TopTop
Begin typing your search above and press return to search.

പത്തനംതിട്ട ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം അടയ്ക്കാൻ നിർദ്ദേശം

പത്തനംതിട്ട ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം അടയ്ക്കാൻ നിർദ്ദേശം

നൊവേല്‍ കൊറോണ വൈറസിനെതിരെയുള്ള (കോവിഡ് 19) ജാഗ്രതയുടെ ഭാഗമായി കേരളത്തിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ടൂറിസം വകുപ്പ് നടപടി തുടങ്ങി. കൊറോണ ഭീതിയില്‍ പ്രധാനമായും ഉള്‍പ്പെട്ടിട്ടുള്ള പത്തനംത്തിട്ട ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എല്ലാം അടയ്ക്കാന്‍ നിര്‍ദേശം നല്‍കിയതായി പത്തനംത്തിട്ട ഡിറ്റിപിസി ഓഫീസില്‍ നിന്ന് അഴിമുഖത്തോട് പ്രതികരിച്ചു.

'പത്തനംത്തിട്ട ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലെല്ലാം കൊറോണ വൈറസിനെതിരെയുള്ള ജാഗ്രതയുടെ ഭാഗമായി അടക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാരില്‍ നിന്നുള്ള നിര്‍ദേശം അനുസരിച്ച് വിവരങ്ങള്‍, എല്ലാ കേന്ദ്രങ്ങളിലും ഇന്ന് അറിയിച്ചിട്ടുണ്ട്. ജില്ലയിലെ പ്രധാന പില്‍ഗ്രീം കേന്ദ്രമായ ശബരിമലയിലേക്ക് ഭക്തര്‍ക്കുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍സ തന്നെ നല്‍കിയിട്ടുണ്ട്. മറ്റോരും പ്രധാന കേന്ദ്രമായ ഗവിയിലേക്കുള്ള ടൂറിസ്റ്റ് പാക്കേജുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കോന്നി ഡിഎഫ്ഒയുമായുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കോന്നി ആനവളര്‍ത്തല്‍ പരിപാലന കേന്ദ്രത്തിന്റെ ഉത്തരവാദിത്വവും വനംവകുപ്പിനാണ്. വനംവകുപ്പ് വേണ്ട നടപടികള്‍ എടുക്കാനുള്ള തയ്യാറെടുപ്പിലാണ്. പെരുന്തേന്‍ അരുവി ഉള്‍പ്പടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളും പത്തനംത്തിട്ട ഡിറ്റിപിസി നടത്താന്‍ തീരുമാനിച്ചിരുന്ന പരിപാടികളും താല്‍ക്കാലികമായി നിര്‍ത്തിവച്ചരിക്കുകയാണെന്നു'മാണ് പത്തനംത്തിട്ട ഡിറ്റിപിസി ഓഫീസില്‍ നിന്ന് പറഞ്ഞത്.

ശബരിമല മീനമാസ പൂജകള്‍ക്കായി നട തുറക്കുന്ന സമയത്ത് അയ്യപ്പ ഭക്തര്‍ വരേണ്ടതില്ലെന്ന് തിരുവതാംകൂര്‍ ദേവസ്വംബോര്‍ഡ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കൊവിഡ് 19 ഭീക്ഷണിയുടെ പശ്ചാത്തലത്തില്‍ ശബരിമലയിലേക്ക് മാസപൂജകള്‍ക്കായി ഭക്തര്‍ എത്തരുതെന്ന ദേവസ്വം ബോര്‍ഡിന്റെ അഭ്യര്‍ത്ഥന ഇതര സംസ്ഥാനത്ത് നിന്നുള്ളവര്‍ ഉള്‍പ്പെടെയുള്ള അയ്യപ്പഭക്തര്‍ ചെവിക്കൊള്ളുമെന്നാണ്‌ബോര്‍ഡിന്റെ പ്രതീക്ഷയെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍.വാസു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ മാസം ശബരിമലയിലേക്ക് യാത്ര തീരുമാനിച്ചിക്കുന്ന അയ്യപ്പഭക്തര്‍ അവരുടെ യാത്ര മറ്റൊരു നടതുറപ്പ് സമയത്തേക്ക് മാറ്റണമെന്നാണ് ദേവസ്വം ബോര്‍ഡ് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ നിലവിലെ എല്ലാസാഹചര്യവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം വിലയിരുത്തി.കൊറോണ വിഷയത്തില്‍ സര്‍ക്കാരിന്റെ നടപടികളോട് ബോര്‍ഡ് പൂര്‍ണ്ണമായും സഹകരിക്കും.

ശബരിമല നട ഈ മാസം 13ന് തുറന്ന് 18ന് അടക്കും.ആചാരപരമായ എല്ലാ ചടങ്ങുകളും പൂജകളും ശബരിമലയില്‍ നടക്കും.ഇതിനായി നിയോഗിക്കപ്പെട്ടിട്ടുള്ളവര്‍ നടതുറക്കുന്ന ദിവസങ്ങളില്‍ ശബരിമലയില്‍ ഉണ്ടാകും. അപ്പം,അരവണ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കില്ല.ദേവസ്വം ബോര്‍ഡിലെ ജീവനക്കാര്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിക്ക് എത്തേണ്ടതില്ലെന്നും പ്രസിഡന്റ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. സാധാരണ മാസപൂജകള്‍ക്കായി നടതുറക്കുന്ന സമയത്ത് ശബരിമലയില്‍ ഡ്യൂട്ടിയില്‍ എത്താറുള്ള വിവിധ സര്‍ക്കാര്‍ വകുപ്പിലെ ജീവനക്കാര്‍ ഈ മാസം ഡ്യൂട്ടിയ്ക്ക് വരേണ്ടതില്ല.തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഉത്സവത്തിന്റെ ഭാഗമായുള്ള കലാപരിപാടികള്‍, എഴുന്നെള്ളത്ത് എന്നിവ ഒഴിവാക്കണം. മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള കലാപരിപാടികള്‍ റദ്ദ് ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്നും ദേവസ്വം പ്രസിഡന്റ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കൊറോണയ്‌ക്കെതിരെയുള്ള ജാഗ്രതയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പറഞ്ഞത്, 'കൊറോണ ലോകത്ത് 102 രാജ്യങ്ങളില്‍ പടര്‍ന്നിട്ടുണ്ട്. ലോകം പൊതുജനാരോഗ്യ അടിയന്തരാവസ്ഥയ്ക്കു തുല്യമായ സ്ഥിതിയിലാണ്. കേരളത്തില്‍ ഏറ്റവുമൊടുവില്‍ ആറുപേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 15 ആയി. അതില്‍ മൂന്നുപേരുടെ രോഗം പൂര്‍ണമായി മാറി. ഇപ്പോള്‍ ചികിത്സയിലുള്ള 12 പേരില്‍ നാലുപേര്‍ ഇറ്റലിയില്‍നിന്ന് വന്നവരാണ്. എട്ടുപേര്‍ അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും.ഏറ്റവുമൊടുവിലത്തെ കണക്കനുസരിച്ച് 1,116 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 967 പേര്‍ വീടുകളിലാണുള്ളത്. 149 പേര്‍ ആശുപത്രികളിലുമുണ്ട്. സംശയിക്കുന്ന 807 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിരുന്നു. അതില്‍ 717ന്റെയും ഫലം നെഗറ്റീവായിട്ടാണ് വന്നിട്ടുള്ളത്. ബാക്കി വരാനുണ്ട്.

സംസ്ഥാനത്താകെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജാഗ്രതയോടെ ഇടപെടുന്നുണ്ട്. എന്നാല്‍, കോവിഡ് 19 വ്യാപനം നിയന്ത്രിക്കാന്‍ സാധാരണ തോതിലുള്ള ജാഗ്രതയും ഇടപെടലും പോര. സ്ഥിതി നിയന്ത്രിച്ചുനിര്‍ത്താന്‍ സര്‍ക്കാരും ജനങ്ങളും എല്ലാ സംവിധാനങ്ങളും ഒത്തൊരുമിച്ച് രംഗത്തിറങ്ങേണ്ടതുണ്ട്. ബഹുജന സംഘടനകള്‍ മുന്നിട്ടിറങ്ങണം. നിലവില്‍ സംസ്ഥാനത്തുള്ള സാഹചര്യങ്ങള്‍ ഇന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ കൂടുതല്‍ വിപുലവും ശക്തവുമായ ഇടപെടല്‍ തുടരേണ്ടതുണ്ട് എന്ന് തീരുമാനിച്ചു.' എന്നാണ്

കോവിഡ് 19 കോള്‍ സെന്ററിലെ 0471 2309250, 0471 2309251, 0471 2309252 എന്നീ നമ്പരുകളിലേക്കോ ദിശയിലെ 2552056 എന്ന നമ്പരിലേക്കോ വിളിച്ചാല്‍ വേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നതാണ്.


Next Story

Related Stories