TopTop
Begin typing your search above and press return to search.

കേരളത്തിന്റെ നയാഗ്ര അതിരപ്പിള്ളി, വാഴച്ചാല്‍, ചാര്‍പ്പ വെള്ളച്ചാട്ടങ്ങളിലൂടെയുള്ള ഒരു മണ്‍സൂണ്‍ ഡ്രൈവ് വീഡിയോ

കേരളത്തിന്റെ നയാഗ്ര അതിരപ്പിള്ളി, വാഴച്ചാല്‍, ചാര്‍പ്പ വെള്ളച്ചാട്ടങ്ങളിലൂടെയുള്ള ഒരു മണ്‍സൂണ്‍ ഡ്രൈവ് വീഡിയോ

കേരളത്തില്‍ ഏറ്റവും മനോഹരമായി ആസ്വാദിക്കാന്‍ കഴിയുന്ന മണ്‍സൂണ്‍ ഡ്രൈവുകളില്‍ ഒന്നാണ് അതിരപ്പിള്ളി, വാഴച്ചാല്‍, ചാര്‍പ്പ വെള്ളച്ചാട്ടങ്ങളിലേക്കുള്ള യാത്ര. മനോഹരമായ നദികള്‍, വനങ്ങള്‍, മനം നിറയ്ക്കുന്ന വെള്ളച്ചാട്ടങ്ങളും പ്രകൃതിഭംഗികൊണ്ടും മികച്ച ഒരു തിരഞ്ഞെടുപ്പായിരിക്കും ഈ റൂട്ട്. ഈ മൂന്ന് വെള്ളച്ചാട്ടങ്ങളും തൃശൂര്‍ ജില്ലയില്‍ ഉള്‍പ്പെടുന്നതാണ്. അതിരപ്പള്ളി വെള്ളച്ചാട്ടത്തിലേക്കുള്ള യാത്രയോടൊപ്പം വാഴച്ചാല്‍ വെള്ളച്ചാട്ടം, ഷോലയാര്‍ ഡാം, ചാര്‍പ്പ വെള്ളച്ചാട്ടം, ചാലകുടി നദി എന്നിവയും കാണാം.

കേരള ടൂറിസം വകുപ്പിന്റെ വീഡിയോ കാണാം..

അതിരപ്പിള്ളി വെള്ളച്ചാട്ടം

അതിരപ്പിള്ളിയെ വിശേഷിപ്പിക്കുന്നത് തന്നെ കേരളത്തിന്റെ നയാഗ്ര എന്നാണ്. ചാലക്കുടിക്ക് കിഴക്കായി അതിരപ്പിള്ളി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമാണിത്. ചാലക്കുടിപ്പുഴയില്‍ 24 മീ. ഉയരത്തില്‍ നിന്നും താഴേക്കുപതിക്കുന്ന ഈ ജലപാതം കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ്. വെള്ളച്ചാട്ടത്തിന്റെ ഇരുവശങ്ങളിലുമുള്ള നിബിഢ വനങ്ങള്‍ അപൂര്‍വ ജൈവസമ്പത്താല്‍ അനുഗ്രഹീതമാണ്. വേഴാമ്പല്‍, വാനമ്പാടി, കൃഷ്ണപ്പരുന്ത്, മാടത്ത, കാട്ടിലക്കിളി, ശരപക്ഷി തുടങ്ങിയ നിരവധി പക്ഷികളുടെയും ആന, കാട്ടുപോത്ത്, വെരുക്, കടുവ, കരിങ്കുരങ്ങ്, സിംഹവാലന്‍ കുരങ്ങ്, കുട്ടി തേവാങ്ക് തുടങ്ങിയ ജന്തുക്കളുടെയും വിവിധയിനം ചിത്രശലഭങ്ങളുടെയും ആവാസകേന്ദ്രമാണ് ഈ വനപ്രദേശം. കാടര്‍, മലയര്‍, തുടങ്ങിയ ആദിവാസിവിഭാഗങ്ങളും ഈ വനങ്ങളില്‍ വസിക്കുന്നുണ്ട്.

വാഴച്ചാല്‍ വെള്ളച്ചാട്ടം

അതിരപ്പിള്ളി വെള്ളച്ചാട്ടത്തില്‍ നിന്നും അഞ്ച് കി.മീ അകലെ, വന പ്രദേശത്ത് തന്നെയാണ് വാഴച്ചാല്‍ വെള്ളച്ചാട്ടവും സ്ഥിതി ചെയ്യുന്നത്. ചാലക്കുടിപ്പുഴയുടെ ഭാഗം തന്നെയാണ് വാഴച്ചാല്‍ വെള്ളച്ചാട്ടം. അതിരപ്പിള്ളി വെള്ളച്ചാട്ടത്തെപ്പോലെ തന്നെ ഷോളയാര്‍ വനങ്ങളുടെ ഭാഗമാണ് വാഴച്ചാല്‍ വെള്ളച്ചാട്ടവും ഷോളയാര്‍ വനങ്ങളുടെ ഭാഗമാണ്.

ചാര്‍പ്പ വെള്ളച്ചാട്ടം

അതിരപ്പിള്ളിക്കും വാഴച്ചാല്‍ വെള്ളച്ചാട്ടത്തിനുമിടയില്‍ ചാലക്കുടിപ്പുഴയുടെ ഒരു പോഷകനദിയിയിലുള്ള വെള്ളച്ചാട്ടമാണ് ചാര്‍പ്പ. ഈ കൊച്ചുപുഴ ചാലക്കുടിപ്പുഴയിലേക്ക് ചേരുന്നിടത്താണ് ഈ വെള്ളച്ചാട്ടം. ചാലക്കുടി - വാല്‍പ്പാറ അന്തര്‍സംസ്ഥാനപാതക്കരികിലായാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.

ചിത്രശലഭങ്ങളുടെ ആവാസകേന്ദ്രമായ തുമ്പൂര്‍മുഴി തടയണയും പ്രകൃതിഗ്രാമമായ ഏഴാറ്റുമുഖവും ഈ വെള്ളച്ചാട്ടങ്ങളുടെ അടുത്താണ്. അതിരപ്പിള്ളി-വാല്‍പ്പാറ-മലക്കപ്പാറ-തമിഴ്‌നാട് പാത ചാലക്കുടി പുഴയുടെ തീരത്തൂടെ വനപ്രദേശങ്ങളും തേയിലതോട്ടങ്ങളും ഒക്കെ കടന്നുപോകുന്ന റൂട്ടാണ്. ഈ പാതിയിലൂടെയുള്ള യാത്രയും അവസ്മരീണയമായ അനുഭവമായിരിക്കും.


Next Story

Related Stories