TopTop
Begin typing your search above and press return to search.

200 വര്‍ഷം മുമ്പ് 'വീരകേരള സിംഹം' പഴശ്ശി സഞ്ചരിച്ച പാതയിലൂടെ വയനാട്ടിലേക്ക് ഒരു യാത്ര / വീഡിയോ

200 വര്‍ഷം മുമ്പ് വീരകേരള സിംഹം പഴശ്ശി സഞ്ചരിച്ച പാതയിലൂടെ വയനാട്ടിലേക്ക് ഒരു യാത്ര / വീഡിയോ

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രങ്ങളില്‍ 'വീരകേരള സിംഹം' എന്ന് വിശേഷിപ്പിക്കുന്ന കേരളവര്‍മ്മ പഴശ്ശിരാജാ സഞ്ചരിച്ച പാതയിലൂടെ ഒരു ടൂറിസ്റ്റ് സര്‍ക്യൂട്ട് ഉണ്ടാക്കയിരിക്കുകയാണ് കേരള ടൂറിസം വകുപ്പ്. പഴശ്ശി രാജയുടെ ജീവിതത്തിലും പോരാട്ടങ്ങളിലും നിര്‍ണായക പങ്ക് വഹിച്ച കണ്ണൂരിലെ തലശ്ശേരി മുതല്‍ വയനാട് മാവിലാംതോട് വരെയുള്ള പ്രദേശങ്ങള്‍, കൊട്ടാരങ്ങള്‍, ക്ഷേത്രങ്ങള്‍, വനമേഖലകള്‍, മ്യൂസിയങ്ങള്‍ തുടങ്ങിയ 21 ഇടങ്ങള്‍ ബന്ധിച്ച് കൊണ്ട് 'പഴശ്ശി സര്‍ക്യൂട്ട്' എന്ന പേരിലാണ് ടൂറിസം വകുപ്പ് ഒരു ട്രാവല്‍ റൂട്ട് തയ്യാറാക്കിയിരിക്കുന്നത്.

പഴശ്ശി സര്‍ക്യൂട്ടില്‍ കതിരൂര്‍ സൂര്യനാരായണ ക്ഷേത്രം, പൂക്കോട് കൈത്തറി ഗ്രാമം, തൃക്കൈക്കുന്ന് മഹാദേവക്ഷേത്രം, കോട്ടയം പഴശ്ശി പാലസ്, പഴശ്ശി മ്യൂസിയം, മൃദംഗലൈശ്വരിക്ഷേത്രം, പുരളിമല മുത്തപ്പന്‍ മഠപ്പുര, പിണ്ഡലി കളരി മഠം, തൊടിക്കളം ശിവക്ഷേത്രം, ആറളം ഫാം, കണ്ണവം ഫോറസ്റ്റ്, കൊട്ടിയൂര്‍ ശിവക്ഷേത്രം, പെരിയ ഫോറസ്റ്റ് റേഞ്ച്, പഴശ്ശി രാജയുടെ ശവകുടീരം, പനമരം, വള്ളിയൂര്‍ക്കാവ്, പഴശ്ശിരാജ സ്മൃതി മണ്ഡപം, തൃശ്ശിലേരി മഹാദേവക്ഷേത്രം, അമ്മക്കാവ്, തിരുനെല്ലി മഹാവിഷ്ണുക്ഷേത്രം, മാവിലാംതോട് എന്നി കേന്ദ്രങ്ങളാണ് ഉള്‍പ്പെടുന്നത്.

പഴശ്ശിരാജയുടെ ജീവിതവും പോരാട്ടങ്ങളും പര്യവേക്ഷണം ചെയ്യുന്ന കേരള ടൂറിസം വകുപ്പിന്റെ വീഡിയോ

ബ്രിട്ടീഷുകാര്‍ക്കെതിരെ നടത്തിയ പോരാട്ട വീര്യം കണ്ടാണ് പഴശ്ശിയെ 'വീരകേരള സിംഹം' എന്ന് ചരിത്രകാരന്മാര്‍ വിശേഷിപ്പിച്ചത്. കേരളത്തില്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച ആദ്യ നാട്ടുരാജാക്കന്മാരിലൊരാളായിട്ടാണ് പഴശ്ശിരാജാ. ഒന്നാം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം എന്ന് അറിയപ്പെടുന്ന 1857ലെ ശിപായിലഹളയ്ക്കും വര്‍ഷങ്ങള്‍ക്ക് മുമ്പേ പഴശ്ശി, ബ്രട്ടീഷുകാര്‍ക്കെതിരെ പോരാട്ടം തുടങ്ങിയിരുന്നു. 1805 നവംബര്‍ 30ന് മാവിലാംതോടിന്റെ തീരത്ത് വച്ച്, പഴശ്ശി ആത്മഹത്യ ചെയ്‌തെന്നും അതല്ല, ബ്രിട്ടീഷ്‌കാരുടെ വെടിയേറ്റ് മരിച്ചുവെന്നും ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു.


Next Story

Related Stories