TopTop
Begin typing your search above and press return to search.

കുന്നുകളും ഹരിതവനങ്ങളും കടത്തീരങ്ങളും അതുല്യമായ കലയും വിശിഷ്ടമായ രുചികളും ചേര്‍ന്ന 'മിസ്റ്റിക് മലബാര്‍' / വീഡിയോ

കുന്നുകളും ഹരിതവനങ്ങളും കടത്തീരങ്ങളും അതുല്യമായ കലയും വിശിഷ്ടമായ രുചികളും ചേര്‍ന്ന മിസ്റ്റിക് മലബാര്‍ / വീഡിയോ

മലബാര്‍ എല്ലാത്തരത്തിലും ഒരും അത്ഭുതമാണ്. ഭൂമിശാസ്ത്രപരമായും ചരിത്രപരമായും സാംസ്‌കാരികപരമായും എല്ലാരീതിയലും ഒരു സഞ്ചാരിയെ സംബന്ധിച്ചടത്തോളം മലബാര്‍ ഒരു അത്ഭുതം തന്നെയാണ്. പശ്ചിമഘട്ടത്തിനും അറബിക്കടലിനുമിടയില്‍ സ്ഥിതി ചെയ്യുന്ന മലബാര്‍ ഒരു പ്രകൃതിസ്നേഹിക്ക് സ്വപ്നം കാണാന്‍ കഴിയുന്നതെല്ലാം ഉള്‍ക്കൊള്ളുന്ന ഭൂപ്രദേശമാണ്.

സമൃദ്ധമായ ഹരിത വനങ്ങള്‍, മഞ്ഞ് മൂടിയ കുന്നുകള്‍, വന്യജീവികള്‍ സൈ്വരവിഹാരം നടത്തുന്ന വനങ്ങള്‍, അതിമനോഹരവും ചരിത്രത്തിന്റെ ഭാഗവുമായി ഇഴചേര്‍ന്ന് കിടക്കുന്ന കടല്‍ത്തീരങ്ങള്‍, തനതായ സുഗന്ധങ്ങളും രുചികളും ചേര്‍ന്ന വിഭവങ്ങള്‍, കലാരൂപങ്ങള്‍, വേറിട്ട സംസ്‌കാരങ്ങള്‍ ഇങ്ങനെ പല രീതിയില്‍ ഓരോ സഞ്ചാരിയുടെയും മനസ്സില്‍ അദൃശ്യമായ വികാരങ്ങള്‍ സൃഷ്ടിക്കുന്ന മണ്ണാണ് മലബാര്‍.

മലബാറിനെ അറിയാം/ വീഡിയോ കാണാം..

ഭരതപുഴയുടെ വടക്ക് തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ വ്യാപിച്ചു കിടക്കുന്ന ഈ പ്രദേശത്തിന് 'മലബാര്‍' പേര് നല്‍കിയത് അറബികളും, പേര്‍ഷ്യകാരും, യവനരും ഒക്കെ അടങ്ങുന്ന പരദേശി വ്യാപാരികളാണ്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ലോകം മുഴുവന്‍ മലബാറിന്റെ പെരുമ എത്തിച്ചതും ഈ പരദേശികള്‍ തന്നെ.

മധ്യ കാലഘട്ടം മുതല്‍ തന്നെ ഇന്നത്തെ കേരളം മുഴുവനായും പുറം ലോകം അറിഞ്ഞിരുന്നത് 'മലബാര്‍' എന്ന പേരിലാണ്. ഭൂപ്രകൃതി കണ്ട് തമിഴിലും മലയാളത്തിലും ഇപയോഗിക്കുന്ന 'മല' എന്നവാക്കിനോട് 'നാട്' എന്നര്‍ത്ഥം വരുന്ന പേര്‍ഷ്യന്‍ വാക്കായ 'ബാര്‍' ചേര്‍ത്താണ് 'മലബാര്‍' എന്ന പേര് വന്നതെന്ന് ഒരു ചരിത്രകാരന്മാര്‍ പറയുന്നു.

'തീരം' എന്നര്‍ത്ഥം വരുന്ന 'ബര്‍' എന്ന അറബി പദത്തില്‍ നിന്നാണ് മലബാര്‍ ഉണ്ടായതെന്നും വാദമുണ്ട്. ആറേബ്യയില്‍ നിന്നും പേര്‍ഷ്യയില്‍ നിന്നും വ്യാപാരത്തിനായി ഇവിടെ എത്തിയിരുന്ന കപ്പലോട്ടക്കാരാണ് ഈ പ്രദേശത്തെ മലബാര്‍ എന്ന് വിളിച്ചതെന്നും പ്രചരിപ്പതെന്നുമാണ് ചരിത്രകാരന്മാരുടെ ഇടയിലുള്ള പ്രബലമായ വാദം.


Next Story

Related Stories