TopTop

ഓ ചുമ്മാ, പാലയിലേക്ക് എന്നും പറഞ്ഞ് ഇറങ്ങിയതാഡാ കൂവേ.. എത്തിയത് പാണിയേലി പോരിലും!

ഓ ചുമ്മാ, പാലയിലേക്ക് എന്നും പറഞ്ഞ് ഇറങ്ങിയതാഡാ കൂവേ.. എത്തിയത് പാണിയേലി പോരിലും!

പെട്ടന്നുള്ള യാത്രയായിരുന്നു പാണിയേലി പോരിലേക്ക്. പതിവ് പോലെ എങ്ങോട്ട് പോകണം എന്ന് അറിയാതെ വീട്ടില്‍ നിന്നും ഇറങ്ങി. പകുതി നടന്നപ്പോള്‍ അടുത്തുള്ള ചേട്ടന്റെ വണ്ടി കിട്ടി. 'നീ എങ്ങോട്ടാ?' എന്ന് പുള്ളി. 'അങ്ങനെ എങ്ങോട്ടെന്നെന്നുമില്ല, ചേട്ടന്‍ എങ്ങോട്ടാ' എന്ന് ഞാന്‍.. ചേര്‍പ്പുങ്കല്‍ വരെയെന്ന് മറുപടി കിട്ടിയപ്പോ എങ്കില്‍ ഞാനും ഉണ്ട് ബാക്കി പിന്നെ.. എന്നും പറഞ്ഞ് കയറി. ചേര്‍പ്പുങ്കല്‍ എത്തിയ ശേഷം ഒരു കെഎസ്ആര്‍ടിസി വന്നു അതില്‍ കയറി പാലാ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങി.

അപ്പോള്‍ അവിടെ എറണാകുളം ബസ്സ് കിടക്കുന്നു പിന്നീട് ആലോചിക്കാന്‍ നിന്നില്ല അതില്‍ കയറി. ബസ്സില്‍ കയറിയതിന് ശേഷം ഫോണ്‍ എടുത്ത് യൂട്യൂബില്‍ സെര്‍ച്ച് ചെയ്ത് എറണാകുളത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളെക്കുറിച്ച്.. അങ്ങനെയാണ് പാണിയേലി പോരിനെ പറ്റി അറിഞ്ഞത്. പിന്നീട് റൂട്ട് നോക്കി അങ്ങനെ അത് ഉറപ്പിച്ചു.

പാണിയേലി പോരിലേക്കുള്ള യാത്ര മൂവാറ്റുപുഴയില്‍ ഇറങ്ങി പെരുമ്പാവൂര് ബസ്സില്‍ കയറണം. അവിടുന്ന് പോരിലേക്ക് കെഎസ്ആര്‍ടിസി ബസ്സ് കുറവാണ്, പ്രൈവറ്റ് ബസ്സില്‍ കയറി പോരിലേക്ക് ടിക്കറ്റ് എടുത്തു. 19 രൂപ ചാര്‍ജ്. ബസ് പോരിലേക്ക് ചെല്ലില്ല മുകളിലത്തെ കവല വരെ. അവിടുന്ന് കുറച്ച് നടക്കാന്‍ ഉണ്ട്.


പോരിലേക്ക് നടക്കുന്ന വഴിക്ക് തന്നെ് കാണാന്‍ സാധിക്കും ആനയും മറ്റുമൃഗങ്ങളുമൊക്കെ വഴിയിലോട്ട് ഇറങ്ങാതിരിക്കാന്‍ കാടിന് അരികിലൂടെ ലൈന്‍ കൊടുത്തിരിക്കുകയാണ്. അങ്ങനെ പോരില്‍ എത്തി ചേര്‍ന്നു. 30രൂപ എന്‍ട്രി ഫീ കൊടുത്ത് പാസ് വാങ്ങണം. രാവിലെ 8 മുതല്‍ വൈകുന്നേരം 4 വരെയാണ് സന്ദര്‍ശന സമയം.

വണ്ടിക്ക് ആണ് വരുന്നത് എങ്കില്‍ അതിനൊക്കെ എക്‌സ്ട്രാ ചാര്‍ജ് അടയ്ക്കണം. നമ്മുടെ പേരും ഫോണ്‍ നമ്പറും കൊടുത്ത ശേഷം നമ്മുക്ക് അകത്തേക്ക് പ്രവേശിക്കാം. പക്ഷികളുടെ ശബ്ദവും കാടിന്റെ ഭംഗിയും ആസ്വാദിച്ച് മുന്നോട്ട് നടക്കുമ്പോള്‍ പെരിയാര്‍ നദി കാണാന്‍ സാധിക്കും കുറച്ചുകൂടി മുന്നോട്ട് ചെന്നപ്പോള്‍ ഗാര്‍ഡ് നില്‍ക്കുന്നു. ബാക്കി വിവരം ആ ചേട്ടന്‍ പറഞ്ഞു. അതിനിടയില്‍ കുറച്ച് സൗഹൃദവും ആയി.


ഗാര്‍ഡ് ചേട്ടന്‍: 'എവിടെ നിന്ന് വരുന്നു?'

നമ്മള്‍: കൂടല്ലൂര്‍, കോട്ടയം..

'ഞാന്‍ അവിടെ മെഡിക്കല്‍ കോളജില്‍ വന്നിട്ടുണ്ട്. പട്ടിത്താനം എന്ന സ്ഥലത്ത് വെച്ചാണ് അന്ന് ഞങ്ങള്‍ ആഹാരം ഒക്കെ കഴിച്ചത്. ഒരു ഹോട്ടലില്‍ നിന്നും അവിടുത്തെ ആള് നല്ല മനുഷ്യന്‍ ആണ്.'

ഇവിടുന്നു അങ്ങോട്ട് പാലം ഇല്ലേ ചേട്ടാ?

'അതിപ്പം ഇല്ല മോനേ. ജനുവരി മുതല്‍ മെയ് വരെയാണ് ശരിക്കും. ദാ ആ കാണുന്ന വെള്ള ചാട്ടം കണ്ടോ അതാണ് പോര്.'

എന്താ ചേട്ടാ ഇവിടെ ടൂറിസ്റ്റുകള്‍ കുറവാണോ? അല്ല ഇങ്ങോട്ട് ബസ്സ് ഒന്നും അധികം ഇല്ല?

'കാര്യം പറഞ്ഞാല്‍ ഇത് തുടങ്ങിയിട്ട് 16 കൊല്ലം ആയി. പക്ഷേ ആര്‍ക്കും വലിയ പരിചയം ഇല്ല അറിഞ്ഞ് വരുന്നു.'

ഇവിടെ ഇറങ്ങാന്‍ പറ്റുമോ

'ആ ദാ അവിടെ ഇറങ്ങാം'

അങ്ങനെ കുറച്ച് നേരം അവിടുത്തെ വെള്ളത്തില്‍ ഒക്കെ ഇറങ്ങി മനസും ശരീരവും തണുത്തപ്പോള്‍ തിരിച്ചു നടന്നു. കാടും വെള്ളവും പക്ഷികളുടെ ശബ്ദം.. ആഹാ ഇതൊക്കെയാണ് സ്വര്‍ഗം. ആസ്വാദിച്ച് കാണാന്‍ പറ്റിയ ഒരിടം തനെയാണ് പാണിയേലി പോര്. പക്ഷെ മുമ്പ് പലസ്ഥലങ്ങള്‍ക്കും പറ്റിയതുപോലെ ആളുകള്‍ അറിഞ്ഞുതുടങ്ങി അവിടെ തിക്കും തിരക്കുമുണ്ടാക്കിയും പരിസരം നശിപ്പിച്ചും അവിടുത്തെ അന്തരീക്ഷം നശിപ്പിക്കാതിരിക്കാന്‍ നമ്മള്‍ യാത്രികര്‍ കാര്യമായി ശ്രദ്ധിക്കണം.


വിഷ്ണു വിജയന്‍

വിഷ്ണു വിജയന്‍

കോട്ടയം സ്വദേശി, ട്രാവലര്‍

Next Story

Related Stories