അവിടുത്തെ ചരിത്രങ്ങള്‍ വിശദമായി മനസിലാക്കുകയും ഒക്കെ ചെയ്തിരുന്നു ഇവര്‍.

ഓട്ടോറിക്ഷ യാത്രകളും കേരള ഗ്രാമീണ സൗന്ദര്യങ്ങളും തൊഴിലാളികളുടെ ലോക വിവരങ്ങളും ഒക്കെ ഈ സംഘത്തെ ആകര്‍ഷിച്ചു. കാസര്‍കോട്ടും കോഴിക്കോട്ടും തൃശ്ശൂരിലുമായി നടന്ന ത്വക്ക്‌രോഗ ഡോക്ടര്‍മാരുടെ ശില്പശാലയിലും ഇവര്‍ പങ്കെടുത്തിരുന്നു. കൊച്ചിയിലെ പ്രേദശങ്ങളും സന്ദര്‍ശിച്ചതിന് ശേഷം 23-ാം തീയതി നെടുമ്പാശ്ശേരിയില്‍ നിന്ന് ഈ സംഘം ഇംഗ്ലണ്ടിലേക്ക് മടങ്ങും.


Next Story

Related Stories