TopTop
Begin typing your search above and press return to search.

അതിര്‍ത്തികള്‍ താണ്ടി ആനകള്‍ എത്തുന്ന 'ബെനാര്‍ഖട്ട' തുറന്നു / വീഡിയോ

അതിര്‍ത്തികള്‍ താണ്ടി ആനകള്‍ എത്തുന്ന ബെനാര്‍ഖട്ട തുറന്നു / വീഡിയോ

മൂന്ന് മാസത്തോളമായി ലോക്ക്ഡൗണില്‍ കഴിയുന്ന യാത്രപ്രേമികള്‍ക്ക് ചെറിയൊരു ആശ്വാസ വാര്‍ത്ത. കര്‍ശന ശുചിത്വ മാനദണ്ഡങ്ങളും നിര്‍ദേശങ്ങളുമായി ബംഗളൂരുവിലെ ബെനാര്‍ഖട്ട ദേശീയോദ്യാനം (BB-BP - Bengaluru Bannerghatta Biological Park) ഇന്ന് തുറന്നു. ഇതോടൊപ്പമുള്ള ചിത്രശലഭ പാര്‍ക്കും, സൂവും, ആനിമല്‍ സഫാരിയും തുറന്നിട്ടുണ്ട്. സംസ്ഥാന അതിര്‍ത്തികളില്‍ നിയന്ത്രണമുള്ളതുകൊണ്ട് തന്നെ നിലവില്‍ കര്‍ണാടകയിലുള്ളവര്‍ക്കായിരിക്കും പാര്‍ക്കിലേക്ക് പോകുവാന്‍ സാധിക്കുക. ഇതിന്റെ ചുവട് പിടിച്ച് കേരളത്തിലെ വിനേദ സഞ്ചാര കേന്ദ്രങ്ങളിലും ഇളവുകള്‍ ഉണ്ടായേക്കും.

ബെനാര്‍ഖട്ട ദേശീയോദ്യാനത്തിലേക്ക് ഇ-ടിക്കറ്റിലൂടെ മാത്രമാണ് സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കുക. സന്ദര്‍ശനത്തിന് കര്‍ശന നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. സന്ദര്‍ശകര്‍ നിര്‍ബന്ധമായി മാസ്‌ക്ക് ധരിക്കണം, കൂടാതെ തെര്‍മല്‍ സ്‌ക്രീനിങ്ങിനും വിധേയരാകണം. സന്ദര്‍ശക ഗ്രൂപ്പിലുള്ള ആര്‍ക്കെങ്കിലും കോവിഡ്-19 ലക്ഷണങ്ങള്‍ കണ്ടാല്‍ എല്ലാവരെയും പാര്‍ക്കില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടയും. മൃഗങ്ങള്‍ക്കും പക്ഷികളും തീറ്റി നല്‍കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. കൂടാതെ മൃഗങ്ങളുമായി മനുഷ്യരും തമ്മില്‍ നിയന്ത്രിത അകലം പാലിക്കണം.

കര്‍ണാടക ടൂറിസം വകുപ്പ് പങ്കുവച്ച ബെനാര്‍ഖട്ട ദേശീയോദ്യാനത്തിന്റെ വീഡിയോ

കുടുംബവുമായി എത്തുന്നവരെ ഒരു ഗ്രൂപ്പായിട്ടാണ് കണക്കാക്കുക. ഒരു ഗ്രൂപ്പില്‍ പരമാവധി ഏഴ് അംഗങ്ങളെ പാടുള്ളൂ. കൂടാതെ ഇവര്‍ ആറടി അകലം പാലിക്കണം, നോണ്‍ എസി ജീപ്പുകളിലും ബസുകളിലുമെ സഫാരി പാടുള്ളൂ, ബാറ്ററി വണ്ടിയില്‍ ഒരു ഗ്രൂപ്പിന് മാത്രമെ കയറ്റാന്‍ പാടുള്ളൂ. സന്ദര്‍ശകര്‍ കുടിവെള്ളവും, ലഘുഭക്ഷണങ്ങളും, കുട തുടങ്ങിയവ കരുതണം. പാര്‍ക്കില്‍ നിന്ന് ഇവ് ലഭിക്കില്ല.

മഡിവാളയില്‍ നിന്ന് 17 കി.മീ മാത്രം ദൂരമുള്ള ബന്നേര്‍ഖട്ട പാര്‍ക്ക് കഴിഞ്ഞ 85 ദിവസമായി അടച്ചിരിക്കുകയായിരുന്നു. മാര്‍ച്ച് 15 മുതലായിരുന്നു പാര്‍ക്ക് അടച്ചത്. വീണ്ടും തുറക്കുമ്പോള്‍ ഉദ്യാനം മുഴുവനും അണുവിമുക്തമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കൂടാതെ എല്ലാ ഗേറ്റിലും സാന്നിട്ടൈസറും കൈ കഴുകുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

ബെനാര്‍ഗട്ട ദേശീയോദ്യാനം

731.9 ഹെക്ടറില്‍ പരന്നു കിടക്കുന്ന ബെനാര്‍ഗട്ട ദേശീയോദ്യാനം 1974-ലാണ് നിലവില്‍ വന്നത്. സുവര്‍ണമുഖി കുന്നില്‍ നിന്ന് ഉദ്ഭവിക്കുന്ന സുവര്‍ണമുഖീ നദി ഈ ഉദ്യാനത്തിലൂടെയാണൊഴുകുന്നത്. വരണ്ട ഇലപൊഴിയും വനങ്ങളും മുള്‍ക്കാടുകളുമൊക്കെ ചേര്‍ന്നതാണ് ഇവിടുത്തെ പ്രകൃതി. ഇവിടുത്തെ പ്രധാന വൃക്ഷങ്ങള്‍ യൂക്കാലിപ്റ്റസ്, അക്കേഷ്യ, മുള, ഫൈക്കസ് എന്നിവയാണ്. മലമുഴക്കി വേഴാമ്പല്‍ കാട്ടുപന്നി, പുള്ളിമാന്‍, കൃഷ്ണമൃഗം, കരടി, വിവിധയിനം പാമ്പുകള്‍ എന്നിവയുടെ ആവാസകേന്ദ്രമാണിവിടം. കൂടാതെ ദേശീയോദ്യാനത്തില്‍ സിംഹവും, കടുവയും, പുലിയും ഒക്കെ കൂടാതെ അപൂര്‍വമായ വെള്ളക്കടുവയും ബട്ടര്‍ഫ്‌ളൈ പാര്‍ക്കില്‍ അപൂര്‍വമായ ചിത്രശലഭങ്ങളും ഉണ്ട്. കൊല്ലഗല്‍, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്ന് ഇവിടേക്ക് ആനകള്‍ അതിര്‍ത്തികള്‍ താണ്ടി ഇവിടെ എത്താറുണ്ട്.


Next Story

Related Stories