TopTop
Begin typing your search above and press return to search.

കേരള ടൂറിസത്തിന് 'ഔട്ട് ലുക്ക് ട്രാവലര്‍ - 2020'ന്റെ പുരസ്‌കാരം

കേരള ടൂറിസത്തിന്

പ്രമുഖ ടൂറിസം മാസിക 'ഔട്ട്ലുക്ക് ട്രാവലറിന്റെ 2020ലെ(

Outlook Traveller Aawards 2020

) പുരസ്‌കാരകളില്‍ ഒന്നിന് കേരളവും അര്‍ഹമായി. സ്വസ്ഥവും മികച്ച ആത്മീയ സൗഖ്യത്തിനുമുള്ള ലക്ഷ്യസ്ഥാനത്തിനാണ് കേരളത്തിന് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. കേരളത്തിന്റെ ആയുര്‍വേദ ചികിത്സയും പരമ്പരാഗത ചികിത്സാ സമ്പ്രദായങ്ങളും ടൂറിസ്റ്റുകള്‍ക്ക് കൂടുതല്‍ തല്‍പരരായതാണ് പുരസ്‌കാര നേട്ടത്തിന് കേരളത്തിന് അര്‍ഹത നേടികൊടുത്തത്.

ടൂറിസം മേഖലയിലെ മികച്ച സംസ്ഥാനത്തിനും (Best State For Tourism) മികച്ച വിവാഹ ലക്ഷ്യസ്ഥാനത്തിനുമുള്ള (Best International Wedding Destination) പുരസ്‌കാരങ്ങള്‍ക്കുള്ള അവസാന പട്ടികയിലും ഇടം നേടിയ കേരളത്തിലെ ജഡായു എര്‍ത്ത് സെന്റര്‍ (ജഡായു പാറ), കൊച്ചി മുസിരിസ് ബിനാലെ എന്നിവ മികച്ച ടൂറിസ്റ്റ് ആകര്‍ഷണങ്ങളുടെ അന്തിമപട്ടികയിലും ഇടംനേടി.

കേരളത്തിന് പുരസ്‌കാരം ലഭിച്ച 'ബെസ്റ്റ് വെല്‍നസ് ആന്‍ഡ് സ്പിരിച്വാലിറ്റി ഡെസ്റ്റീനേഷന്‍' വിഭാഗം, ഓണ്‍ലൈന്‍ കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത്. മുന്‍ പാര്‍ലമെന്റംഗവും കോളമിസ്റ്റും എഴുത്തുകാരനുമായ ബൈജയന്ത് ജയ് പാണ്ഡ ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരം കേരള ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി കെ സൂരജിന് കൈമാറി.

ടൂറിസം മേഖലയിലെ വിവിധ വിഭാഗങ്ങളിലായി 25 കാറ്റഗറികളിലായിട്ടാണ് ഔട്ട്ലുക്ക് ട്രാവലര്‍ പുരസ്‌കാരം നല്‍കുന്നത്. ഈ വിഭാഗങ്ങളില്‍ 12 എണ്ണം ജൂറി കാറ്റഗറിയായും 13 എണ്ണം ഓണ്‍ലൈന്‍ വോട്ടിംഗ് കാറ്റഗറിയായും തിരിച്ചിട്ടുണ്ട്.

വിവിധ മേഖലയിലുള്ള പ്രഗല്ഭരായ ആറ് പേരാണ് ജൂറി അംഗങ്ങള്‍. അമന്‍ നാഥ് ചെയര്‍മാനായ ജൂറിയില്‍ ലിയാണ്ടര്‍ പെയ്‌സ്, ജ്യോതി മായള്‍, ആഷിഷ് കുമാര്‍, മനോജ് നായര്‍, അമിത് ദീക്ഷിത് എന്നിവരാണ് അംഗങ്ങള്‍.


Next Story

Related Stories