TopTop
Begin typing your search above and press return to search.

കാസര്‍ഗോഡിന്റെ 'സാംസ്‌കാരിക തലസ്ഥാനത്തേക്ക്' ഒരു യാത്ര പോയാലോ? / വീഡിയോ

കാസര്‍ഗോഡിന്റെ

വ്യത്യസ്തമായ സാംസ്‌കാരിക രംഗങ്ങളാല്‍ സമ്പന്നമാണ് കാസര്‍ഗോഡ്. കാസര്‍ഗോഡ് ജില്ലയുടെ 'സാംസ്‌കാരിക തലസ്ഥാനം' എന്ന് അറിയപ്പെടുന്ന നീലേശ്വരത്തെ കാഴ്ചകളാണ് ഇത്തവണത്തെ കേരള ടൂറിസം വകുപ്പിന്റെ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കലാ സാംസ്‌കാരിക രംഗങ്ങളില്‍ ഏറെ മുന്‍പന്തിയിലായതിനാലാണ് നീലേശ്വരത്തിന് ഇത്തരമൊരു വിശേഷണം ലഭിച്ചത്. വളരെ സമ്പന്നമായ സാംസ്‌കാരിക ചരിത്രമാണ് നീലേശ്വരത്തിനുള്ളത്.

ചേരരാജക്കന്മാരും (രണ്ടാം ചേര സമ്രാജ്യം), കോലത്തിരി, ഇക്കേരി നായ്ക്കന്മാരും, ഹൈദരാലിയും, ടിപ്പു സുല്‍ത്താനും, ഡച്ചുകാരും, പോര്‍ച്ചുഗീസും, ബ്രീട്ടീഷുകാരുമൊക്കെ ഈ മണ്ണില്‍ അധികാരം സ്ഥാപിച്ചിട്ടുണ്ട്. കോലത്തിരി രാജകുടുംബത്തിലെ നീലേശ്വര രാജാക്കന്മാരുടെ ആസ്ഥാനമായിരുന്നു ഈ പ്രദേശം. ഇവരുടെ പ്രധാന ആരാധന ക്ഷേത്രമായ തളിയില്‍ നീലകണ്‌ഠേശ്വര ക്ഷേത്രം ലോപിച്ചാണ് നീലേശ്വരം എന്ന പേര് പ്രദേശത്തിന് വന്നതെന്ന് ഒരു വാദമുണ്ട്. വീഡിയോ കാണാം..

എ.ഡി എട്ടാം നൂറ്റാണ്ട് മുതല്‍ നീലേശ്വരം സജീവമായ ഒരു വ്യാപാര കേന്ദ്രമാണെന്ന് പറയപ്പെടുന്നുണ്ട്. പക്ഷേ ലഭ്യമായ രേഖകള്‍ കുറവാണ്. 14 നൂറ്റാണ്ടില്‍ കേരളം സഞ്ചരിച്ച ഇബ്‌നു ബ്തൂതയുടെയും 16 നൂറ്റാണ്ടിന്റെ ആദ്യത്തില്‍ കേരളത്തില്‍ എത്തിയ പോര്‍ച്ചുഗീസ് സഞ്ചാരി ഭുവര്‌തെ ബാര്‍ബോസയുടെയും യാത്ര വിവരണങ്ങളിലെ സൂചനകള്‍ കാണിക്കുന്നത് ഇന്നത്തെ നീലേശ്വരത്തുള്ള പുരാതന തുറമുഖപട്ടണം കോട്ടപ്പുറം ആകുമെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്.

നീലേശ്വര രാജാക്കന്മാരുടെ കൊട്ടാരം ഇന്ന് പുരാവസ്തു വകുപ്പിന്റെ തനതുകലാ കേന്ദ്രമായി പ്രവര്‍ത്തിക്കുകയാണ്. വടക്കന്‍ മലബാറിലെ പ്രധാന ജല വിനോദസഞ്ചാര കേന്ദ്രമായ കോട്ടപ്പുറം നീലേശ്വരത്താണ് സ്ഥിതിചെയ്യുന്നത്. കോവിലകങ്ങള്‍, കൊട്ടാരങ്ങള്‍, പുരാതനമായ ക്ഷേത്രങ്ങളും പള്ളികളും മറ്റ് ആരാധനാലയങ്ങളും, സ്മാരകങ്ങള്‍, ബീച്ചുകള്‍ എന്നിവയാല്‍ സമ്പന്നമായ നീലേശ്വരം, വളരെ മനോഹരമായി സമയം ചെലവഴിക്കാന്‍ പറ്റിയ ശാന്തമായ ഒരു സ്ഥലമാണ്.


Next Story

Related Stories