TopTop
Begin typing your search above and press return to search.

മണിപ്പൂരിലെ 'ഒഴുകുന്ന മാന്ത്രികക്കരകള്‍' / ചിത്രങ്ങള്‍

മണിപ്പൂരിലെ

മണിപ്പൂരിലെ 'ഒഴുകുന്ന കരകള' കുറിച്ച് കേട്ടിട്ടുണ്ടോ? ജലം നിശ്ചലമായിക്കിടക്കുകയും കടവുകളും തീരങ്ങളുമൊക്കെ ഒഴുകി നടക്കുകയും ചെയ്യുന്ന ഒരു തടാകമുണ്ട് മണിപ്പൂരില്‍. ലോക് താക് തടാകം എന്നറിയപ്പെടുന്ന ഇവിടെയാണ് ഒഴുകുന്ന 'മാന്ത്രിക' കരകള്‍ ഉള്ളത്. തടാകത്തിനുള്ളിലെ ജൈവാവശിഷ്ടങ്ങള്‍ ഒന്നായിച്ചേര്‍ന്ന് വേരുകളാല്‍ കെട്ടപ്പെട്ടാണ് ഈ കരകള്‍ ഉണ്ടാകുന്നത്. തടാകത്തിലെ ഒഴുക്കില്‍ ഈ കരകള്‍ ഒഴുകി നീങ്ങുകയും ജലം നിശ്ചലമായികിടക്കുകയും ചെയ്യുകയാണന്ന് തോന്നും. അതുകൊണ്ട് തന്നെ ഫ്‌ളോട്ടിംഗ് ലേക്ക് എന്നാണ് ലോ താക് തടാകത്തെ വിളിക്കുന്നത്.

ഫുംഡി എന്ന് വിളിക്കുന്ന ഈ ഒഴുകും കരകള്‍ കൂടാതെ തടാകത്തില്‍ ജലത്തില്‍ വളരുന്ന സസ്യലതാദികളും ഈര്‍പ്പം ഏറിയ സ്ഥലങ്ങളില്‍ വളരുന്ന എല്ലാ ചെടികളും വളരുന്നുണ്ട്. 'ഡാന്‍സിങ് ഡീര്‍സ്' എന്നറിയപ്പെടുന്ന സാന്‍ഗായി മാനുകളാണ് ലോക് താക് തടാക പ്രദേശത്ത് മാത്രം കാണപ്പെടുന്ന ജീവികളാണ്. ലോകത്തിലെ ഒഴുകുന്ന ഏക ഉദ്യാനമുള്ളതും ഇവിടെയാണ്.

തടാകത്തിനകത്തുള്ള കെയ്ബുള്‍ ലംജാവോ സാന്‍ഗായിപാര്‍ക്ക് ദേശീയോദ്യാനത്തിന് 40 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുണ്ട്. വടക്ക് - കിഴക്കന്‍ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം കൂടായാണ് ലോക് താക് തടാകം. മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലില്‍ നിന്ന് 50 കിലോമീറ്റര്‍ മാറിയാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്.

ലോക് താക് തടാകത്തിലേക്ക് ഡോ. മിത്ര സതീഷ് നടത്തിയ യാത്രയില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം




ഡോ. മിത്ര സതീഷ്

ഡോ. മിത്ര സതീഷ്

അസിസ്റ്റന്‍റ് പ്രൊഫസര്‍, ഗവണ്‍മെന്‍റ് ആയുര്‍വേദ കോളേജ് തൃപ്പൂണിത്തുറ, യാത്രിക

Next Story

Related Stories