TopTop
Begin typing your search above and press return to search.

'അറബി കടലിന്റെ മുത്ത്' എന്നാണ് സഞ്ചാരികള്‍ കേരളത്തിലെ ഈ കടല്‍തീരത്തെ വിശേഷിപ്പിക്കുന്നത് / വീഡിയോ

അറബി കടലിന്റെ മുത്ത് എന്നാണ് സഞ്ചാരികള്‍ കേരളത്തിലെ ഈ കടല്‍തീരത്തെ വിശേഷിപ്പിക്കുന്നത് / വീഡിയോ

അറബി കടലിന്റെ റാണി എന്ന് പറഞ്ഞാല്‍ കൊച്ചിയാണെന്ന് നമ്മുക്കെല്ലാം അറിയാം.. 'അറബി കടലിന്റെ മുത്ത്' ഏതാണെന്ന് അറിയുമോ? സംശയിക്കേണ്ട അതും കേരളത്തില്‍ തന്നെയുള്ള ഒരു കടല്‍ത്തീരമാണ്. വര്‍ക്കല തീരത്തിനാണ് ഈ വിശേഷണം സഞ്ചാരികള്‍ നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം ജില്ലയുടെ വടക്ക്, 37 കിലോമീറ്റര്‍ അകലെയാണ് മനോഹരമായ വര്‍ക്കല ബീച്ച് സ്ഥിതിചെയ്യുന്നത്. കിഴുക്കാംതൂക്കായ മലഞ്ചെരിവിനോട് (ക്ലിഫ്) ചേര്‍ന്നുള്ള കടല്‍ത്തീരമാണ്, വര്‍ക്കലയ്ക്ക് പ്രസിദ്ധി നേടികൊടുത്തത്. 2019 ല്‍ ലോകത്തിലെ ഏറ്റവും അതിശയകരമായ രണ്ടാമത്തെ ക്ലിഫ് ബീച്ചായി വര്‍ക്കല ബീച്ച് (Varkala Cliff Beach) തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

സമാധാനമായിട്ട് ഭൂപ്രകൃതി ആസ്വാദിക്കാന്‍ മാത്രമല്ല തീര്‍ത്ഥാടനത്തിനും ഭൗമശാസ്ത്രത്തില്‍ താല്‍പര്യമുള്ളവര്‍ക്കും ഈ പ്രദേശം മികച്ചയൊരുയിടമാണ്. വര്‍ക്കലയിലെ 2,000 വര്‍ഷത്തോളം പഴക്കമുണ്ടെന്ന് കരുതുന്ന ജനാര്‍ദ്ദന സ്വാമി ക്ഷേത്രം, ഇന്ത്യയിലെ തന്നെ ഒരു പ്രധാന വൈഷ്ണവ ആരാധനാലയത്തില്‍ ഉള്‍പ്പെടുന്നതാണ്. ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള കടല്‍ത്തീരത്ത് (പാപനാശം തീരം) പിതൃകര്‍മ്മങ്ങള്‍ ചെയ്യുന്നതിന് പേരുകേട്ടതിനാല്‍ ദക്ഷിണ കാശിയെന്നും വര്‍ക്കലയെ വിളിക്കാറുണ്ട്. സാമൂഹ്യ പരിഷ്‌കര്‍ത്താവ് ശ്രീ നാരായണ ഗുരു സ്ഥാപിച്ച ശിവഗിരി മഠവും അദ്ദേഹത്തിന്റെ ശവകുടീരവും വര്‍ക്കലയിലാണ്.

മഴക്കാലത്തെ വര്‍ക്കല ബീച്ചിലെ വിസ്മയകരമായ ദൃശ്യങ്ങള്‍ കാണാം..

അറബിക്കടലിനോട് ചേര്‍ന്ന് പാറക്കൂട്ടങ്ങള്‍ /കുന്നുകള്‍ (ക്ലിഫുകള്‍) കാണപ്പെടുന്ന തെക്കന്‍ കേരളത്തിലെ ഒരേയൊരു സ്ഥലമാണ് വര്‍ക്കല. അതുകൊണ്ട് തന്നെ ഭൂമിശാസ്ത്രത്തില്‍ താല്‍പര്യമുള്ളവര്‍ക്ക് ഒട്ടേറെ വിവരങ്ങള്‍ ലഭിക്കുന്ന പ്രദേശം കൂടിയാണിത്. പരന്നുകിടക്കുന്ന (സമതല സ്വഭാവമുള്ള) കേരള തീരത്തെ സവിശേഷമായ ഒരു ഭൗമശാസ്ത്ര സവിശേഷതയാണ് ഈ സെനോസോയിക് സെഡിമെന്ററി രൂപീകരണ പാറകള്‍. ജിയോളജിസ്റ്റുകള്‍ക്കിടയില്‍ ഈ ഭൂമിശാസ്ത്ര രൂപവത്കരണം, വര്‍ക്കല രൂപീകരണം എന്നാണ് അറിയപ്പെടുന്നത്.


Next Story

Related Stories