TopTop
Begin typing your search above and press return to search.

കടലും കായലും നദിയും സംഗമിക്കുന്ന, പാറക്കൂട്ടങ്ങും കാറ്റാടിമരങ്ങളും നിറഞ്ഞു നില്‍ക്കുന്ന കാപ്പില്‍ ബീച്ച് / വീഡിയോ

കടലും കായലും നദിയും സംഗമിക്കുന്ന, പാറക്കൂട്ടങ്ങും കാറ്റാടിമരങ്ങളും നിറഞ്ഞു നില്‍ക്കുന്ന കാപ്പില്‍ ബീച്ച് / വീഡിയോ

കടലിനും കായലിനും ഇടയിലുള്ള സുന്ദരമായ ഈ ചെറു ഗ്രാമത്തിലേക്ക് സഞ്ചാരികളുടെ ശ്രദ്ധ അധികം പതിഞ്ഞിട്ടില്ല. തിരുവനന്തപുരത്ത് വര്‍ക്കലയില്‍ നിന്നു ഏകദേശം എട്ട് കിലോമീറ്റര്‍ മാറി ഇടവ ഗ്രാമപഞ്ചായത്തിലെ ഒരു തീരദേശ ഗ്രാമമാണ് കാപ്പില്‍. കടലും കായലും നദിയും സംഗമിക്കുന്ന അപൂര്‍വ്വ കാഴ്ച കാണാന്‍ പ്രകൃതിയൊരുക്കിയ മനോഹരമായ ഇടമാണ് കാപ്പില്‍.

കാറ്റാടിമരങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ബീച്ചും പാറക്കൂട്ടങ്ങള്‍ നിറഞ്ഞ തീരവുമൊക്കെ ഏത് സഞ്ചാരിയേയും ആവേശഭരിതരാക്കും. കാപ്പില്‍ ബീച്ചില്‍ നിന്നുള്ള സൂര്യാസ്തമന കാഴ്ച്ചകള്‍ കാണാന്‍ ആണ് ആളുകള്‍ കൂടുതലും എത്തുന്നത്. വര്‍ക്കലയില്‍ എത്തുന്ന വിദേശ സഞ്ചാരികളില്‍ ഇപ്പോള്‍ കാപ്പില്‍ ബീച്ചിലും ശ്രദ്ധ പതിഞ്ഞിട്ടുണ്ട്.

ബോട്ട് ക്ലബ്ബും റിസോര്‍ട്ടുകളുമായി കാപ്പില്‍ ബീച്ച് ഇപ്പോള്‍ സജീവമായിക്കൊണ്ടിരിക്കുകയാണ്. ഈ തീരദേശ ഗ്രാമത്തിലേക്ക് തിരുവനന്തപുരത്ത് നിന്ന് ഏകദേശം 50 കി.മീ (റോഡ് മാര്‍ഗ്ഗം) ഉണ്ട്. വര്‍ക്കലയില്‍ നിന്ന് എട്ട് കി.മീഉം, കൊല്ലത്ത് നിന്നും 25 കി.മീ റോഡ് മാര്‍ഗ്ഗം സഞ്ചരിച്ചാല്‍ കാപ്പില്‍ എത്താം.

ടൂറിസം വകുപ്പിന്റെ കാപ്പില്‍ ബീച്ചിന്റെ 360° വീഡിയോ കാണാം..

തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ് (50 കി.മീ) അടുത്തുള്ള വിമാനത്താവളം. വര്‍ക്കല റെയില്‍വെ സ്റ്റേഷനാണ് അടുത്തുള്ള പ്രധാന റെയില്‍വെ സ്റ്റേഷന്‍. പാസഞ്ചര്‍ ട്രെയിനുകള്‍ മാത്രം നിര്‍ത്തുന്ന കാപ്പില്‍ റെയില്‍വെ സ്റ്റേഷന്‍ ബിച്ചില്‍ നിന്ന് അര കി.മീ അകലെയാണ്.

വര്‍ക്കല- പരവൂര്‍ - കൊല്ലം റോഡിലാണ് കാപ്പില്‍ ബീച്ചിലേക്കുള്ള പാത. വര്‍ക്കലയില്‍ നിന്ന് കെഎസ്ആര്‍ടിസിയും പ്രൈവറ്റ് ബസും ബീച്ചിന്റെ ഭാഗത്തേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.


Next Story

Related Stories