TopTop
Begin typing your search above and press return to search.

സൂര്യകാന്തിപ്പൂക്കള്‍ നിറഞ്ഞുനില്‍ക്കുന്ന ഈ വനഗ്രാമത്തിലെ കാഴ്ചകള്‍ കാണാം

സൂര്യകാന്തിപ്പൂക്കള്‍ നിറഞ്ഞുനില്‍ക്കുന്ന ഈ വനഗ്രാമത്തിലെ കാഴ്ചകള്‍ കാണാം

സൂര്യകാന്തിപ്പൂക്കള്‍ നിറഞ്ഞുനില്‍ക്കുന്ന ഈ വനഗ്രാമം ഏതൊരു സഞ്ചാരിയുടെയും മനസ് നിറയ്ക്കുന്നതാണ്. ആനയും മാനും മയിലും ഒക്കെയുള്ള കാടും നിറയെ സൂര്യകാന്തിപ്പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്ന ഈ ഗ്രാമത്തിലൂടെയുള്ള യാത്ര അവിസ്മരണീയമാണ്. കര്‍ണാടക ചാമരാജനഗര്‍ ജില്ലയിലെ ഗുണ്ടല്‍പേട്ട് പലര്‍ക്കും പരിചതമാകുന്നത് മൈസൂര്‍-ഊട്ടി യാത്രകളിലാണ്. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും അതിര്‍ത്തി പങ്കിടുന്ന ഈ പ്രദേശം ഇന്ന് പല റൈഡേഴ്‌സിന്റെ പ്രിയപ്പെട്ട ഇടമാണ്.

കോഴിക്കോട്-മൈസൂര്‍ (ദേശീയപാത 766) റൂട്ടാലാണ് ഈ വനഗ്രാമം സ്ഥിതി ചെയ്യുന്നത്. ഈ റൂട്ടില്‍ വയനാട് അതിര്‍ത്തി കഴിഞ്ഞ് 16 കിലോമീറ്റര്‍ ബന്ദിപ്പൂര്‍ വനമേഖലയും പിന്നിട്ടാല്‍ മദൂര്‍ മുതല്‍ പൂക്കള്‍ വിരിഞ്ഞു നിറഞ്ഞ ഗുണ്ടല്‍പേട്ടിലെ കൃഷിയിടങ്ങള്‍ ആരംഭിച്ചു തുടങ്ങും. പിന്നെ 18 കിലോമീറ്ററോളം ഗുണ്ടല്‍പേട്ട് വരെ റോഡിനിരുവശവും വിളവെടുപ്പിന് പാകമായ പല തരത്തിലുള്ള പൂക്കള്‍ കൃഷി ചെയ്ത പൂപ്പാടങ്ങള്‍ കാണാം. ഗുണ്ടല്‍പേട്ടിലെ ഉള്‍ഗ്രാമങ്ങളിലേക്ക് കടന്നാല്‍ പൂക്കളുടെ നിറക്കാഴ്ച തന്നെയാണ് കാത്തിരിക്കുന്നത്.

ഗുണ്ടല്‍പേട്ടിനോട് കേരളത്തിലുള്ള ഏറ്റവും അടുത്ത സ്ഥലം സുല്‍ത്താന്‍ ബത്തേരിയാണ്. ഗുണ്ടല്‍പേട്ടിലെ കൃഷികള്‍ തണ്ണിമത്തന്‍, തക്കാളി, വെള്ളരിക്ക തുടങ്ങിയ പച്ചക്കറികളും, കടല,റാഗി,കരിമ്പ്,മഞ്ഞള്‍,വാഴ, ഉള്ളി ഒക്കെയാണെങ്കിലും പൂക്കള്‍ കൊണ്ടാണ് ഗുണ്ടല്‍പേട്ട് പ്രസിദ്ധമായത്. വ്യാവസായികാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ പൂവ് കൃഷി ചെയ്യുന്ന പ്രദേശങ്ങളില്‍ ഒന്നാണ് ഗുണ്ടല്‍പേട്ട്.

പാചക എണ്ണയുത്പാദനത്തിനുള്ള സൂര്യകാന്തിയാണ് പ്രധാനമായും ഇവിടെ കൃഷി ചെയ്തുവരുന്നത്. നാരുകള്‍ കൂടുതലുള്ളതിനാല്‍ പേപ്പര്‍ നിര്‍മാണത്തിനും കാലിത്തീറ്റ മിശ്രിതമായും സൂര്യകാന്തി ഇല ഉപയോഗിക്കുന്നുണ്ട്. ചെണ്ടുമല്ലിയും ഇവിടുത്തെ പ്രധാന കൃഷികളില്‍ ഒന്നാണ്. വടക്കന്‍ കേരളത്തിലേക്കുള്ള പച്ചക്കറി വരവിന്റെ ഒരു പ്രധാന ഭാഗം ഗുണ്ടല്‍പേട്ട് ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ നിന്നാണ്.

ഏതു സമയത്തും ഊട്ടിപോലെ കോടയും മഞ്ഞും നിറഞ്ഞ്് ഗോപാല്‍സ്വാമിബേട്ടയും ഇവിടെ അടുത്ത് തന്നെയാണ്. വയനാട് കൂടാതെ ഗുഡല്ലൂര്‍, മസനഗുഡി, മുതുമലൈ ദേശീയോദ്യാനം, ഊട്ടി, മൈസൂര്‍, ബന്ദിപ്പൂര്‍ ദേശീയോദ്യാനം, നാഗര്‍ഹോളെ വന്യജീവി സംരക്ഷണകേന്ദ്രം തുടങ്ങിയ പല സ്ഥലങ്ങളും ഗുണ്ടല്‍പ്പേട്ടില്‍ നിന്ന് അധികം ദൂരമില്ല എന്നതും സഞ്ചാരികള്‍ക്ക് ഇവിടെ പ്രിയപ്പെട്ടതാക്കുന്നു.

ഗുണ്ടല്‍പ്പേട്ടിലെ സൂര്യകാന്തി പാടത്തിലേക്കുള്ള യാത്രയിലെ ചിത്രങ്ങള്‍ കാണാം..




























അഭിലാഷ് ഗോപകുമാര്‍

അഭിലാഷ് ഗോപകുമാര്‍

മെഡിക്കല്‍ രംഗത്ത് ജോലി ചെയ്യുന്നു, റൈഡേഴ്സ് ക്ലബ് അംഗം

Next Story

Related Stories