TopTop
Begin typing your search above and press return to search.

താജ്മഹലിന് മുമ്പില്‍ ഇനി പ്രണയികള്‍ക്ക് ഒരുമിച്ച് ഫോട്ടോ എടുക്കാന്‍ കഴിയില്ല, ഒറ്റ ഫ്രെയിമില്‍ ആറടി അകലം പാലിക്കണം

താജ്മഹലിന് മുമ്പില്‍ ഇനി പ്രണയികള്‍ക്ക് ഒരുമിച്ച് ഫോട്ടോ എടുക്കാന്‍ കഴിയില്ല, ഒറ്റ ഫ്രെയിമില്‍ ആറടി അകലം പാലിക്കണം

കോവിഡ് പശ്ചാത്തലത്തില്‍ നീണ്ട ആറ് മാസക്കാലത്തെ താല്‍ക്കാലിക അടച്ചിടലിന് ശേഷം താജ്മഹല്‍ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തു. ആഗ്ര കോട്ടയും പൊതുജനങ്ങള്‍ക്കായി തുറന്നിട്ടുണ്ട്. കര്‍ശന നിയന്ത്രണങ്ങളോടെയും മാനദണ്ഡങ്ങളോടെയുമാണ് ഇന്നലെ മുതല്‍ താജ്മഹല്‍ തുറന്നത്. പ്രവേശന ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ മാത്രമേ വാങ്ങാന്‍ കഴിയൂ. മുന്‍കൂട്ടി ഓണ്‍ലൈനിലോ എഎസ്‌ഐ ആപ്പിലോ (അടക അുു) രജിസ്റ്റര്‍ ചെയ്താലെ പ്രവേശന പാസുകള്‍ ലഭിക്കുകയുള്ളൂ.

ഷിഫ്റ്റ് സമ്പ്രദായത്തിലാണ് ആളുകളെ പ്രവേശിപ്പിക്കുന്നത്.. കൂടാതെ സാമൂഹിക അകലവും, മുഖാവരണവും നിര്‍ബന്ധമാണ്. കൈകള്‍ അണുവിമുക്തമാക്കുകയും വേണം. ദിവസം 5000 പേരെ മാത്രമായിരിക്കും താജ്മഹലില്‍ പ്രവേശിക്കാന്‍ അനുവദിക്കുക. ഇവരെ 2500 പേരായി തരംതിരിച്ച് രണ്ട് ഷിഫ്റ്റുകളായിട്ടാണ് പ്രവേശിപ്പിക്കുക. ആഗ്ര കോട്ടയില്‍ 2500 സന്ദര്‍ശകരെ മാത്രമേ അനുവദിക്കുകയുള്ളു.
ദമ്പതികള്‍ക്കും പ്രണയ ജോഡികള്‍ക്കും താജ് മഹലിന്റെ മുന്നില്‍ നിന്ന് ഒരുമിച്ച് ഒരു ചിത്രം എടുക്കണമെന്നത് ഇനി കുറെ നാളത്തേക്ക് കഴിയില്ല. കാരണം ഫോട്ടോ എടുക്കുന്നതിനും ചില മാനദണ്ഡങ്ങളുണ്ട്. ചിത്രമെടുക്കുമ്പോള്‍ ഒരു ഫ്രെയിമില്‍ രണ്ടുപേരുണ്ടാകുന്നതിന് കുഴപ്പമില്ല. പക്ഷെ, ഇരുവരും തമ്മില്‍ ആറടി അകലം പാലിക്കണം. ഒറ്റയ്ക്കുള്ള ചിത്രങ്ങള്‍ പകര്‍ത്താം.
ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് ഡെസ്റ്റിനേഷനായ താജ് മഹല്‍ സന്ദര്‍ശിക്കാനായി പ്രതിവര്‍ഷം ഏഴുപത് ലക്ഷം ടൂറിസ്റ്റുകളാണ് എത്താറുള്ളത്. എന്നാല്‍ കോവിഡ് മഹാമാരി രാജ്യത്ത് വ്യാപിച്ചതോടെ മാര്‍ച്ച് 17 മുതല്‍ താജ്മഹലും, ആഗ്രകോട്ടയും അടച്ചിട്ടിരിക്കുകയായിരുന്നു. ഇപ്പോള്‍ അണ്‍ലോക്ക്-4ന്റെ ഭാഗമായിട്ടാണ് ഈ തീരുമാനം വന്നിരിക്കുന്നത്.

Next Story

Related Stories