Top

2020ൽ എവിടെ പോകാം - ലോണ്‍ലി പ്ലാനറ്റ് തിരഞ്ഞെടുത്ത ലോകത്തെ 10 ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ കൊച്ചിയും

2020ൽ എവിടെ പോകാം - ലോണ്‍ലി പ്ലാനറ്റ് തിരഞ്ഞെടുത്ത ലോകത്തെ 10 ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ കൊച്ചിയും

2020ല്‍ ലോകത്ത് സന്ദര്‍ശിക്കാന്‍ അനുയോജ്യമായ മികച്ച 10 ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായി കൊച്ചിയെ ലോണ്‍ലി പ്ലാനറ്റ് തിരഞ്ഞെടുത്തു. അന്താരാഷ്ട്ര ട്രാവല്‍ ഗൈഡ് ആണ് ലോണ്‍ലി പ്ലാനറ്റ്. Best in Travel 2020 എന്ന പേരിലാണ് 10 ട്രാവല്‍ ഡെസ്റ്റിനേഷനുകളുടെ ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. സാല്‍സ്ബര്‍ഗ് (ഓസ്ട്രിയ), വാഷിംഗ്ടണ്‍ ഡി സി (യുഎസ്എ), കയ്‌റോ (ഈജിപ്റ്റ്), ഗാല്‍വേ (അയര്‍ലന്റ്), ബോണ്‍ (ജര്‍മ്മനി), ലാ പാസ് (ബൊളീവിയ), വാന്‍കൂവര്‍ (കാനഡ), ദുബായ് (യുഎഇ), ഡെന്‍വര്‍ (യുഎസ്എ) എന്നിവയ്‌ക്കൊപ്പമാണ് കൊച്ചി. ഇന്ത്യൻ നഗരങ്ങളിൽ കൊച്ചി മാത്രമാണ് പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. 10 ലോക നഗരങ്ങളിൽ ഏഴാം സ്ഥാനമാണ് കൊച്ചിക്ക്.

കേവലം ഭൂപ്രകൃതിയുടെ ഭംഗി മാത്രമല്ല കൊച്ചിക്കുള്ളത് എന്ന് ലോണ്‍ലി പ്ലാനറ്റ് വിലയിരുത്തി. ഇന്ത്യയില്‍ മതബഹുസ്വരതയില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമായ കേരളത്തിലെ നഗരമായ കൊച്ചി ഈ സാംസ്‌കാരിക വൈവിധ്യം വളരെ മനോഹരമായി പ്രതിഫലിപ്പിക്കുന്നതായി ലോണ്‍ലി പ്ലാനറ്റ് പറയുന്നു. ഭക്ഷണമടക്കം എല്ലാത്തിലും ഈ വൈവിധ്യമുണ്ട്. പൂര്‍ണമായും സൗരോര്‍ജ്ജത്തെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന ലോകത്തെ ആദ്യത്തെ എയര്‍പോര്‍ട്ട് കൊച്ചിയിലേതാണ് എന്ന് ലോണ്‍ലി പ്ലാനറ്റ് ചൂണ്ടിക്കാട്ടുന്നു. കൊച്ചി മുസിസിരിസ് ബിനാലെ ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ട്‌സ് ഫെസ്റ്റിവലാണ് എന്നും ലോണ്‍ലി പ്ലാനറ്റ് പറയുന്നു.

Nicely Chilled City എന്നാണ് കൊച്ചിയെക്കുറിച്ച് ലോണ്‍ലി പ്ലാനറ്റ് പറയുന്നത്. കനത്ത മഴയെ തുടര്‍ന്ന് വെള്ളക്കെട്ടില്‍ മുങ്ങിയ കൊച്ചിയില്‍ നഗര ഭരണസമിതിക്കെതിരെ രൂക്ഷ വിമര്‍ശനമുയരുന്നതിനിടെയാണ് കൊച്ചിയെ ലോകത്തെ മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായി അന്താരാഷ്ട്ര ട്രാവല്‍ ഗൈഡ് തിരഞ്ഞെടുത്തിരിക്കുന്നത് എന്ന കാര്യം കൗതുകകരമാണ്.


Next Story

Related Stories