TopTop
Begin typing your search above and press return to search.

വിനോദ സഞ്ചാരികൾ ഇല്ല, വാഹനങ്ങളും, 'ലോക്ക്ഡൗണിൽ എന്തൊരു സമാധാനം'; ടാറിട്ട റോഡിൽ സിംഹങ്ങൾക്ക് സുഖ നിന്ദ്ര

വിനോദ സഞ്ചാരികൾ ഇല്ല, വാഹനങ്ങളും, ലോക്ക്ഡൗണിൽ എന്തൊരു സമാധാനം; ടാറിട്ട റോഡിൽ സിംഹങ്ങൾക്ക് സുഖ നിന്ദ്ര

വെയിൽസിലെ ആടുകളായാലും ഇറ്റലിയിലെ കാട്ടുപന്നികളായാലും ലോകമെമ്പാടുമുള്ള മൃഗങ്ങൾ കൊറോണ വൈറസ് മഹാമാരിക്കിടെയുള്ള മനുഷ്യന്‍റെ അസാന്നിദ്ധ്യത്തെ നന്നായി ആസ്വദിക്കുന്നുണ്ടാകും. സിംഹങ്ങൾ പോലും ഈ സമാധാനവും സ്വസ്ഥതയും നന്നായി ആസ്വദിക്കുന്നുവെന്നാണ് ദക്ഷിണാഫ്രിക്കയിലെ ക്രൂഗർ നാഷണൽ പാർക്കിൽ നിന്നുള്ള ദൃശ്യങ്ങള്‍ പറയുന്നത്.

സിംഹക്കൂട്ടം വിശാലമായ ഹൈവേയില്‍ നിരനിരയായി കിടക്കുന്ന ചിത്രങ്ങള്‍ പകര്‍ത്തിയത് ഫോട്ടോഗ്രാഫറും പാർക്ക് റേഞ്ചറുമായ റിച്ചാർഡ് സോവറിയാണ്. ‘ഈ സിംഹക്കൂട്ടങ്ങള്‍ സാധാരണ കെംപിയാന കോൺട്രാക്ച്വൽ പാർക്കിന്‍റെ ഉള്ളില്‍തന്നെയാണ് കഴിയാറ്. അങ്ങോട്ടേക്ക് സാധാരണ വിനോദ സഞ്ചാരികള്‍ പോകാറില്ല. എന്നാല്‍ ആളും ആരവുമെല്ലാം ഒഴിഞ്ഞതോടെ അവ ഓർപൻ റെസ്റ്റ് ക്യാമ്പിന് തൊട്ടപ്പുറത്തുള്ള റോട്ടില്‍ വന്നു കിടക്കാന്‍ തുടങ്ങി' എന്നാണ് ക്രൂഗർ ബുധനാഴ്ച ട്വീറ്റ് ചെയ്തത്.

Kruger visitors that tourists do not normally see. #SALockdown This lion pride are usually resident on Kempiana Contractual Park, an area Kruger tourists do not see. This afternoon they were lying on the tar road just outside of Orpen Rest Camp.
📸Section Ranger Richard Sowry pic.twitter.com/jFUBAWvmsA
— Kruger National Park (@SANParksKNP) April 15, 2020

സാധാരണ ഈ പ്രദേശത്ത് വിനോദസഞ്ചാരികളെക്കൊണ്ട് ആകെ തിക്കും തിരക്കുമായിരിക്കും. എന്നാൽ കൊറോണ വൈറസിനെ ചെറുക്കുന്നതിനായി ദക്ഷിണാഫ്രിക്കയുടെ രാജ്യവ്യാപകമായിലോക്ക് ഡൌൺ പ്രഖ്യാപിച്ചതോടെ മാർച്ച് 25 മുതൽ ക്രൂഗർ ഷണൽ പാർക്കും ഭാഗികമായി അടച്ചിട്ടിരിക്കുകയാണ്. ‘സിംഹങ്ങള്‍ പകൽ സമയത്ത് റോഡിൽ കിടക്കുന്നത് അസാധാരണമാണ്, കാരണം സാധാരണ സാഹചര്യങ്ങളിൽ വാഹനത്തിരക്ക് കാരണം അവര്‍ക്ക് അടുക്കാന്‍ കഴിയാറില്ല' എന്ന് പാർക്ക് വക്താവ് ഐസക് ഫഹ്‌ല സിഎൻഎന്നിനോട് പറഞ്ഞു.

Next Story

Related Stories