TopTop
Begin typing your search above and press return to search.

സൂര്യന്‍ വീണ്ടും ഉദിക്കും, പൂക്കള്‍ വീണ്ടും പൂക്കും, ജീവിതം വീണ്ടും തളിര്‍ക്കും.. ഈ നീലക്കുറിഞ്ഞിപോലെ / വീഡിയോ

സൂര്യന്‍ വീണ്ടും ഉദിക്കും, പൂക്കള്‍ വീണ്ടും പൂക്കും, ജീവിതം വീണ്ടും തളിര്‍ക്കും.. ഈ നീലക്കുറിഞ്ഞിപോലെ / വീഡിയോ

The sun will shine again.

The flowers will bloom again.

And life will be good again.
സൂര്യന്‍ വീണ്ടും ഉദിക്കും, പൂക്കള്‍ വീണ്ടും പൂക്കും, ജീവിതം വീണ്ടും തളിര്‍ക്കും.. ഇടുക്കി പൂപ്പാറയില്‍ വിരിഞ്ഞ നീലക്കുറിഞ്ഞികളുടെ വീഡിയോ കേരള ടൂറിസം വകുപ്പിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിരിക്കുന്നത് ഈ വരികള്‍ കുറിച്ചുകൊണ്ടാണ്. കോവിഡില്‍ അടിപതറി നില്‍ക്കുന്ന ലോകത്തിന് ഇതിലും നല്ല പ്രതീക്ഷയും പ്രചോദനവും നല്‍കാനില്ല. 12 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പൂക്കുന്ന നീലകുറിഞ്ഞി, പൂപ്പാറ-ധനുഷ്‌കോടി ദേശീയപാതയിലെ മൂന്നേക്കറോളം വരുന്ന തോണ്ടിമല മലനിരകളില്‍ ഓഗസ്റ്റ് പകുതി മുതലാണ് പൂത്ത് തുടങ്ങിയത്.
പൂപ്പാറയിലെ 'നീലവസന്തം' കാണാം..

ഇടുക്കിയില്‍ പ്രധാനമായും രാജമല, കൊളുക്കുമല, മറയൂര്‍, ടോപ്പ്‌സ്റ്റേഷന്‍, തോണ്ടിമല, പുഷ്പകണ്ടം എന്നിവിടങ്ങളിലാണ് നീലകുറിഞ്ഞി പൂക്കുന്നത്. പക്ഷേ ജില്ലയിലെ ചില സ്ഥലങ്ങളില്‍ ഒറ്റപ്പെട്ട് എല്ലാ വര്‍ഷവും കുറിഞ്ഞികള്‍ പൂക്കാറുണ്ട് (ചിലപ്പോള്‍ ആ പ്രദേശം ഒന്നാകെ കൂട്ടത്തോടെ പൂക്കും). ആ പ്രദേശങ്ങളില്‍ പിന്നീട് കുറിഞ്ഞി പൂക്കുന്നത് 12 വര്‍ഷത്തിന് ശേഷമായിരിക്കും.
ഇടുക്കിയിലെ പശ്ചിമ ഘട്ട മലനിരകളില്‍ ഇനി വ്യാപകമായി നീലകുറിഞ്ഞി ചെടികള്‍ കൂട്ടത്തോടെ പൂവിടണമെങ്കില്‍ പത്ത് വര്‍ഷമെങ്കിലും വേണം. 2018 ഓഗസ്റ്റില്‍ രാജമലയിലും കൊളുക്കുമലയിലും വ്യാപകമായി നീലകുറിഞ്ഞി പൂത്തിരുന്നു. അതിന് മുമ്പ് 2006 ഓഗസ്റ്റില്‍ രാജമലയിലും അടുത്തുള്ള പ്രദേശങ്ങളിലും നീലകുറിഞ്ഞി വ്യാപകമായി പൂത്തിരുന്നു.
*ഫീച്ചര്‍ ഇമേജ്: മിഥുന്‍ എം.ജെ
*വീഡിയോ: Sesky Kiddo

Next Story

Related Stories